10/13/2010

മറുമൊഴീ, ഇതെന്താണ് ?

ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന കമന്റുകളുടെ അഗ്രിഗേറ്ററായാ മറുമൊഴികള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. കുറേ കാലമായി കാണുന്ന ഒരു പ്രശ്നമാണ് താഴെ കാണുന്നത് . ചില മെസ്സേജുകള്‍ വായിക്കാന്‍ സാധിക്കുന്നില്ല . ഫോണ്ട് പ്രശ്നം പോലെ തോന്നുന്ന ഇത് അടുത്ത മെസ്സേജില്‍ കാണുകയുമില്ല. എന്താണെന്ന് അറിയുന്നവര്‍ സഹായിക്കൂ..

വായിക്കാന്‍ കഴിയാത്ത ആദ്യ മെസ്സേജ്

സാധാരണ നിലയിലുള്ള അടുത്ത മെസ്സേജ്.

അപ്ഡേറ്റ്:.
ഒരേ സമയം രണ്ട് വിന്‍ഡോകളില്‍ രണ്ട് മെസ്സേജുകള്‍ തുറന്ന് വച്ചിരിക്കുന്നു

11 comments:

അനില്‍@ബ്ലോഗ് // anil said...

സഹായിക്കൂ

Helper | സഹായി said...

അനിൽജീ,

ചിത്രങ്ങൾ വലുതാക്കുവാൻ കഴിയുന്നില്ല. കാണുവാനും.

വലിയ ചിത്രങ്ങൾ അപ്‌ഡേറ്റ്‌ ചെയ്യുമോ?. അല്ലെങ്കിൽ മെയിൽ.

മിക്കവാറും നിങ്ങളുടെ ഫോണ്ട്‌ പ്രശ്നമാണോന്ന് സംശയിക്കുന്നു. ഉറപ്പില്ല.

K.P.Sukumaran said...

മറുമൊഴിയിലെ കമന്റുകള്‍ വായിക്കാന്‍ ഞാന്‍ മറുമൊഴിയുടെ സൈറ്റില്‍ പോകുന്നില്ല. ബള്‍ക്കായി എന്റെ മെയില്‍ ബോക്സില്‍ കമന്റുകള്‍ വരുന്നു. സൌകര്യം പോലെ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യുന്നു.ഒരു പ്രശ്നവുമില്ല. ഇവിടെ പറഞ്ഞ കാര്യം അത്കൊണ്ട് തന്നെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഈ നിസ്സാരകാര്യം അനിലിന് തന്നെ സോള്‍വ് ചെയ്യാന്‍ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്.

Helper | സഹായി said...

അനിൽജീ,

ഞാൻ മറുമൊഴി, വിൻഡോസിൽ മാത്രമല്ല, ഫെഡോര, ഉബുണ്ടു, മിന്റ്‌, ഡിബൈൻ IT@School എന്നിവയിൽ എല്ലാം തുറന്നു. പക്ഷെ, പ്രശ്നങ്ങളോന്നും കണ്ടില്ല. എറ്റവും പുതിയ ക്രോം ഓപ്പറേറ്റിങ്ങ്‌ സിസ്റ്റത്തിൽ വരെ, ഒരു പ്രശ്നവുമില്ലല്ലോ.

ഫയർഫോക്സ്‌, ക്രോം, എക്സ്‌പ്ലോറർ എന്നിവയിലും പ്രശ്നം ഇല്ല.

സിസ്റ്റം വിവരണമടക്കം കിട്ടിയിരുന്നെങ്കിൽ....

അനില്‍@ബ്ലോഗ് // anil said...

സഹായീ,
ഇപ്പോള്‍ സേവ് ചെയ്ത് ഒരു സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ, ഒരേ സമയം രണ്ട് വിന്‍ഡോകളിലായി രണ്ട് മെസ്സേജുകള്‍ തുറന്ന് വച്ചിരിക്കുന്നു. ഫോണ്ട് പ്രശ്നമാണെങ്കില്‍ എന്തുകൊണ്ട് ഒരേ സമയം രണ്ട് വിന്‍ഡോകളില്‍ ഒന്നില്‍ വായിക്കാനും മറ്റതില്‍ പറ്റാതിരിക്കാനും ഇടയാകുന്നു?

ഇത് ഉബുണ്ടുവിലാണ്, വിന്‍ഡോസിലും ഇതു തന്നെ സ്ഥിതി. രാവിലെ ഓഫീസില്‍ നിന്നാണ് ആദ്യ സ്ക്രീന്‍ഷോട്ട് എടുത്തത്, അപ്പോഴും ഇതേ പ്രശ്നം .

krish | കൃഷ് said...

കുറെ നാളുകളായി മറുമൊഴി ‘മറുതലിപി’യിലാണ് കാണുന്നത്. മറുമൊഴിയിൽ വരുന്ന ചില കമന്റ് ബണ്ടിൽ ആണ് ഇങ്ങനെ കാണിക്കുന്നത്.

പിന്നെ, കുറെക്കാലമായി ബ്ലോഗും മറുമൊഴിയുമൊക്കെ വല്ലപ്പോഴുമേ നോക്കാറുള്ളൂ, അതോണ്ട് വല്യ പ്രശ്നമില്ല. :(

Helper | സഹായി said...

അനിൽജീ,

മറുമൊഴിയിൽനിന്നും വരുന്ന മെയിലുകൾ എങ്ങനെ സെറ്റ് ചെയ്തിരിക്കുന്നു എന്നതിനെ അശ്രയിച്ചാണ്‌ ഇത്തരം അപരിചിതമായ ഫോണ്ട് പ്രത്യക്ഷപ്പെടുന്നതെന്നാണ്‌ എന്റെ അഭിപ്രായം. മറുമൊഴിയിൽനിന്നും മെയിൽ വിവിധ സെർവറുകളിൽനിന്നുമാണ്‌ വരുന്നത്. അവരുടെ മെയിൽ എങ്കോഡിങ്ങ് എങ്ങിനെയാണോ അത്‌പോലെയാവും മേസേജുകൾ പ്രത്യക്ഷമാവുക.

ഇത് എന്റെ അഭിപ്രായവും, ഊഹവും മാത്രമാണ്‌.

വിശ്വേട്ടനോ, സിബുവോ ആരെങ്കിലും സംശയം ദൂരികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കെ പി എസ് മാഷെ,
മറുമൊഴി ഇപ്പോഴും നോക്കാറുണ്ട്, ചില പൊസ്റ്റുകളേക്കാള്‍ കൗതുകകരം കമന്റുകളാണ്. പലപ്പോഴും കമന്റ് കണ്ടാണ് പോസ്റ്റില്‍ ചെന്നു നോക്കുക തന്നെ. ഏതായാലും ഈ വായന പ്രശ്നം എന്റെ മാത്രം കുഴപ്പമല്ലെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത്. എന്താ സംഗതി എന്ന് അറിയാമല്ലോ.

കൃഷ് ഭായ്,
അപ്പോള്‍ അവിടേയും ഈ പ്രശ്നം ഉണ്ടല്ലെ?

സഹായി,
താങ്കള്‍ പറഞ്ഞ കാരണം തന്നെ ആവണം എന്നാ തോന്നുന്നത്, ഇത് നമ്മുടെ സിസ്റ്റത്തിലെ പ്രശ്നം അല്ല.

smitha adharsh said...

എനിക്കും ചിലപ്പോഴൊക്കെ ഇങ്ങനെ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്.എന്‍റെകമ്പ്യൂട്ടറി ന്റെ സ്ക്രൂ ലൂസ് ആയതാവും ന്നാ ഞാന്‍ വിചാരിച്ചേ..അത് അപ്പൊ എന്താ ശരിക്കും പ്രശനം?

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനും ഇതുവരെ ഈ ജിബ്രാൾടരി ഭാഷ കണ്ടിട്ടില്ലാട്ടോ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഫയര്‍ ഫോക്സ്‌, ക്രോം ഇന്റര്‍നെറ്റ്‌ എക്സ്പ്ലൊറര്‍ ഇവ മൂന്നിലും പലപ്പോഴും എനിക്കുള്ള അനുഭവങ്ങള്‍ തന്നെ ഇവ.

ഇതുവരെ ഞാന്‍ വിചാരിച്ചത്‌ എനിക്കു മാത്രമായിരിക്കും എന്നാണ്‍ അപ്പോള്‍ കൂട്ടുണ്ട്‌ അല്ലേ :) സന്തോഷം