6/15/2009

ഞാനും വയസ്സറിയിച്ചു.

എല്ലാവരും വാര്‍ഷിക പോസ്റ്റുകളിടുന്നു, എന്നാല്‍ കിടക്കട്ടെ എന്റെ വകയും ഒന്ന്.

വാര്‍ഷികങ്ങള്‍ ഒന്നുമല്ലാതിരുന്ന എന്റെ ജീവിതത്തില്‍ പുതു ശീലങ്ങള്‍ കൊണ്ടുവരുന്നു ബൂലോ‍കം. 2008 ജൂണ്‍ 15 നാണ് ആദ്യ ബ്ലോഗ് പൊസ്റ്റ് ഇടുന്നത്, പോസ്റ്റെന്ന് പറത്തക്കതായൊന്നുമില്ല, ഒരു തുടക്കം എന്ന നിലയില്‍ രണ്ടു വരികള്‍ ടൈപ്പ് ചെയ്തു പേരുമിട്ടു “തുടക്കം.”
അഗ്രിഗേറ്ററുകളെക്കുറിച്ചോ വായനക്കാരെക്കുറിച്ചോ ബോധവാനായിരുന്നില്ല, അതിനാല്‍ തന്നെ വേറൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. രണ്ടാമതിട്ട പോസ്റ്റ് എന്റെ ഐഡന്റിറ്റി വെളിവാക്കുമെന്ന് തോന്നിയതിനാല്‍ പെട്ടന്നു തന്നെ ഡ്രാഫ്റ്റ് പെട്ടിയിലേക്ക് മടങ്ങി. തുടര്‍ന്നിടക്കിടെ ചിലതൊക്കെ കുറിച്ചിട്ടു, വായനക്കാരെ പ്രതീക്ഷിച്ചല്ല, മറിച്ച് മലയാളം കൂട്ടിയെഴുതാനാവുമോ എന്ന് ഒരു പരീക്ഷണം. ബ്ലോഗേഴ്സല്ലാത്ത ചില സുഹൃത്തുക്കള്‍ വായിച്ച് പ്രോത്സാഹിപ്പിച്ചു. അങ്ങിനെ ഒരു ദിവസം ദേ കിടക്കുന്നു അഞ്ചാമത്തെ പോസ്റ്റില്‍ കമന്റ്റെന്ന ഒരു സാധനം, അനൂപ് കോതനെല്ലൂര്‍ വക, എന്തു ചെയ്യണം എന്നറിയാഞ്ഞകാരണം ഒന്നും ചെയ്തില്ല. അടുത്ത പോസ്റ്റിട്ടു, അവിടെം വന്നു രണ്ട് കമന്റ് , അരീക്കോടന്‍, ശിവ എന്നിവര്‍. അപ്പോഴേക്കും കമന്റുകള്‍ക്ക് പ്രതികരണം നല്‍കണമെന്ന പാഠം ബ്ലോഗറായ ഒരു സുഹൃത്ത് പറഞ്ഞു തന്നു, കൂടാതെ മറുമൊഴിയിലേക്ക് കമന്റ് തിരിച്ചു വിടണമെന്നും മറ്റു വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നും ഉപദേശവും. അന്നുതൊട്ടിന്നു വരെ മറുമൊഴിയില്‍ വന്നിട്ടുള്ള ഒറ്റക്കമന്റും ഒഴിവാക്കിയില്ല, പല പൊസ്റ്റുകളേയും ആകര്‍ഷകമാക്കുന്നത് ചര്‍ച്ചകളാണെന്ന് സ്വയം ബോദ്ധ്യപ്പെട്ടു. മറ്റു ബ്ലോഗ് പോസ്റ്റുകളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് നമ്മെ പരിചയപ്പെടുത്താനുള്ള വേദികൂടിയാണെന്നും ബോദ്ധ്യമായി.പുലിമടയാണോ പൂച്ചക്കൂടാണോ എന്നൊന്നും അറിയാതെ എല്ലായിടവും കയറി ഇറങ്ങി. ഇന്ന് ഇവിടെയെത്തുന്ന സന്ദര്‍ശകരെ എനിക്ക് നല്‍കിയതില്‍ ആ ചര്‍ച്ചകള്‍ നല്ലൊരു പങ്ക് വഹിച്ചുകാണും, ഒരു വിഷമം മാത്രം അവര്‍ക്ക് തിരികെ നല്‍കാന്‍ എന്റെ ബ്ലോഗ്ഗില്‍ ഒന്നുമില്ല. പേജ് ലോഡ് കൌണ്ടറും പ്രൊഫൈല്‍ വിവിസ്റ്റ് കൌണ്ടറും നോക്കുമ്പോള്‍ കുറഞ്ഞൊരു നാണം തോന്നുകയാണ്, അതിനുള്ളതൊന്നും പതിവുകാഴ്ചകളിലില്ല.

1988 ല്‍ ഡിഗ്രിക്കു ചേരുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ എന്ന സംഗതിയെക്കുറിക്ക് അല്പസ്വല്‍പ്പം പിടിപാട് ഉണ്ടായിരുന്നു, മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനെപ്പോലെ ഞാന്‍ വിലസി. പക്ഷെ അവിടുന്നിങ്ങോട്ട് അല്പം പുറകിലേക്ക് നീങ്ങി, കമ്പ്യൂട്ടറിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ ലഭിച്ച ചില സൂചനകള്‍ എന്നെ പുറകോട്ട് വലിക്കുകയായിരുന്നു എന്നു തന്നെ പറയാം.പണക്കാരനു മാത്രം സാദ്ധ്യമാകുന്ന , അത്ര അത്യാവശ്യമല്ലാത്ത ഒരു യന്ത്രം, ഇന്റെര്‍നെറ്റെന്ന കുത്തക വലക്കുള്ളില്‍ പെടാതിരിക്കാന്‍ ആവും വിധം പരിശ്രമിച്ചു, വിജയിച്ചു. കമ്പ്യൂട്ടര്‍ രംഗത്ത് വളര്‍ച്ച ത്വരിതഗതിയിലായിരുന്നു, അതിനാല്‍ തന്നെ എന്റെ പിന്നോട്ട്പോക്കും അതേ വേഗത്തില്‍ തന്നെയായി. 94 ല്‍ ജോലിക്കുകയറിയ ഓഫീസില്‍ വീണ്ടുമതാ ഇരിക്കുന്നു നമ്മുടെ പഴയ ശത്രു , കമ്പ്യൂട്ടര്‍. എന്നാപ്പിന്നെ പതുക്കെ തൊട്ടുനോക്കാമെന്ന് തീരുമാനിച്ചു, ഡോസ് ഷെല്ലാണ്, വിഷ്വല്‍ ഇന്റെര്‍ഫേസുമായി വലിയ പിടിപാടില്ല, എങ്കിലും കമാന്റുകള്‍ ഓര്‍ത്തെടുത്ത് കളി തുടങ്ങി. പക്ഷെ എന്തു ചെയ്യാന്‍, വല്യ ആപ്പീസറെങ്ങാനും കണ്ടാല്‍ പണി കഴിഞ്ഞതു തന്നെ, ഇതെന്തോ പൊട്ടിത്തെറിക്കുന്ന സാധനമാണന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ആ ധാരണ തിരുത്താനും പോയില്ല, വീണ്ടും കമ്പ്യൂട്ടറും ഞാനും തമ്മില്‍ പിണങ്ങി.
96 ല്‍ പിജിക്ക് ചെന്ന് പഴയ കോളേജിലെത്തി, ഡാറ്റാ അനാലിസിസ് ഒക്കെ വേണ്ട ഡിപ്പാര്‍ട്ട്മെന്റായതിനാല്‍ കൊള്ളാവുന്ന ഒരു സിസ്റ്റം അവിടെ ഉണ്ടായിരുന്നു. എന്നെ അറിയുന്ന ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആ‍യതിനാല്‍ പെട്ടന്നു തന്നെ അതില്‍ അക്സസ്സ് കിട്ടി. പക്ഷെ ഓണ്‍ ചെയ്തപ്പോള്‍ ഞെട്ടി, ദേ കിടക്കുന്നു വിന്‍ഡോസ് 3.1, എന്നാലും പഴയ ഡോസ് കമാന്റ്സ് വെച്ച് വീണ്ടും കളി. എന്റെ ഗൈഡായ പ്രൊഫസര്‍ക്ക് ആ കമ്പ്യൂട്ടറില്‍ തൊടാന്‍ അനുവാദമില്ല, പുള്ളിക്കു കലിയിളകാതിരിക്കുമോ, അങ്ങിനെ ആ പരിപാടിയും കഴിഞ്ഞു.
പിന്നീടിങ്ങോട്ട് ആ സാധനത്തെ തിരിഞ്ഞു നോക്കിയില്ല, വിന്‍ഡോസിന്റെ പുതു പുതു വേര്‍ഷനുകള്‍ വന്നു, അതിനനുസരിച്ച് എന്റെ അജ്ഞതയും കൂടി വന്നു, പോരാഞ്ഞ് ഇന്റര്‍നെറ്റെന്ന ആഗോള ഭീകരനെ കൈപ്പാടകലെ നിര്‍ത്താന്‍ പ്രതിജ്ഞാബദ്ധവുമായിരുന്നു. നീണ്ട 7 വര്‍ഷം പിന്നെ കീബോഡ് കൈകൊണ്ട് തൊട്ടില്ല. 2003 ഇല്‍ യു.കെയില്‍ പോയിവന്ന എന്റെ ഒരു സുഹൃത്ത് ചോദിച്ചു “നിന്റെ സിസ്റ്റം ഏതാടാ?” “മെയില്‍ ഐഡി താ, നമുക്ക് ചാറ്റില്‍ കാണാം” പതിനഞ്ചു വര്‍ഷം മുന്നേ, ചെറുതാണെങ്കിലും, സ്വന്തമായി പ്രോഗ്രാം എഴുതിയിരുന്നവന് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതിരിക്കാന്‍ സാദ്ധ്യത ഇല്ലെന്ന് ധരിച്ചെങ്കില്‍ അവനെ കുറ്റം പറയാനാവില്ല. ആ ചോദ്യം ഒരു കത്തിമുനയായി എന്റെ നെഞ്ചില്‍ തറച്ചു, ഉറച്ച തീരുമാനമെടുക്കാന്‍ പ്രയാസമുണ്ടായില്ല, ആദ്യം ചേര്‍ന്നത് ഹാര്‍ഡ് വെയര്‍ കോഴ്സിന്, പിന്നെ ചില പ്രോഗ്രാമിംങ് കോഴ്സും ചെയ്തു ഞാന്‍ ഗോദയിലിറങ്ങി. ഇന്റര്‍നെറ്റെന്ന മായിക ലോകത്തില്‍ ഊളിയിട്ടു, വിവരങ്ങള്‍ തിരഞ്ഞു, നഷ്ടമായ കുറേ കമ്പ്യൂട്ടര്‍ വര്‍ഷങ്ങളെ ഓര്‍ത്ത് നെടുവീര്‍പ്പിട്ടു. ഏതായാലും “ഏതാണ്ട് ചെയ്യാത്തവന്‍ ഏതാണ്ട് ചെയ്താല്‍ ഏതാണ്ടും കൊണ്ട് ആറാട്ട്” എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി തുടര്‍ന്നിങ്ങോട്ട് ഇതുവരെ.

അങ്ങിനെ ഇന്നിതാ ബ്ലോഗ് എന്ന ഈ ലോകത്തെത്തിയിരിക്കുന്നു, പ്രായവും മുഖവും ഒന്നുമില്ലാത്ത വെറും അനിലാ‍യി .മനസ്സിലുള്ളത് തുറന്നുപറയാന്‍, മുന്നില്‍ കാണുന്നതിനോട് പ്രതികരിക്കാന്‍ ഒരു വേദിയായി, കൂട്ടത്തില്‍ ബോണസായി ഒരുപാട് സൌഹൃദങ്ങളും ലഭിച്ചു. എല്ലാറ്റിനും നന്ദി പറയുന്നു, നൂറു വട്ടം.

സ്നേഹപൂര്‍വ്വം
അനില്‍ @ ബ്ലൊഗെന്ന വെറും അനില്‍.

68 comments:

പ്രയാണ്‍ said...

തേങ്ങ ഞാന്‍ പൊട്ടിക്കുന്നു അനില്‍ ഐശര്യമായിട്ട്.....ഠേ)))))).....:)അനിലിന്റെ ലോകം നീഐണാള്‍ വാഴട്ടെ....

പ്രയാണ്‍ said...

....സോറി നീണാള്‍ എന്നു അര്‍ത്ഥം....

ശ്രീ said...

വാര്‍ഷികാശംസകള്‍, മാഷേ...
:)

ramanika said...

aasamsakal!

പാമരന്‍ said...

അനില്‍ജി, ആശംസകള്‍..

Yasmin NK said...

കെടക്കട്ടെ എന്റെ വക ഒരു തേങ്ങ....ഠേ)))))

അരുണ്‍ കരിമുട്ടം said...

ആയിരം ആയിരം ആശംസകള്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാര്‍ഷികാശംസകള്‍...

കാസിം തങ്ങള്‍ said...

പഠനാര്‍ഹമായ പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്തെ ധന്യമാക്കാന്‍ താങ്കള്‍ക്കിനിയുമാവട്ടെ എന്നാശംസിക്കുന്നു.

അനില്‍ശ്രീ... said...

"കൂട്ടത്തില്‍ ബോണസായി ഒരുപാട് സൌഹൃദങ്ങളും ലഭിച്ചു."

ആ ബോണസില്‍ എന്നെയും കൂട്ടിക്കോളൂ ..........

ആശംസകളോടെ...

മറ്റൊരു അനില്‍....

വര്‍ണ്ണക്കടലാസ്സ്‌ said...

ഞാന്‍ ഒരു തുടക്കക്കാരന്‍, ഇവിടെ ആരേയും പരിചയമില്ല, എന്റെ ഒരു പോസ്റ്റിനു അനിലിട്ട കമന്റിലൂടെയാണിവിടെ എത്തിയത്. ബ്ലോഗിന്റെ സാങ്കേതികവശങ്ങളൊക്കെ മനസ്സിലാക്കി വരുന്നതേ ഉള്ളൂ...ഈ വാര്‍ഷിക പോസ്റ്റിനും, വിവരണത്തിനും നന്ദി. അനിലിന്റെ കൂടുതല്‍ പോസ്റ്റുകള്‍ ഇനിയും വായിക്കാനിരിക്കുന്നതേ ഉള്ളൊ..തരം പോലെ തിരികെ വരാം. മുഖമില്ലാതെ, പ്രായമില്ലാതെ, പറയാനുള്ളതു പറയാനൊരിടം തേടിയ എനിക്കും ഇതു നല്ല സങ്കേതമായി തോന്നുന്നു..ഇടക്കു വന്നും പോയുമിരിക്കാന്‍ ഒരു കളിത്തട്ട്. ബൂലോകത്തില്‍ ഇടം നേടാനുള്ള വഴികള്‍ വശമില്ല. അറിവുകള്‍ പങ്കുവെക്കുമല്ലോ..

ഞങ്ങളുടെ നാട്ടില്‍ കുത്തിയോട്ടത്തിനു പൊലിപ്പാട്ടു പാടുന്നതിന്റെ തുടക്കം ഇങ്ങനെയാണ്‌..
'പലരു കൂടുന്ന സഭയില്‍ ഞാനൊരു ചെറിയ ബാലകനറിക നീ..
അറിവും ന്യായവും വശമില്ലേ..എനിക്കതിശയക്കളി വശമില്ലേ.."
-ഇതു പറഞ്ഞു ഞാനും കളിത്തട്ടിലേക്ക്..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അയ്യേ, ഇപ്പോളാണോ വയസ്സറിയിച്ചത്?ഛേ..മോശം ഈ വയസ്സറിയിയ്ക്കാത്തെ കുട്ടിയെ ആയിരുന്നോ ഭഗവാനേ ഇത്രനാളും ഞാൻ ഇഷ്ടപ്പെട്ടിരുന്നത്?

എന്തായാലും വയസ്സറിയിച്ച സ്ഥിതിയ്ക്കു നമുക്കു പ്രണയം തുടരാം അല്ലേ?

ആയിരം നന്മകൾ ഉണ്ടാകട്ടെ !!!

ശ്രദ്ധേയന്‍ | shradheyan said...

ലഡ്ഡുവിനെക്കാള്‍ മധുരം കൂടിയ വാക്കുകള്‍... :)
മ്മടെ വകയും ആശംസകള്‍..

തറവാടി said...

അനില്‍@ബ്ലോഗ്,

ഈ പേരെവിടെ കണ്ടാലും ഓര്‍ക്കുക മറ്റൊരു ബ്ലോഗിലെ ബള്‍ബും തല്ലുമാണ് ;)


ആസംസകള്‍ :)

ധനേഷ് said...

അനില്‍ മാഷേ,
വാര്‍ഷികാശംസകള്‍...

കുഞ്ഞന്‍ said...

അനില്‍ മാഷെ..

ബ്ലോഗ് ജന്മാശംസകള്‍..! തുടരൂ ഈ ജൈത്രയാത്ര അവിഘ്നം..

നിസ്സാര കാര്യമല്ല ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഇത്ര വലിയൊരു സജീവത നിലനിര്‍ത്തുവാന്‍ കഴിഞ്ഞത്. ബൂലോഗം സമ്മാനിച്ചത് നേട്ടങ്ങള്‍ തന്നെയെന്ന് കരുതുന്നു. കാണാമറയത്തിരുന്നുള്ള സൌഹൃദങ്ങള്‍ നന്മയുടെ വെളിച്ചം വിതറട്ടെ..

വയസ്സറിയിച്ച സ്ഥിതിക്ക് ഇതുകൂടി ഓര്‍ക്കണം ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും നഷ്ടപ്പെടുന്നത് മുള്ളിനാണ്, കാരണം കാലം മാറി..

തറവാടി said...

അയ്യോ അനില്‍@ബ്ലോഗ്,

അക്ഷരപിശക് ക്ഷമിക്കണേ, ആശംസകള്‍ :)

Appu Adyakshari said...

അനിൽ മാഷേ, ഒന്നാം വർഷത്തിനു ആശംസകൾ !

“കമ്പ്യൂട്ടറിനെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കാന്‍ ലഭിച്ച ചില സൂചനകള്‍ എന്നെ പുറകോട്ട് വലിക്കുകയായിരുന്നു എന്നു തന്നെ പറയാം...” കണ്ടോ കണ്ടോ സത്യങ്ങൾ പുറത്തേക്ക് ബഹിർഗമിക്കുന്നത് !

Anil cheleri kumaran said...

വാര്‍ഷികാശംസകള്‍!!!
ഇനിയും ഇനിയും നല്ല പോസ്റ്റുകളുമായി നിറഞ്ഞു നില്‍ക്കട്ടെ.

Typist | എഴുത്തുകാരി said...

ആശംസകള്‍.ഇനിയുമിനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട്‌.

Vincent Varghese said...

മാഷേ, ആശംസകൾ...

കാപ്പിലാന്‍ said...

അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ആയിരമായിരം അഭിവാദ്യങ്ങള്‍
ധീര സഖാവിന് അഭിവാദ്യങ്ങള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബ്ലോഗില്‍ ഇത്ര ആക്റ്റീവായി കാണപ്പെടുന്ന അധികം പേരില്ല. അതുകൊണ്ടു തന്നെ പ്രൊഫയില്‍ വ്യൂ ന്റെ എണ്ണം കാര്യമാക്കേണ്ട.

ആശംസകള്‍ എന്റെ വകയും ദാ
ഒരു ഗാനം
ഡെഡികേറ്റ്‌ ചെയ്തിരിക്കുന്നു അനിലിനു വേണ്ടി

ചാണക്യന്‍ said...

അയ്യോ തീര്യേ ചെറ്യ കുട്ടിയാണല്ലോ:):):)

ബോണ്‍‌വിറ്റയോ ഹോര്‍ലിക്സോ വാങ്ങി കഴിച്ചോ കുടിച്ചോ ബേം വളര്‍ന്നോ:):)

സുഹൃത്തെ നൂറു നൂറു ജന്മദിനാശംസകള്‍....

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍ @ബ്ലോഗ്‌

ഒട്ടുമിക്ക ബ്ലോഗുകളും അല്ലെങ്കില്‍ ബ്ലോഗുകളിലെ പോസ്റ്റുകളും ഒരിക്കല്‍ വായിച്ചാല്‍ പിന്നീട് ഉപയോഗപ്രദം ആവില്ല. അതായത് പുനര്‍വായനയ്ക്ക് ഗുണകരമാവില്ല എന്ന് സാരം(ഏറ്റവും വലിയ ഉദാഹരണം എന്റെ ബ്ലോഗ്‌ തന്നെ) . എന്നാല്‍ പതിവ്‌ കാഴ്ചയില്‍ വീണ്ടും വീണ്ടും വായിക്കാന്‍ അറിവ്‌ നല്‍കാന്‍ ഇഷ്ടംപോലെ പോസ്റ്റുകള്‍ ഉണ്ട്. അതാണ്‌ ഈ ബ്ലോഗിന്റെ പ്രസക്തി.

പ്രൊഫൈല്‍ ഹിറ്റുകളും കൌണ്ടറും അല്ലല്ലോ ബ്ലോഗിന്റെ നിലവാരം അളക്കാനുള്ള മാനദണ്ഡം. അതുകൊണ്ട് അതില്‍ വേവലാതിപ്പെടെണ്ട കാര്യവുമില്ല. കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും വളരേമുമ്പേ ബ്ലോഗ്‌ എഴുതിത്തുടങ്ങിയ ആള്‍ ആണെന്ന തോന്നല്‍ ഉളവാക്കാനും കഴിയുന്നു. അതിന്റെ അര്‍ത്ഥം താങ്കള്‍ ഈ മേഖലയില്‍ വിജയിച്ചു എന്ന് തന്നെയാണ്. വീണ്ടും ഇതേപോലെ വെത്യേസ്ഥവും വിജ്ഞാനപ്രദവും ആയുള്ള നിരവധിപോസ്റ്റുകള്‍ ഇടട്ടെ എന്നാശംസിക്കുന്നു. പതിവ്‌ കാഴ്ചകള്‍ ബൂലോഗത്തെ പതിവ്‌ കാഴ്ചകള്‍ ആയിരിക്കട്ടെ.

സ്നേഹത്തോടെ
(ദീപക് രാജ്)

poor-me/പാവം-ഞാന്‍ said...

Thus you became a coputer wizard!

വാഴക്കോടന്‍ ‍// vazhakodan said...

അയ്യേ..ഞാനാകെ ലജ്ജാവതിയായി :)
ഇനിയും ഒരുപാട് വയസ്സുകള്‍ അറിയിക്കാന്‍ ഈ ഭൂലോകത്ത് നിറഞ്ഞു നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു....

ജ്വാല said...

ആശംസകള്‍ നേരുന്നു..

സൂത്രന്‍..!! said...

ആശംസകള്‍ ..................

ഞാന്‍ ആചാര്യന്‍ said...

ആശംസകള്‍ ആശംസകള്‍

smitha adharsh said...

ആശംസകള്‍..അനില്‍ ചേട്ടാ..ഇനിയും,ഇനിയും മുന്നേറൂ..
ഇങ്ങേരുടെ മില്ല പോസ്റ്റുകളും വിക്കിയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്..അത് തള്ളിക്കളയരുത്..

Unknown said...

അനിൽ,
അറിയിച്ച വയസ്സിനു് ആശംസകൾ! ബ്ലോഗെഴുതിയെഴുതി തൊണ്ടയടഞ്ഞതിനാൽ കുരവയിടാൻ പറ്റുന്നില്ല. :)

ഉഗാണ്ട രണ്ടാമന്‍ said...

ആശംസകള്‍...

കൂട്ടുകാരന്‍ | Friend said...

ബ്ലോഗില്‍ പോസ്ടുകലെക്കള്‍ ഉപരി കമന്റിനാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. കാരണം ആരെന്തു പോസ്ടിട്ടലും അതിന്റെ പൂര്‍ണത എത്തുന്നത് ആ വിഷയത്തെക്കുറിച്ച് അറിവുള്ളവര്‍ അഭിപ്രായം പറയുമ്പോഴാണ്. കഴിഞ്ഞ തൊടുപുഴ മീറ്റിലും, വരന്‍ പോകുന്ന ചെറായി മീറ്റിലും അനിലിന്റെ സംഘടന പാടവം ഒട്ടും മറക്കാന്‍ പറ്റില്ല. അനില്‍ മിക്ക ബ്ലോഗുകളിലും അഭിപ്രായം പറഞ്ഞു അവയെല്ലാം സജീവമാക്കിയിട്ടുന്ദ്‌. ഇനിയും ആ മനസ്സ്‌ അങ്ങനെ തന്നെ...മുന്പോത്റ്റ്‌ പോയി ബ്ലോഗ്‌ എന്നാ മാധ്യമം അതിന്റെ പാരമ്യതയില്‍ എത്തട്ടെ എന്നും...അനിലിന്റെ എല്ലാ സംരംഭങ്ങള്‍ക്കും വളരെയധികം പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് കൂട്ടുകാരന്‍.

അനില്‍@ബ്ലോഗ് // anil said...

Prayan,
ആദ്യ കമന്റിന് നന്ദി.

ശ്രീ,
നന്ദി.

ramaniga,
നന്ദി.

പാമരന്‍,
നന്ദി.

മുല്ല,
നന്ദി.

അരുണ്‍ കായംകുളം,
നന്ദി.

രാമചന്ദ്രന്‍ വെട്ടിക്കാട്,
നന്ദി.

കാസിം തങ്ങള്‍,
നന്ദി.

അനില്‍ശ്രീ,
നന്ദി, എന്നും നിലനില്‍ക്കും ഈ സൌഹൃദം.

അക്ഷരശക്തി,
താങ്കള്‍ ഇവിടെ എത്തിയല്ലോ, അതു തന്നെയാണ് ബൂലോകത്തിന്റെ രീതി. നൂറുകണക്കിനു പോസ്റ്റുകളുടെ ഇടയിന്‍ നമ്മളും ഉണ്ട് വിളിച്ചറിയിക്കുന്ന പോസ്റ്റുകളും പ്രതികരണങ്ങളും ഉണ്ടാവുക, വായനക്കാര്‍ ഉണ്ടാവുക തന്നെ ചെയ്യും.
നന്ദി, ആശംസകള്‍.

സുനില്‍ കൃഷ്ണന്‍,
നമുക്ക് പ്രണയം തുടരാം.
:)
നന്ദി.

ശ്രദ്ധേയന്‍,
മധുരമുള്ള മധുരത്തിനു നന്ദി.

തറവാടി,
സത്യം. ആ പോസ്റ്റുകളിലൂടെയാണ് നമ്മള്‍ പരിചയപ്പെടുന്നത്, ഒപ്പം മണികണ്ഠനേയും.അതിന് സുനില്‍ മാഷോടും നന്ദി പറയുന്നു. വീണ്ടും പലയിടത്തും വച്ച് നമുക്ക് കാണാം.
:)

ധനേഷ്,
നന്ദി.

കുഞ്ഞന്‍ഭായ്,
നല്ല വാക്കുകള്‍ക്ക് നന്ദി. മുന്നറിയിപ്പിനും
:)

അപ്പുമാഷെ,
അതില്‍ കയറിപ്പിടിച്ചല്ലേ?
:)
സത്യം തന്നെയാണ് കേട്ടോ, എന്തായാലും അധികം വൈകാതെ തിരിച്ചറിവിലേക്കെത്തി.

അനില്‍@ബ്ലോഗ് // anil said...

കുമാര്‍ജി,
നന്ദി.

എഴുത്തുകാരി,
എന്നാലാവും വിധം ശ്രമിക്കാം.
നന്ദി.

അക്കരപ്പച്ച,
നന്ദി.

കാപ്പിലാനെ,
പ്രത്യഭിവാദ്യം, ബൂലോകത്ത് കിട്ടിയ ആദ്യ സുഹൃത്താണ് താങ്കള്‍.
നന്ദി.

പണിക്കര്‍സാര്‍,
പാട്ടും കേട്ടു കഥയും വായിച്ചു. ഈ ഡെഡിക്കേഷനു ഹൃദയത്തിനെ ഭാഷയില്‍ നന്ദി പറയുന്നു.

ചാണക്യന്‍,
നന്ദി.
ഓ.ടോ.
കാണാനില്ലാഞ്ഞിട്ട് കമാന്‍ഡോകള്‍ അന്വേഷണം ആരംഭിച്ചാരുന്നു.
:)

ദീപക് രാജ്,
സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് നന്ദി. പോത്സാഹനങ്ങള്‍ എന്നുമുണ്ടാവണം എന്ന അഭ്യര്‍ത്ഥനയോടെ.

പാവം ഞാന്‍,
അതെ അങ്ങിനെ ഒന്നുമില്ല, ഒരു വിധത്തില്‍ ഒപ്പിച്ചു പോകുന്നു.
:)
നന്ദി.

വാഴക്കോടന്‍,
നന്ദി.

ജ്വാല,
നന്ദി.

സൂത്രന്‍,
നന്ദി.

ആചാര്യ,
നന്ദി.

സ്മിത ആദര്‍ശ്,
നല്ലവാക്കുകള്‍ക്ക് നന്ദി.വീണ്ടും മൂഷിക സ്ത്രീയായതില്‍ പിന്നെ വളരെ തിരക്കാണല്ലെ ?
:)

പ്രിയ സി.കെ.ബാബു,
ആശംസകള്‍ക്കും ഇടാന്‍ പറ്റാത്ത കുരവക്കും നന്ദി.
:)

ഉഗാണ്ട രണ്ടാമന്‍,
നന്ദി.

കൂട്ടുകാരന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി. പ്രോത്സാഹനങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

IT അഡ്മിന്‍ said...

ബൂലോകത്ത് എത്തിയിട്ട് അധികമായില്ലെന്കിലും , പല ബ്ലോഗിലും ഉള്ള അനിലേട്ടന്റെ കമന്റ്സ് എന്നെ strike ചെയ്തിരുന്നു , ചര്‍ച്ച എങ്ങിനെ പോകുമെന്നറിയാന്‍ താല്പര്യമുണ്ട് തുടങ്ങി പോസിറ്റീവ് ആയി ചര്‍ച്ച തുടരുവാനുള്ള പ്രോത്സാഹനം അനിലേട്ടന്റെ വാക്കുകളില്‍ പ്രകടമായിരുന്നു ..
അനിലേട്ടനെ പ്പോലുള്ള നല്ല മനസ്സുള്ളവര്‍ക്ക്‌ ബൂലോകത്ത് (ഭൂലോകത്തും )ദീര്‍ഘായുസ്സ്‌ ഉണ്ടാവട്ടെ IT ലോകത്ത് നിന്നും പ്രാര്‍ഥനയോടെ
അഡ്മിന്‍

siva // ശിവ said...

ആത്മാര്‍ഥമായാ ആശംസകള്‍ പ്രിയ കൂട്ടുകാരാ....

vahab said...

കമ്പ്യൂട്ടറുമായി ആദ്യം ഒരു ഇണക്കം, പിന്നൊരു ഇടവേള, വീണ്ടുമൊരു തിരിച്ചുവരവ്‌... ഇത്‌ എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്‌.

ആശംസകളുടെ ഒരായിരം വാര്‍ഷികപ്പൂക്കള്‍ ചൊരിയട്ടെ........, സദയം സ്വീകരിച്ചാലും....!

Unknown said...

കമ്പ്യൂട്ടറിന്റെ ശത്രു പീന്നിട് കമ്പ്യൂട്ടറിന്റെ കൂട്ടുകാരനായി പിന്നെ ബൂലോകത്തെ നല്ല ചങ്ങാതിയായി

കരീം മാഷ്‌ said...

ആശംസകള്‍ :)

OAB/ഒഎബി said...

അൽഫ് മബ്റൂഖ് യാ അനിൽ...

ചങ്കരന്‍ said...

ഹാപ്പി ബര്‍ത്ത്ഡേ

ഹരീഷ് തൊടുപുഴ said...

ചേട്ടാ;

ആശംസകള്‍...

ഇനിയുമിനിയും ഉയരത്തില്‍ പറക്കട്ടെ എന്നാശംസിക്കുന്നു..


ചിലവ് എപ്പോഴാ???!!!

nandakumar said...

ഹാപ്പി വയസ്സറിയിക്കല്‍ ഡേ.. :)

ബഷീർ said...

ആശംസകൾ... അനുമോദനങ്ങൾ..

ബഷീർ said...

ക്രിയാത്മകമായ ചർച്ചകളും പോസ്റ്റുകളും ഇനിയും പിറക്കട്ടെ..

Pongummoodan said...

അഭിനന്ദനങ്ങൾ അനിൽ

ആർപീയാർ | RPR said...

ആശംസകൾ

mini//മിനി said...

ജീവിതത്തില്‍ തീരെ പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന ഈ ബ്ലോഗ് സൌഹൃതങ്ങള്‍ക്ക് ആശംസകള്‍...

ബാബുരാജ് said...

അനില്,
വൈകിപ്പോയെങ്കിലും എന്റെ ആശംസകള്.
ഇവിടുത്തെ സജീവസാന്നിദ്ധ്യമായി തുടരുക.

വിജയലക്ഷ്മി said...

mone aashamsakal!!

anushka said...

ആശംസകള്‍.
താങ്കളെ സ്ഥിരമായി വായിക്കുന്നു.പല അറിവുകളും താങ്കളില്‍ നിന്നു കിട്ടി.
സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ കാര്യമൊന്നുമില്ല എന്നാണ്‌ എനിക്ക് തോന്നുന്നത്..ബ്ലോഗില്‍ നിന്ന് പണമുണ്ടാക്കാമെന്ന ഉദ്ദേശമുള്ളവര്‍ക്ക് മാത്രമേ സന്ദര്‍ശകരുടെ എണ്ണക്കൂടുതല്‍ കൊണ്ട് കാര്യമുള്ളൂ.മടങ്ങി വരുന്ന സന്ദര്‍ശകര്‍ താങ്കള്‍ക്ക് വളരെ കൂടുതല്‍ ആണ്‌.
എന്റെ ബ്ലോഗിലെ താങ്കളുടെ കമന്റുകള്‍ക്ക് മറുപടിയെഴുതാന്‍ പലപ്പോഴും സാധിച്ചില്ല.,സമയക്കുറവു കാരണം.മാത്രമല്ല ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ അതുമായുള്ള ബന്ധം ഞാന്‍ മാനസികമായി വിടുന്നു.
പക്ഷെ,എന്നെ ബ്ലോഗില്‍ നില നിര്‍ത്തിയത് താങ്കളുടെ കമന്റുകളായിരുന്നു.ഒപ്പം ശിവയുടേയും ശ്രീയുടെയും കമന്റുകളും.നന്ദി.

Thus Testing said...

ആശം‌സകള്‍

മണിഷാരത്ത്‌ said...

അനില്‍ജി
ആശംസകള്‍

ബിന്ദു കെ പി said...

ഞാനിത്തിരി വൈകിപ്പോയെങ്കിലും ആശംസകൾ അറിയിയ്ക്കുന്നു...

Sands | കരിങ്കല്ല് said...

ഞാന്‍ ലാവിഷായി വൈകി! :)
തിരക്കായിരുന്നേ അതാ...

പിന്നെ.. ആശംസകള്‍.. (ചെലവെവിടെ?)

Areekkodan | അരീക്കോടന്‍ said...

ങേ...ഞാനോ?അപ്പോ വാര്‍ഷികം നമുക്ക്‌ അടിച്ചുപൊളിക്കാം.....വല്ല KSRTC യും വരുന്നുണ്ടോ,ഒന്ന് അടിച്ചുപൊളിക്കാന്‍...

വീകെ said...

ഒന്നാം വാർഷികത്തിന്
എന്റെ നൂറു നൂറു ആശംസകൾ.....

(നേരത്തെ ‘അരുൺ കായംകുളം’ ആയിരം ആശംസകൾ അർപ്പിച്ചിരുന്നു.അതു കൊണ്ടാ ഞാൻ നൂറാക്കിയത് കെട്ടൊ..)

Manikandan said...

അനിലേട്ടാ പതിവുകാഴ്ചകൾ ഒരു വർഷം പൂർത്തിയാക്കുമ്പോൾ എന്റെ ആശംസകൾ. പുതുമയുള്ളതും വിജ്ഞാനപ്രദവുമായ അനേകം പോസ്റ്റുകൾ ഈ കഴിഞ്ഞ ഒരുവർഷക്കാലം പതിവുകാഴ്ചകളിലൂടെ കണ്ടു, വായിച്ചു. തുടർന്നും അത്തരം പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.

കണ്ണനുണ്ണി said...

തുടര്‍ന്നും ഒരുപാടു നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍ അനിലേ...

വിനുവേട്ടന്‍ said...

അനില്‍ മാഷേ, നേരുന്നു ഞാനും വാര്‍ഷികാശംസകള്‍...

കിരീടത്തിലെ ഹൈദ്രോസ്‌ പറഞ്ഞത്‌ പോലെ, 'അനില്‍ക്കാ ധൈര്യമായിട്ട്‌ നടന്നോ മുന്നില്‍, ഞങ്ങളൊക്കെയുണ്ട്‌ പിന്നാലെ... '

സിജാര്‍ വടകര said...

വളരെ നന്നായിട്ടുണ്ട് താങ്കളുടെ ബ്ലോഗുകള്‍ എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു .

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

വശംവദൻ said...

ആശംസകൾ

അനില്‍@ബ്ലോഗ് // anil said...

IT.അഡ്മിന്‍,
നന്ദി.

ശിവ,
നന്ദി.

വഹാബ്,
നന്ദി.

അനൂപ് കോതനല്ലൂര്‍,
നന്ദി.

കരീം മാഷ്,
നന്ദി.

ഓഎബി.
ഒന്നും മനസ്സിലായില്ല.
എന്നാലും നന്ദി.
:)

ചങ്കരന്‍,
നന്ദി.

ഹരീഷ് തൊടുപുഴ,
നന്ദി. ചിലവ് ജൂലൈ 26 ന് ചെറായിയില്‍.
:)

നന്ദകുമാര്‍,
നന്ദി.

ബഷീര്‍ വള്ളറക്കാട്,
നന്ദി.

പോങ്ങുമ്മൂടന്‍,
നന്ദി.

ആര്‍പിആര്‍,
നന്ദി.

മിനി,
ആകസ്മികമായി ശ്രദ്ധിച്ചതാണ് താങ്കളുടെ പ്രൊഫൈല്‍,വളരെ ഇഷ്ടപ്പെട്ടു. സന്ദര്‍ശനത്തിനു നന്ദി.

ബാബുരാജ്,
നന്ദി.

വിജയലക്ഷ്മി,
നന്ദി.

vrajesh,
താങ്കളുടെ ആറുമാസ പോസ്റ്റ് കണ്ടാണ് ഞാനങ്ങോട്ട് വരുന്നത്. ശ്രദ്ധിക്കപ്പെടേണ്ട ഒരു ബ്ലോഗ് ആണെന്ന് തോന്നിയതിനാല്‍ തുടര്‍ന്നും വരുന്നു. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

അരുണ്‍ ചുള്ളിക്കല്‍,
നന്ദി.

മണിഷാരത്ത്,
നന്ദി.

ബിന്ദു.കെ.പി,
നന്ദി.

കരിങ്കല്ലെ,
നന്ദി. ചെലവ് മെയിലായിട്ടയച്ചേക്കാം.
:)

അരീക്കോടന്‍,
നന്ദി.

വി.കെ,
നന്ദി.

മണികണ്ഠന്‍,
തറവാടിയുടെ കമന്റ് കണ്ടില്ലെ, ആ പോസ്റ്റില്‍ വച്ചാണ് നമ്മള്‍ പരിചയപ്പെടുന്നത്. എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

കണ്ണനുണ്ണി,
നന്ദി.

വിനുവേട്ടന്‍,
നന്ദി.

സിജാര്‍വടകര,
സന്ദര്‍ശനത്തിനു നന്ദി. ക്ഷണം നിരസിക്കുന്നു, സ്നേഹപൂര്‍വ്വം.

വശംവദന്‍,
നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്ത്തിരുപതു കൊല്ലം മുമ്പ് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞ ഞാൻ പോലും,മണ്ടനായിതന്നെ ലണ്ടനിൽ നിന്നും ബൂലോഗം പൂകിയിരിക്കുന്നൂ..

vahab said...

"അനിലേട്ടാ, ഒരായിരം ആശംസകള്‍" എന്നാണ്‌ OAB പറഞ്ഞത്‌.

VINAYA N.A said...

അനീ അനിയുടെ നിസ്വാര്‍ത്ഥ പ്രതികരണമാണ്‌ എനിക്കും എന്നേപ്പോലെ പലര്‍ക്കും എന്തെങ്കിലുമൊക്കെ എഴുതുന്നതിന്‌ പ്രേരണ നല്‌കിയിട്ടുണ്ടാവുക .അതു കൊണ്ടു തന്നെ താങ്കളുടെ ഈ ഇടപെടല്‍ ഭൂലോകത്ത്‌ ഏറെ വേണ്ടപ്പെട്ടതു തന്നെയാണ്‌.അനിയുടെ ഒരു കമന്റെങ്കിലുമില്ലാത്ത ഒരു മലയാളം ബ്ലോഗെങ്കിലുമുണ്ടോ എന്നതു സംശയമാണ്‌.മറ്റുള്ളവരെ തന്നാലാകുംവിധം പരിഗണിക്കാന്‍ ശ്രമിക്കുന്ന താങ്കളുടെ നല്ല മനസിനു നന്ദി.