ഉലക്കമേല്‍ കിടക്കാന്‍ താത്പര്യമില്ലാത്തതിനാലാവും മലയാളിക്ക് എല്ലായിടവും ചേരി തിരിവ്. ഈ ചേരിതിരിവിനിടയിലും സുഗമമായി നടക്കുന്ന ചില കൂട്ടുകൃഷികളുണ്ട് . അവയില്‍ പ്രധാനമാണ് മണ്ണുപയോഗിച്ചുള്ള വിളവെടുപ്പ്. പക്ഷെ മറ്റു കൃഷിയില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ വിള മണ്ണു തന്നെയാണെന്ന് മാത്രം. ഇപ്രകാരം നാട്ടിലെ ഇടതു വലതു പക്ഷങ്ങളൊന്നിച്ച് ചേര്‍ന്നു നടത്തുന്ന ഒരു കൂട്ടുകൃഷി ഇതാ കാണുക.
വീടിനോട് ചേര്‍ന്ന് കിടക്കുന്ന മെയിന്‍ റോഡിലെ ഒരു തെങ്ങിന് തോപ്പാണ് താഴെ കാണുന്നത്. അടുത്തിടെ വില്‍പ്പന നടന്ന പ്രസ്തുത സ്ഥലം വാങ്ങിയിരിക്കുന്നത് നമ്മുടെ ഭൂമാഫിയ (കട: മുഖ്യമന്ത്രി വി.എസ്). അടുത്ത കച്ചവടം നടക്കുന്നതിനു മുമ്പ് ഉള്ള വിളവ് എടുത്തേക്കാമെന്ന് കരുതിക്കാണും. അനിയന്ത്രിതമായ മണ്ണെടുപ്പുകാരണം ഇനി മണ്ണെടുപ്പ് പാടില്ലെന്ന് നിരോധനം നിലനില്‍ക്കുന്ന സ്ഥലമാണ് ഇവിടം. നിയമം ഉറങ്ങിക്കിടക്കുന്ന പാതിരാവിലും , ഞായറാഴ്ചയുമാണ് പ്രധാന വിളവെടുപ്പ്. കൂട്ടുകൃഷിയായതിനാല് പരാതിക്കാരില്ല, സമീപ വീടുകളിലെ താമസ്സിക്കുന്നവരുടെ പരാതി കേള്‍ക്കാന്‍ ആളുമില്ല.






ഇതു പുതുമയുള്ള സംഗതിയൊന്നും ആയതുകൊണ്ടല്ല , എനിക്കു ചെയ്യാനാവുന്നത് ഇത്രയും മാത്രമേ ഉള്ളൂ എന്നതിനാല്‍ പോസ്റ്റുന്നു എന്ന് മാത്രം.
കുറിപ്പ്:
മണലും മണ്ണും പിടിക്കാന്‍ പോയ തഹസില്‍ദാരായ എന്റെ ഒരു സുഹൃത്തിനെ, മണല്‍ ലോറികൊണ്ട് ഇടിച്ച് ആശുപത്രിയിലാക്കിയ ഒരു ചിത്രം കയ്യിലുണ്ടായിരുന്നത് തിരഞ്ഞിട്ട് കിട്ടിയില്ല.
അപ്ഡേറ്റായി തഹസില്‍ദാരെ മണല്‍ ലോറി ഇടിച്ച പത്ര ഫോട്ടോയുടെ സ്കാന്‍.
