6/30/2009

മലയാളിക്ക് പഠിക്കുന്നവര്‍

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട.

പൊതു പണിമുടക്കുകളും പ്രകടനങ്ങളും ഇന്ത്യാക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ കുത്തകയാണെന്ന് പൊതു ധാരണയില്‍ ചിന്തിച്ചു പോയതാണ്. 2009 വര്‍ഷത്തില്‍ തങ്ങളുടെ ഭരണകൂടത്തിനെതിരെ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് അന്തം വിട്ട ഞാന്‍ ധരിച്ചത്, മലയാളികളായിരിക്കും ഇതിനു പിന്നിലെന്നാ. പക്ഷെ അല്ല കേട്ടോ, സായിപ്പന്മാരുതന്നെയാണെല്ലാം, അതും ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം.

ദേ നോക്കിക്കെ പാരീസില്‍: ഗാര്‍ഡിയന്‍ പത്രത്തിലെ താള്‍




ഇതാണെങ്കില്‍ ഗ്രീസില്‍: എ.ബി.സി വാര്‍ത്ത



ഇവര്‍ക്കൊന്നും വേറൊരു പണിയുമില്ലെ?

ഇവരെന്താ മലയാളിക്ക് പഠിക്കുകയാണോ?

28 comments:

അനില്‍@ബ്ലോഗ് // anil said...

ഇവരെന്താ മലയാളിക്ക് പഠിക്കുകയാണോ?
:)

കാപ്പിലാന്‍ said...

ഹഹ അങ്ങനെ സായിപ്പുമാര്‍ മലയാളിയെ കണ്ടു പഠിക്കട്ടെ :)

OAB/ഒഎബി said...

സായിപ്പന്മാരെ, നിങ്ങൾ പക്ഷം ചേർന്നുള്ള മലയാളിക്ക് പഠിക്കാതിരിക്കുക.

Typist | എഴുത്തുകാരി said...

അപ്പോ, സമരോം പണിമുടക്കുമൊന്നും നമ്മുടെ കുത്തകയല്ലാതായി തീരുന്നു!

കാസിം തങ്ങള്‍ said...

ഇങ്ങനെയെങ്കിലും സായിപ്പുമാര്‍ മലയാളിയെ മാതൃകയാക്കട്ടെ.

സാമ്പത്തിക പ്രതിസന്ധി സ്വന്തം തടിക്ക് പിടിക്കുന്ന ഘട്ടം വന്നപ്പോഴല്ലേ ഇവന്മാര് കൊടിയും സമരവുമായി ഇറങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ ഇതിനൊക്കെ ഇവരെ കിട്ടുമോ ?

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ

ABCD said...

എന്നാലും പോരാ. അവിടെ എന്താ കല്ലൊന്നും കിട്ടാനില്ലെ, പോലീസിനെ എറിയാന്‍? അവിടെ (KS)RTC ബസ്സില്ലേ, ഒന്നു തല്ലിതകര്‍ക്കാന്‍? ച്ഛെ പോരാ.ഇനിം പഠിക്കാനുണ്ട്.

Unknown said...

അവിടങ്ങളിൽ ഇത്തരം സമരങ്ങൾ 'തലയിൽ തീ വീഴുമ്പോൾ' മാത്രം വർഷത്തിലോ വർഷങ്ങളിലോ ഒരിക്കൽ സംഭവിക്കുന്ന ഒരു അപവാദമാണു്. കേരളത്തിൽ സമരമില്ലാത്ത ദിവസങ്ങൾ എണ്ണുന്നതല്ലേ എളുപ്പം? അവയിൽ നിന്നും മതാടിസ്ഥാനത്തിലും അല്ലാതെയുമുള്ള 'കൊട്ടപ്പടി' അവധിദിവസങ്ങളും കൂടി തട്ടിക്കഴിച്ചാൽ നമ്മുടെ പൊതുമേഖലയിലെ productivity മുങ്ങാംകുഴിയിട്ടു് താഴേക്കു് പോകുന്നതിന്റെ കാരണം ലഭിക്കും. ഒരു രാജ്യത്തിന്റെ നിർമ്മാണാത്മകമായ വളർച്ചക്കുവേണ്ടി ഉപയോഗിക്കപ്പെടേണ്ട man-power (and woman-power) നശിപ്പിക്കപ്പെടുന്നതിന്റെ ഒരു ഉദാഹരണം.

Sands | കരിങ്കല്ല് said...

എന്റെ അഭിപ്രായത്തില്‍, കേരളത്തില്‍ നിന്നൊരു സംഘം അവിടങ്ങളിലൊക്കെ പോയി ശരിയായ സമരം പഠിപ്പിക്കേണ്ടതാണു്.

നല്ല ചുട്ട ഫീസും വാങ്ങാം..

പിന്നെ സ്മാര്‍ട്ട്സിറ്റിയൊന്നും നമുക്കു വേണ്ട.. എ ഡി ബി വായ്പയും വേണ്ട..

ആ ഫീസുകൊണ്ട് ജീവിക്കേം ചെയ്യാം... അവരുടെ സ്മാര്‍ട്ട്സിറ്റികളൊക്കെ സ്മാര്‍ട്ടല്ലാതാക്കുകയും ചെയ്യാം.

:)

കണ്ണനുണ്ണി said...

മലയാളിക്കു പഠിക്കുന്നതില്‍ തെറ്റില്ല .. പക്ഷെ... മലയാളികളുടെ ഒപ്പം എത്തണമെങ്കില്‍ ഇമ്മിണി പുളിക്കും...ഈ കാര്യത്തില്‍... ഹ ഹ

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി...

വൈകിയാണെങ്കിലും അവരും നമ്മുടെ വഴിക്ക് വന്നില്ലെ:):)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് താന്‍ടാ മലയാളി.
:)

ബോണ്‍സ് said...

എവിടെ? ഒരു കോലം കത്തിക്കാനും ചില്ല് എറിഞ്ഞു പൊട്ടിക്കാനും ഒന്നും ഇവന്മാരെ കൊണ്ട് പറ്റുമോ? പിന്നെ ലക്ഷകണക്കിന് ആളുകള്‍ സമരം ചെയ്യുന്നത് എവിടെയാ നമ്മള്‍ കണ്ടിട്ടുളത്. അത് സമ്മേളനങ്ങള്‍ക്ക് കള്ളും കാശും കൊടുത്തു കൊണ്ട് വരുമ്പോള്‍ മാത്രം അല്ലെ? അല്ലാതെ സമരം ചെയ്യാന്‍ കേരളത്തില്‍ എവിടെയാ അഞ്ഞൂറ് പേരെങ്കിലും കൂടുന്നത്?

ചിന്തകന്‍ said...

പഠനം തുടങ്ങിയല്ലേ ഉള്ളൂ..താമസിയാതെ അവര്‍ ഡിഗ്രിയെടുക്കാന്‍ സാധ്യതയുണ്ട് :)

jamal|ജമാൽ said...

നമ്മുടെ പർട്ടിയെ തകർക്കാൻ മുതലാളിത്ത കുത്തക രാജ്യങ്ങൾ ശ്രമിക്കുംബോൾ നമ്മുടെ പാർട്ടി അവരുടെ രജ്യത്ത്‌ വേരിറങ്ങുന്നതിന്റെ അടയാളമാ ശ്രീ ഇതെല്ലാം :):):)

siva // ശിവ said...

ഹ ഹ! കൊള്ളാമല്ലോ അവരും...

വാഴക്കോടന്‍ ‍// vazhakodan said...

പഠിച്ചത് അപ്പടി പാടിയില്ലെങ്കിലും ഇത്തിരി മര്യാദയോടെയാണെങ്കിലും അവരും പാടും എന്ന് മനസ്സിലായില്ലേ? :)

നിരക്ഷരൻ said...

ഇവരൊന്നും മലയാളിക്ക് പഠിച്ചിട്ട് ഒരു കാര്യവുമില്ല. ഒന്നാം റാങ്ക് മലയാളിക്ക് തന്നെ.

കാരണം മലയാളിക്ക് നല്ല കൂതറ, കുതന്ത്രത്തിലൊക്കെ ഡോക്‍ട്ടറേറ്റ് എടുത്ത രാഷ്ടീയക്കാരുടെ ടൂഷനുണ്ട് ടൂഷന്‍.... :) :)

ഹരീഷ് തൊടുപുഴ said...

ഇതിന്റെ തലപ്പത്ത് മലയാളികള്‍ ഉണ്ടെന്നുതന്നെയാണെന്റെ അനുമാനം...

:)

ramanika said...

ഇതെന്തായാലും മലയാളിക്കു പഠിക്കുന്നവര്‍ അല്ല
ഒരു പൊതുമുതല്‍ നശിപ്പിക്കലും കണ്ടില്ല !!!!

Unknown said...

നിങ്ങൾക്കെല്ലാവർക്കും അങ്ങിനെ പറയാം .എനിക്കും കിട്ടി ഈ സമരത്തിനു ഒരു ദിവസം അവധി .സമരം സാമ്പത്തിക മാന്ദ്യത്തിനെതിരെ സർക്കാരും ,യൂറോപ്യൻ യൂണിയനും കാര്യക്ഷമമായ നടപടികൾ എടുക്കുന്നില്ല എന്നു പറഞായിരുന്നു അതു .ഇവിടെ തുറന്നു പ്രവർത്തിക്കുന്ന അപൂർവം കമ്പനികളിൽ ഒന്നിലാണു എന്റെ ജോലി ,ഇപ്പോ ജൊലി ഉണ്ടെന്നു പറയുന്നതു തന്നെ വലിയ കാര്യമാ.ഞാൻ ജോലിക്കു പോകുമ്പോൾ ജോലിയില്ലാതെ കറങ്ങി നടക്കുന്ന സായിപ്പു മാരുടെ നോട്ടം കണ്ടാൽ പേടിയാകും .പിന്നെ ഇതു പത്താം മാസമാ ഞങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ .ഓവെർ റ്റൈമും അലവൻസും ഒന്നുമില്ല ബെസിക് സാലറി മാത്രം .ഇവിടെ സ്പാനിഷ് സർക്കാർ ജോലി നഷ്ട്ടപെട്ടവർക്കു രണ്ട് വർഷതേക്കു തൊഴിലില്ലാ വേതനം കൊടുക്കും ആയിരം യൂറോ മാസം .കഴിഞ സെപ്റ്റെംബരിൽ ജോലി നഷ്ട്ടപെട്ടവർക്കു ഒരു വർഷമായി തൊഴിലില്ലാ വെതനം മെടിക്കുന്നു ,ഇനി ഒരു വർഷം കൂടെ കിട്ടും .ഒരു വർഷം കൊണ്ടൊന്നും ഇതു തീരുന്ന ലക്ഷണം ഇല്ല .ഞങ്ങൾക്കും കിട്ടും തൊഴിലില്ലാ വേതനം ഒരു വർഷത്തേക്കു നാലു മാസം എന്ന കണക്കിൽ .ഞാൻ ഇവിടെ രണ്ടൂ വർഷമായി അപ്പൊ എനിക്കു എട്ടു മാസം തൊഴിലില്ലാ വെതനം കിട്ടും .പിന്നെ സമരത്തിനു കിട്ടിയ അവധി ചുമ്മതെ ഒന്നും അല്ല ആ ദിവസത്തെ എട്ടു മണീക്കൂർ ഈ മാസം കൂടുതൽ ചെയ്യണം .അടുത്ത മാസം ഞാൻ നാട്ടിൽ പോവാ തിരിചു വരുമ്പോ പണീ ഒണ്ടാവോ എന്നു യാതൊരു ഒറപ്പും ഇല്ല.അതു കൊണ്ടാ ഞാൻ കിട്ടിയ അവസരം എന്ന കണക്കിൽ എല്ലാ അഴ്ചയും കാഴ്ചകൾ കാണാൻ കറങ്ങി നടക്കുന്നതു .കാരണം ജോലിക്കു വേണ്ടി ഇന്യും നമ്മൾ നാട്ടിൽ നിന്നും വരും കാഴ്ചകൾ കാണാൻ മാത്രമായി വരവു ഒണ്ടാകില്ല .

Manoj മനോജ് said...

അനില്‍, പരിഹാസമാണെങ്കിലും അത് ആസ്വദിക്കുവാനുള്ള മൂഡ് അവര്‍ക്കുണ്ടാകില്ല...


സാമ്പത്തിക മാന്ദ്യത്തിന്റെ കഷ്ടതയില്‍ നിന്നുമുള്ള പൊട്ടിതെറിയാണവ.... ഞാനും എന്റെ ലോകവും പറഞ്ഞതാണ് ശരി.... ആ ചൂട് അടുത്തറിഞ്ഞവന് ചിരിക്കണോ കരയണോ എന്ന അവസ്ഥ...

നമ്മുടെ നാട്ടില്‍ പിന്നെ അങ്ങിനെ പൊട്ടി തെറീക്കുവാന്‍ അവസരം ധാരാളമുണ്ടല്ലോ :) അവസരം കിട്ടിയില്ലെങ്കില്‍ ഉണ്ടാക്കും...

ഗുപ്തന്‍ said...

ലോകത്തില്‍ പ്രതിവര്‍ഷം ഏറ്റവുമധികം പണിമുടക്കുകളും സമരങ്ങളും നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിലാണ് ഇറ്റലിയും സ്പെയിനും. ഇറ്റലിയില്‍ കഴിഞ്ഞ ഇലക്ഷനില്‍ അഴിഞ്ഞുപോയ കോണകം മുറുക്കി ഉടുക്കാന്‍ സമയം കിട്ടിയിട്ടില്ല ഇതുവരെ ഇടതുപക്ഷത്തിന്. അല്ലെങ്കില്‍ ആഴ്ചയിലൊറരു വാഹന പണിമുടക്ക് പതിവാണ്. (ഉള്ള സമയം കൊണ്ട് വലതുപക്ഷം രാജ്യത്തെ സാമ്പത്തിക മേഖല ഗദ്ധാഫിയെപ്പോലെയുള്ള അന്താരാഷ്ട്ര വിശുദ്ധന്മാര്‍ക്ക് എഴുതിക്കൊടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇടതിന് മുറുക്കിക്കെട്ടാനുള്ള ശക്തി വേഗം കിട്ടണേ എന്ന് പ്രാര്‍ത്ഥന )

ഇപ്പറഞ്ഞതും സാമ്പത്തിക മാന്ദ്യവുമായി ബന്ധമൊന്നുമില്ല. സമരങ്ങളും പണിമുടക്കുകളും ഫ്രാന്‍സില്‍ കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തും കുറവായിരുന്നില്ല, യൂറോപ്പില്‍ മൂന്നാമത്തെയോ നാലാമത്തെയോ സ്പോട്ടില്‍ അവരുണ്ട്.

പക്ഷെ പൊതുമുതല്‍ നശിപ്പിക്കുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ ഇതുവരെ കണ്‍ടിട്ടില്ല, സമരസമയത്തും അത്യാവശ്യം ബസുകള്‍ ഓടിക്കാന്‍ അവര്‍ അനുവദിക്കും. പത്തുമിനിറ്റില്‍ ഒരിക്കല്‍ വരുന്ന ബസ് മണിക്കൂറില്‍ ഒന്നോരണ്ടോ തവണ ആവും എന്നല്ലാതെ ബസോട്ടം പൂര്‍ണമായും നിര്‍ത്തില്ല. സ്വകാര്യവാഹനങ്ങള്‍ ഓടിക്കാന്‍ തടസം ഉണ്ടാക്കുകയുമില്ല. മുദ്രാവാക്യത്തിനുപകരം വിസിലടിക്കുകയോ വഴിവക്കിലെ ലോഹത്തൂണുകളില്‍ ഒരുതരം മുളവടികൊണ്ട് അടിച്ച് ശബ്ബമുണ്ടാക്കുകയോ പാട്ടുപാടുകയോ ആണ് പതിവ്. സ്ലോഗണ്‍സ് എഴുതി പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക.

പൊതുജീവിതത്തോടുള്ള ഈ ബഹുമാനമാണ് മലയാളികള്‍ കണ്ടുപിടിക്കേണ്ടത്. കേരളത്തിലെ - പ്രത്യേകിച്ചും മാര്‍ക്സിസ്റ്റ് -- സമരസം‌വിധാനത്തിന്റെ പ്രശ്നം സമരത്തോട് വിയോജിക്കാനോ സ്വന്തം കാര്യം നോക്കാനോ ഉള്ള പൗരാവകാശം ബലപ്രയോഗവും അക്രമവും വഴി നശിപ്പിക്കുന്നതാണ്.

ഗുപ്തന്‍ said...

അക്രമം വഴിതടയല്‍ എന്നതൊന്നും ഉണ്ടാകാറേയില്ല എന്നല്ല, വളരെ ചുരുക്കമാണിവിടി. വളരെ വളരെ ചുരുക്കം.

krish | കൃഷ് said...

പോരാ ഒട്ടും പോരാ... സ്റ്റഡി ക്ലാസ്സെടുക്കാന്‍ പാര്‍ട്ടി സഖാക്കളെ അങ്ങോട്ട് കയറ്റി അയക്കേണ്ടിവരും.
എന്നാലെ അവരൊക്കെ പഠിക്കൂ.

അനില്‍@ബ്ലോഗ് // anil said...

പ്രകടനങ്ങള്‍ കാണാനെത്തിയ
കാപ്പിലാന്‍,
OAB,
എഴുത്തുകാരി,
കാസിം തങ്ങള്‍,
അരുണ്‍കായംകുളം,
abcd(എന്നെ പറ്റിച്ചല്ലെ),
സി.കെ.ബാബു,
കരിങ്കല്ല്,
കണ്ണനുണ്ണി,
ചാണക്യന്‍,
രാമചന്ദ്രന്‍ വെട്ടിക്കാട്,
ബോണ്‍സ്,
ചിന്തകന്‍,
jamal,
ശിവ,
വാഴക്കോടന്‍,
നിരക്ഷരന്‍,
ഹരീഷ് തൊടുപുഴ,
ramaniga,
ഞാനും എന്റെ ലോകവും,
മനോജ്,
ഗുപ്തന്‍,
കൃഷ്,

എല്ലാവര്‍ക്കും നന്ദി.
പരിഹാസമായി ഇട്ടതല്ലെന്ന് ബോദ്ധ്യപ്പെട്ടെന്ന് ഭൂരിപക്ഷം കമന്റുകളും സൂചിപ്പിക്കുന്നു. സന്തോഷമുണ്ട്.
പ്രകടനങ്ങളും പ്രതിഷേധങ്ങളും ലോകമെമ്പാടും വിവിധങ്ങളായ കാരണത്താല്‍ നടക്കുന്നുണ്ടെന്ന് ഒരു ബോദ്ധ്യപ്പെടലിനു വേണ്ടി ഇട്ടതാണിത്. എന്നാലിപ്പോള്‍ നമ്മുടെ നാട്ടിലെ പ്രതിഷേധങ്ങള്‍ അതിരു വിട്ടതാണോ എന്ന് ചിന്തിക്കാനും അവസരമായി. വിദേശങ്ങളില്‍ നടക്കുന്ന പ്രകടനങ്ങളില്‍ പൊതുമുതല്‍ നാശവും ഗതാഗത തടസ്സവും മറ്റും ഇല്ല എന്നത് നല്ല അറിവായി. നമ്മൂടെ നാട്ടിലും പലതും മാറേണ്ടിയിരിക്കുന്നു, കാലാനുസൃതം.

Lathika subhash said...

ഇവരൊക്കെ ഇങ്ങനെ, നമ്മളെക്കണ്ട് ഇനിയും, എന്തെല്ലാം പഠിക്കുവനുണ്ട്!!!

പാവത്താൻ said...

അവിടെങ്ങാനും ജാഥയ്ക്കാളെ വിളിക്കുന്നെങ്കില്‍ ഒന്നു പറയണേ..വിദേശത്തൊരു ജോലി എന്റെ ഒരു സ്വപ്നമാ.ഇതാകുമ്പോ നമുക്കറിയാവുന്ന പണിയുമായിരുന്നു