2/02/2010

വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്

ശ്രീകോവിലില്ലാതെ വിഗ്രഹങ്ങള്‍ക്ക് നിലനില്പുണ്ടോ?
ഇല്ലെന്നാണ് കാഴ്ചകള്‍ തെളിയിക്കുന്നത്.

വിഗ്രഹങ്ങള്‍ ആരാധനക്ക് മാത്രമുള്ളതാണ്.
അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതതാണ്.
എന്നിരുന്നാലും പലപ്പോഴും നാമത് മറക്കുകയും വിഗ്രം പിളര്‍ന്ന് ഉള്‍ക്കാമ്പിനായ് ഉറ്റുനോക്കുകയും ചെയ്യും. മറഞ്ഞിരിക്കുന്ന എന്തിനെയോ പ്രതീക്ഷിച്ച്, പ്രതീക്ഷിച്ചു ചെല്ലുന്ന നമ്മെ നിരാശയിലേക്കാവും ചിലപ്പോളാശ്രമം തള്ളിവിടുക.

നാം നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന പല മനുഷ്യവിഗ്രഹങ്ങളുടേയും അവസ്ഥയും മറിച്ചല്ല.
ശ്രീകോവിലിന്റെ അലങ്കാരങ്ങളാല്‍ ഭ്രമിച്ച നാം അങ്ങു കൈപ്പാടകലെ ഇരിക്കുന്ന വിഗ്രഹത്തെ ആരാധനയോടെ നോക്കിയിരിക്കും.
അതവിടെ ഇരുന്നുകൊള്ളട്ടെ, പുറത്തെടുക്കാനോ അകത്തുകടന്ന് അടുത്തറിയാനോ ശ്രമിക്കരുത്. പുറംപൂച്ചുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന വിശ്വരൂപം ഒരുപക്ഷെ നമ്മെ ഭയപ്പെടുത്തിയേക്കും.
വിഗ്രഹാലങ്കാരങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാവാം, നാം തെറ്റായി ധരിച്ചതാവാം ഫലം വ്യത്യസ്ഥമല്ല തന്നെ.

അടുത്തിടെ ശ്രീകോവില്‍ പൊളിച്ചെടുത്ത ചില ആക്റ്റിവിസ്റ്റുകളുടെ തനിരൂപം കണ്ട നടുക്കം വിട്ടുമാറാതെയിരിക്കുന്നു. വനിതാ വിമോചനത്തിന് കച്ച കെട്ടിയിറങ്ങിയ ചില തീവ്രചിന്തകരും ഇക്കൂട്ടത്തിലുണ്ട് എന്നത് യാദൃശ്ചികമല്ല, മറിച്ച് അതൊരു പ്രപഞ്ചസത്യമാണെന്ന് തിരിച്ചറിയുന്നു. അബദ്ധജടിലമായ ലോകവീക്ഷണങ്ങളും അസംതൃപ്തമനസ്സും കൊണ്ടവര്‍ എന്റെ ഹൃദയത്തെ പറിച്ചെറിഞ്ഞു. ജുഗുപ്സാവഹമായ ആത്മ നിന്ദയാണിന്നെനിക്ക് ആ പേരുകള്‍.


നിങ്ങളും സൂക്ഷിക്കൂ, വിഗ്രഹങ്ങള്‍ ആരാധനക്ക് മാത്രമുള്ളതാണ്.
അടുത്തുനോക്കാന്‍ ശ്രമിക്കാതിരിക്കുക.

31 comments:

അനില്‍@ബ്ലോഗ് // anil said...

ചില അനുഭവങ്ങള്‍.

Unknown said...

വിഗ്രഹങ്ങള്‍ ആരാധനക്ക് മാത്രമുള്ളതാണ്.
അടുത്തുനോക്കാന്‍ ശ്രമിക്കാതിരിക്കുക.
വിറ്റാൽ നല്ല കാശും കിട്ടും അനിലെട്ടാ.

ബാബുരാജ് said...

പിടി കിട്ടിയില്ല! :-)

Unknown said...

ഏയ് എന്തു പറ്റി മാഷെ എന്തായാലും മനസ്സിലുള്ളതു മുഴുവൻ എഴുത്തിൽ വന്നില്ല അനിലെ .

Anonymous said...

മനുഷ്യരില്‍ അറിവിന്റെ സമത്വം ഉണ്ടാകുന്നതു വരെ ഈ മനുഷ്യ ദൈവങ്ങളുണ്ടാകും.അറിവ് എല്ലാരിലും എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം.

ഹന്‍ല്ലലത്ത് Hanllalath said...

ആരാ ഞെട്ടിച്ചെ..???!

ശ്രദ്ധേയന്‍ | shradheyan said...

നായരും നന്ദനയും വിഗ്രഹവും അകവും പുറവും തനിനിറവും അനിലും... എനിക്കൊന്നുമറിയില്ലേ..!!!

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ....

അടുത്തറിയുംബോള്‍ ഒന്നുമല്ലാതാകുന്ന വിഗ്രഹം
നമ്മുടെ ബോധത്തിലെ ഇരുട്ടു നശിപ്പിക്കാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
(അപ്പോഴേക്കും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളില്‍ കുടുങ്ങിയിട്ടില്ലെങ്കില്‍)

വിഗ്രഹങ്ങളെ അടുത്തറിയാന്‍ എന്തിനു ഭയക്കണം ?

അനിലിന്റെ ഈ കാഴ്ച്ചപ്പാടുതന്നെയാണ് ഭൂരിപക്ഷവും പുലര്‍ത്തുക.
അതുകൊണ്ടാണ് നമ്മുടെ വിഗ്രഹം തകരാതിരിക്കന്‍
വിഗ്രഹത്തിനടുത്തു ചെല്ലുംബോള്‍ നാം കണ്ണുകളടക്കുന്നത്.
അതായത് കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്നതിന്റെ രഹസ്യമാണ് അനില്‍ മറ്റൊരു തരത്തില്‍ പറഞ്ഞിരിക്കുന്നത്.

മനസ്സിലെ വിഗ്രഹങ്ങള്‍ തകര്‍ക്കാനുള്ളതാണ് എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.സത്യത്തിലേക്കുള്ള യാത്രതന്നെ വിഗ്രഹഭഞ്ജനമാണ്.
.............................
“ mljagadees പറഞ്ഞു...

മനുഷ്യരില്‍ അറിവിന്റെ സമത്വം ഉണ്ടാകുന്നതു വരെ ഈ മനുഷ്യ ദൈവങ്ങളുണ്ടാകും.”

ജഗദീശിന്റെ ഈ വാചകം ഒരു ലോക സത്യമാണല്ലോ ! ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

മനുഷ്യ ദൈവങ്ങള്‍ അറിവിന്റെ
കരിംഞ്ചന്ത കച്ചവടക്കാരാണ് എന്ന് ചിത്രകാരനും പ്രസ്താവിക്കുന്നു:)

..............................

Typist | എഴുത്തുകാരി said...

വിഗ്രഹത്തിനെ അകലേ നിന്നു് ആരാധിക്കുന്നതു തന്നെ നല്ലതു്, ആരാധന നിലനില്‍ക്കണമെങ്കില്‍.

എന്നാലും അനിലെന്താ ഇപ്പോ ഇങ്ങിനെ പറയാന്‍! ഒന്നും മനസ്സിലായില്ല.

siva // ശിവ said...

ഇപ്പോഴത്തെ കാര്യം എനിക്ക് അറിയില്ല.... എന്നാലും ഇതൊക്കെ മനസ്സിലാക്കാന്‍ വൈകി അല്ലേ....

നാട്ടുകാരന്‍ said...

അടുത്തറിഞ്ഞാല്‍ അറപ്പു തോന്നും പല വിഗ്രഹങ്ങളോടും... അതിനാല്‍ സമാധാനം വേണമെങ്കില്‍ അടുത്തും അകലെയുമല്ലാതെ നില്‍ക്കുക....

വളരെ സത്യം....ആത്മീകമായും ഭൌതീകമായും നൂറുശതമാനം സത്യം !

Unknown said...

ഇതിവിടെ പറയുന്നത് ഔചിത്യ മാണോ എന്നറിയില്ല. എന്റെ മനസ്സില്‍ മുന്‍പ് കുറെ വിഗ്രഹങ്ങളുണ്ടായിരുന്നു അതെല്ലാം ഉടഞ്ഞു തകര്‍ന്നു, വളരെ നിരാശ തോന്നിയിരുന്നു ആ സമയങ്ങളില്‍, ഞാനെന്തു വിഡ്ഢി എന്ന് വരെ തോന്നി.എല്ലാ വിഗ്രഹങ്ങളും ഒരു തരത്തില്‍ പറഞ്ഞാല്‍ തട്ടിപ്പാണ് അടുത്ത് നിന്നെന്നല്ല അകലെനിന്നും പോലും ആരാധിക്കാന് ‍കൊള്ളില്ല. ഇപ്പോള്‍ ഒരു വിഗ്രഹങ്ങളുമില്ല ...മനസ്സ് ശാന്തം.... സുഖം.

ഷാജി ഖത്തര്‍.

അനില്‍@ബ്ലോഗ് // anil said...

അനൂപ് കോതനല്ലൂര്‍,
ബാബുരാജ്,
ഞാനും എന്റെ ലോകവും,
mljagadees,
ഹന്‍ല്ലലത്ത്,
ശ്രദ്ധേയന്‍,
ചിത്രകാരന്‍,
എഴുത്തുകാരി,
ശിവ,
നാട്ടൂകാരന്‍,
ഷാജി,
കമന്റുകള്‍ക്ക് നന്ദി.

വിശദീകരിക്കാനേറെയൊന്നുമില്ല, പക്ഷെ ചിലകാര്യങ്ങള്‍ നമുക്ക് മുഴുവന്‍ പറയാനുമാവില്ല. ഹീറോ പരിവേഷം നല്‍കി കരുതി വന്ന ചിലര്‍ അടുത്തപ്പോള്‍ പുറത്തുവന്ന ചില അരുതായ്കകള്‍ കണ്ട് മനസ്സ് മടുത്ത കാര്യം പറഞ്ഞെന്നെ ഉള്ളൂ. ഒരു എഴുത്തുകാരിയെ ഫോണ്‍ ചെയ്യണമെന്ന് ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കുന്നു എന്നൊരു സുഹൃത്തിന്റെ കമന്റ് കണ്ടപ്പോള്‍ പെട്ടന്നിങ്ങനെ എഴുതണം എന്ന് തോന്നി.

ഷൈജൻ കാക്കര said...

നമുക്ക്‌ ബഹുമാനിക്കാം വിശ്വാസിക്കാം പക്ഷെ ആരേയും ആരാധിക്കരുത്‌ (കണ്ണടച്ച്‌ വിശ്വാസ്സിക്കരുത്‌!)

നാം ബഹുമാനിക്കുന്നവരുടെ തെറ്റുകൾ നമ്മുക്ക്‌ കാണുവാൻ പറ്റും, പക്ഷെ ആരാധിച്ചാൽ, പിന്നെ നമ്മുടെ കണ്ണുകെട്ടിയ അവസ്ഥയായിരിക്കും.

നാം എപ്പോഴും എന്തിനേയും പോസ്റ്റിവ്‌ ആയി കാണണം പക്ഷെ നമ്മുടെ ബോധമനസ്സിൽ ഒരു നെഗറ്റീവ്‌ ചിന്ത കരുതിയിരിക്കണം.

പുരോഹിതരെ, നേതാക്കളെ, എഴുത്തുകാരെ, താരങ്ങളെ, എല്ലാവരേയും, ബഹുമാനിക്കാം പക്ഷെ ആരാധിക്കരുത്‌.

ramanika said...

സെലിബ്രിട്ടിസിനെ അവരുടെ വര്‍ക്ക്‌ വച്ച് ആരാധിക്കുക
ഒരിക്കലും ആളിനെ പൂജിക്കാതെ അവരുടെ വര്‍ക്ക്‌ പൂജിക്കുക
അവര്‍ക്കും പേര്‍സണല്‍ ലൈഫ് ഉണ്ടെന്നു മനസിലാക്കുക .....

kichu / കിച്ചു said...

മനസ്സിലൊരുപാ‍ട് ഉണ്ടെന്നറിയാം...

ദൂരെ നിന്നു കണ്ടാല്‍ മതി. അടുക്കരുത്...അടുത്തറിയുമ്പോള്‍ ചിലപ്പോള്‍ ഉടഞ്ഞു പോകുന്നത് നമ്മുടെ തന്നെ മനസ്സാകും..
കരുതിയിരിക്കുക.

yousufpa said...

വിഗ്രഹങ്ങള്‍ കണ്ണുമടച്ചിരിക്കട്ടെ.അത്പാലും തേനും കുടിച്ചെന്നിരിക്കും.നമുക്ക്മുന്നോട്ട് പോകാം....

Manikandan said...

മനസ്സില്‍ വിഗ്രഹസമാനം പ്രതിഷ്ഠിച്ച എന്തോ ഒന്ന് ഉടഞ്ഞു എന്നുമാത്രം മനസ്സിലായി. അതിന്റെ അലകള്‍ ആവണം ഈ പോസ്റ്റിനു നിദാനം. എന്തായാലും ഈ മാനസികസംഘര്‍ഷത്തില്‍ നിന്നും പെട്ടന്ന് മുക്തനാവാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

വികടശിരോമണി said...

ഇപ്പൊഴാ വിളിച്ചുവെച്ചതേയുള്ളൂ.
ആ സ്ഥിതിക്ക്,വേഗം മുക്തനാവട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു:)

അനില്‍@ബ്ലൊഗ് said...

അയ്യോ, മണീ.
അങ്ങിനെ മാനസിക സംഘര്‍ഷം ഒന്നും ഇല്ലാട്ടോ.
:)

അനില്‍@ബ്ലൊഗ് said...

വി.ശീ,
യൂ ടൂ.......

Hari | (Maths) said...

പ്രിയ അനില്‍ ജീ,

ഇത് ഞാന്‍ മനസിലാക്കിയതു വച്ചുള്ള അഭിപ്രായ പ്രകടനം മാത്രം.

പുറമെ നിന്നു നോക്കുമ്പോള്‍ മനുഷ്യര്‍ക്കെല്ലാവര്‍ക്കുമുള്ള ഒരു ചിന്തയാണ് താങ്കളിവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഒരു അക്കരപ്പച്ച ഫീല്‍. അയലത്തെ അദ്ദേഹം എന്ന സിനിമ മികച്ച ഉദാഹരണം. അവര് കൊള്ളാം, അയാളുടെ ജീവിതം കൊള്ളാം എന്നെല്ലാം പുറംപൂച്ച് കണ്ട് നമ്മള്‍ ചിന്തിക്കും. ക്ഷണികമായ കൂടിക്കാഴ്ചകളില്‍ പലപ്പോഴും ഒരാളുടെ നല്ല ഗൂണങ്ങള്‍ മാത്രമേ പലപ്പോഴും പുറത്തേക്കു വരൂ. അവിടെ നമ്മള്‍ ആകര്‍ഷിക്കപ്പെടുന്നു. പക്ഷേ, നിരന്തരമായ കൂടിക്കാഴ്ചകളിലേ അയാളുടെ മോശമായ വശങ്ങള്‍ നാം തിരിച്ചറിയൂ. അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ

മുഖം മൂടി അഴിഞ്ഞു വീണ മനുഷ്യവിഗ്രഹങ്ങളെല്ലാം തങ്ങള്‍ക്കെതിരെയുള്ള കേസുകളില്‍ നിന്നു രക്ഷപ്പെടുന്നു.. പ്രതികരണം പ്രതികാരം സൃഷ്ടിക്കാന്‍ ഉതകുമെന്നതിനാല്‍ സമൂഹം പലപ്പോഴും നിശബ്ദരാകുന്നു.

നിസ്സഹായന്‍ said...

വിഗ്രഹങ്ങള്‍ ഇല്ലാതാവുകയാണു വേണ്ടത്. ഉള്ള വിഗ്രഹങ്ങള്‍, കോവിലിലായാലും മനുഷ്യരിലായാലും നിര്‍മമതയോടെ, നിര്‍വികാരതയോടെ, നിഷ്പക്ഷതയോടെ നിരീക്ഷിക്കപ്പെടട്ടെ ! അവ അലിഞ്ഞില്ലാതാകുന്നതു കാണാം ! അതോടെ അന്ധമായ ആരാധന ഇല്ലാതാകും. പകരം തെളിയുന്നതോ സ്വന്തം കണ്ണുകള്‍ തന്നെ. സാഷ്ടാംഗപ്രണാമങ്ങള്‍ ഒഴിവാക്കപ്പെടുക തന്നെ വേണം.

ഭൂമിപുത്രി said...

ആത്മവിദ്യാലയമല്ലേ അനിലേ..ഇങ്ങിനെയൊക്കെയല്ലേ ഓരോന്ന് പഠിയ്ക്കുന്നത്.വിഷമിയ്ക്കണ്ട

smitha adharsh said...

പോസ്റ്റ്‌ ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു..മനസ്സിലായോന്നു ചോദിച്ചാ..???

നിസ്സഹായന്‍ said...

“പോസ്റ്റ്‌ ഞാന്‍ രണ്ടു പ്രാവശ്യം വായിച്ചു..മനസ്സിലായോന്നു ചോദിച്ചാ..???” ങ്ങേ........

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi........, aashamsakal........

Muralee Mukundan , ബിലാത്തിപട്ടണം said...

ശില്പിയുടെ കരകൌശലത്താൽ ഉടെലെടുക്കുന്ന വിഗ്രഹങ്ങൾ പിന്നീട് ആരാധനക്ക് പാത്രമാകും !
ഏതെങ്കിലും വിധേന അവ ആടയാഭരണണളില്ലാതെ കാണേണ്ടിവരുമ്പോൾ തോന്നും ; ഇതാണൊ ഞാൻ ആരാധിച്ചിരുന്ന കരിങ്കല്ല് ?
അല്ലേ....അനിൽ ?

OAB/ഒഎബി said...

അന്നും ഇന്നും പലരും അരാധിക്കുന്ന നമ്മുടെ നാട്ടിലെയും പുറം നാട്ടിലെയും ഈ ബൂലോകത്തും ഉള്ള പേരു കേട്ട ചില വിഗ്രഹങ്ങളെ ഞാന്‍ പുച്ചത്തോടെ കാണാറുണ്ട്.

എനിക്കെന്റെത് ശരി തന്നെ
മറ്റുള്ളവര്‍ എന്തോ ആവട്ടെ..

അനില്‍@ബ്ലോഗ് // anil said...

കാക്കര,
രമണിക,
കിച്ചു,
യൂസുഫ്പ,
കുമാരന്‍,
മണികണ്ഠന്‍,
വി.ശി,
നിസ്സഹായന്‍,
ഭൂമിപുത്രി,
സ്മിതാ,
jayarajmurukkumpuzha,
ബിലാത്തിപ്പട്ടണം,
ഓഎബി,
തുടങ്ങിയ എല്ലാ ചങ്ങാതീസിനും നന്ദി.

കിച്ചു ചേച്ചി, മണികണ്ഠന്‍ വിശി തുടങ്ങിയവരുടെ കമന്റ് കണ്‍ഫ്യൂഷന്‍ കൂട്ടി എന്ന് ചില മെയിലുകള്‍ കണ്ടപ്പോള്‍ മനസ്സിലായി. ഒന്നുമില്ലെന്നെ, ചുമ്മാ.

ബഷീർ said...

വിഗ്രഹങ്ങൾ കാഴ്ച വസ്തുക്കളാകട്ടെ. ആരാധനയ്ക്ക് അർഹമല്ലെന്ന തിരിച്ചറിവുണ്ടാവട്ടെ !!

എന്താ പ്രശ്നം :)