ആനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ അച്ചടി മാദ്ധ്യമങ്ങളിലും ബ്ലോഗിലും പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും അധികം പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഒരു പേരാണ് കല്ലാന. കഴിഞ്ഞൊരു പോസ്റ്റില്‍ നടന്ന ചര്‍ച്ചയില്‍ അനില്‍ശ്രീയാണ് കല്ലാനയെ ആദ്യമായി എന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്.
ആനകള്‍ ഏഷ്യന്‍ ആനകള്‍ ആഫ്രിക്കന്‍ ആനകള്‍ എന്ന രണ്ട് വ്യസ്ത്യസ്ഥ വിഭാഗങ്ങളാണെന്ന് നാം കണ്ടു കഴിഞ്ഞു. ഏഷ്യന്‍ ആനകള്‍ ശരാശരി 3-5 ടണ്‍ ഭാരവും 2-3 ഉയരവുള്ള ജീവികളാണ്, ഇതില്‍ തന്നെ ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ദൃശ്യമാണ്. എന്നാല്‍ മലേഷ്യയിലെ ബോര്‍ണിയോയില്‍ കാണപ്പെടുന്ന ചെറിയ ആനകള്‍ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഉയരം ഏദേശം രണ്ടുമീറ്റര്‍, കാഴ്ചയില്‍ കുട്ടിയാനകളുടെ മുഖവും വലിയ ചെവികളും, നിലത്തിഴയുന്ന വാല്‍ എന്നിവ ഇവയെ മറ്റ് ഏഷ്യനാനകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ദ്വീപിലൊറ്റപ്പെട്ടുപോയ നാട്ടനകളുടെ ഒരു അവാന്തര വിഭാഗമായി അടുത്തിടെ വരെ കണക്കാക്കപ്പെട്ടിരുന്ന ഇവയുടെ ഡി.എന്‍.ഏ പഠനങ്ങള്‍, 2003ഇല്‍ നടത്തുകയുണ്ടായി. ഈ ഫലങ്ങള്‍ കാണിക്കുന്നത് ഏഷ്യന്‍ ആനകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു വിഭാഗമായി ഇവയെ പരിഗണിക്കാമെന്നും പരിണാമ പ്രകൃയയില്‍ വേറിട്ടു തന്നെ വന്ന ഒരിനം ആവാം എന്നതുമാണ്. എന്നാല്‍ ഔദ്യോഗികമായി ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ഈ ആനകളെ പിഗ്മി ആനകള്‍ (pigmy elephants)വിളിച്ചുവരുന്നു, കുള്ളന്‍ ആനകള്‍ എന്ന അര്‍ത്ഥത്തില്‍.
ഉയരം കുറഞ്ഞ കുള്ളന്‍ ആനകള്‍ നമ്മുടെ വനങ്ങളില്‍ വസിച്ചിരുന്നതായി അഗസ്ത്യാര്‍കൂടത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍ അവകാശപ്പെടുന്നുണ്ട്. കല്ലാന എന്ന് വിളിക്കപ്പെടുന്ന ഈ ആനകളെ കണ്ടതായി ചില ട്രെക്കര്‍മാരും അവകാശപ്പെടുന്നു, കല്ലാനയുടെതെന്ന് എന്നവകാശപ്പെട്ട് ചില ചിത്രങ്ങളും നമുക്ക് ലഭ്യമാണ്. വന്യജീവി ഫോട്ടോഗ്രാഫറായ ശ്രീ.സാലിയാണ് ഈ ഫോട്ടോ എടുത്തത്. ഈ പ്രചരണങ്ങളുടെ നിജസ്ഥിതി അറിയുന്നതിലേക്കായി, കേരള വനം വകുപ്പും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലും തിരച്ചിലിലും ഒരു കല്ലാനയെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കല്ലാനയുടേതെന്ന് പറയപ്പെടുന്ന ചിത്രങ്ങളെല്ലാം ഒരു ആന മാത്രമുള്ളതായതിനാല്‍ കൃത്യമായൊരു തീരുമാനമെടുക്കാനാവില്ല എന്നാണ് വിദഗ്ധരുടെ നിലപാട്. കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന വിവിധ പ്രായത്തിലുള്ള ഒരു കൂട്ടത്തെ ലഭിച്ചാല്‍ മാത്രമേ കണ്ടെത്തുന്ന ആന യഥാര്‍ത്ഥ കല്ലാനയാണോ എന്ന നിജപ്പെടുത്താനാവൂ. മാത്രവുമല്ല ലഭിച്ച ചിത്രങ്ങളെല്ലാം തന്നെ കൊടും വേനല്‍ക്കാലത്ത് എടുക്കപ്പെട്ടവയാണെന്നും പത്തോ പന്ത്രണ്ടോ വയസ്സുള്ള ക്ഷീണാവസ്ഥയിലുള്ള ഒരു സാധാരണ ആന മാത്രമാവുമെന്നുമാണ് സംസ്ഥാന വനം വകുപ്പ് നിരീക്ഷിക്കുന്നത്. കേരള വനത്തെപ്പോലെ ഇത്രമാത്രം പഠനം സാദ്ധ്യമാകുന്ന ഒരു പ്രദേശത്ത്, ആരുടെ ദൃഷ്ടിയിലും പെടാതെ ഒരു കൂട്ടത്തിന് കഴിയാനാവില്ല എന്നത് കണക്കിലെടുക്കാതെ വയ്യ. എങ്കിലും ആര്യങ്കാവ് മുതല്‍ പാറശാല വരെയുള്ള സ്ഥലത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത്തരം ചെറിയൊരാനയെ കണ്ടെത്തിയാല്‍ അതിന്റെ ഡി.എന്‍.എ പരിശോധക്ക് തയ്യാറായിരിക്കുകയാണ് സംസ്ഥാന വനം വകുപ്പ് എന്നും ചുമതലയുള്ള വെറ്ററിനറി ഓഫീസര്‍ ഡോക്ടര്‍. ഈശ്വരന്‍ പറയുണ്ടായി.
കല്ലാന എന്നത് പണ്ട് നമ്മുടെ കാട്ടിലുണ്ടായിരുന്നു എന്നും, പല ജീവി വര്‍ഗ്ഗങ്ങളും നഷ്ടമായപോലെ നാമാവശേഷമായെന്നും വിശ്വസിക്കുന്ന വിദഗ്ധരും കുറവല്ല. കൂടുതല്‍ തെളിവു ലഭിക്കുന്നതുവരെ ഇതൊരു സങ്കല്‍പ്പമാണെന്ന തീരുമാനത്തിലെത്താനെ നമുക്കാവൂ.
Subscribe to:
Post Comments (Atom)
29 comments:
കൂടുതല്‍ തെളിവു ലഭിക്കുന്നതുവരെ ഇതൊരു സങ്കല്‍പ്പമാണെന്ന തീരുമാനത്തിലെത്താനെ നമുക്കാവൂ.
great info, thanks
അഗസ്ത്യാര് കൂട യാത്രയ്ക്കിടയില് ഒരു തദ്ദേശവാസി ഇങനെയൊരാനയെപ്പറ്റി പറഞ്ഞിരുന്നു. എല്ലാ വര്‍ഷവും ഏതോ ഒരു ദിവസം, ( പറഞ്ഞിരുന്നു, ഓര്‍മ്മയില്ല) ഈ ആന അവിടെയെത്തി അഗസ്ത്യനെ വണങ്ങുമത്രെ.
കല്ലാനയെപ്പറ്റി നേരത്തെയും കേട്ടിരുന്നു. പിന്നെ പൊകയന് എന്നോ മറ്റോ അറിയപ്പെടുന്ന പുലി വര്‍ഗ്ഗത്തില് പെടുന്ന ഒരു അപൂര്‍വ്വ ജീവിയും നമ്മുടെ വനത്തില് ഉണ്ടെന്നു പറയുന്നു? വല്ലതും അറിയുമോ?
നല്ല പോസ്റ്റ്.
മനുഷ്യനെപ്പോലൊരു ജീവി ഹിമാലത്തിലുണ്ടെന്നു കേട്ടിട്ടുണ്ട്. വല്ലതും അറിയുമോ ?
അല്ല അനില്‍സാറെ, അപ്പം ഇതല്ലെ കുഴിയാന?
അതല്ലേ കൊണ്ടോട്ടിക്കാരാ യതി. ഹിമമനുഷ്യന്‍ എന്നറിയപ്പെടുന്ന യതി വെറും സാങ്കല്‍പ്പികം ആണെന്നും അതല്ല ഉണ്ടെന്നും പറയപ്പെടുന്നു. കല്ലാനയെ പോലെ തെളിവുകള്‍ കിട്ടുന്നത് വരെ ഒന്നും പറയാന്‍ ആവില്ല. അനില്‍@ ബ്ലോഗ്. ഇതിന്റെ കളര്‍ ചിത്രങ്ങള്‍ ലഭ്യമാണോ?
മുമ്പൊരിയ്ക്കല്‍ എവിടെയോ ഇതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്..... ഇങ്ങനെ തരം ആന ഉണ്ടായിരുന്നെങ്കില്‍ ഒരെണ്ണം വാങ്ങി വളര്‍ത്താമായിരുന്നു, തൊഴുത്തിലും കെട്ടാമല്ലോ!
ഇതിനെപ്പറ്റി കേട്ടിരുന്നു എന്നല്ലാതെ ഒന്നും അറിയില്ലായിരുന്നു.
To add malayalam blog to "Web Directory for Malayalam Bloggers "
http://123links.000space.com/index.php?c=4
Categorized Malayalam Blog Aggregator
http://gregarius.000space.com/
അനില്,
കല്ലാനകള്‍ സങ്കല്‍പ്പമാകാനേ സാധ്യതയുള്ളു...പക്ഷേ അത് ഇതുവരെ സ്ഥിതീകരിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് കാണുവാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.
കേരളത്തിലെ കാടുകളില്‍ മനുഷ്യന്റെ സാനിധ്യം കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളില്‍ മാത്രമേ ഇവയുള്ളു എന്ന് വിശ്വസിക്കാന്‍ പറ്റില്ലല്ലോ അല്ലേ?. അതു പോലെയുള്ള കാടുകള്‍ കേരളത്തില്‍ വിരളമല്ലേ?...
ദീപക്‌രാജ്,... അനിലിന്റെ തന്നെ "ആനയുടെ പോസ്റ്റില്‍" ഞാന്‍ ഇട്ട ഈ കമന്റിലെ ലിങ്കുകള്‍ നോക്കൂ.. കളര്‍ ഫോട്ടോ അവിടെ കാണാം...
“പതിവ് കാഴ്ചകളി“ലൂടെ പതിവ് പോലെത്തന്നെ പുതിയ അറിവുകള്‍ പങ്ക് വെച്ചതിന് അഭിനന്ദനങ്ങള്‍ അനില്.
ഇത് പുതിയ അറിവാണ്. ശിവ പറഞ്ഞതു പോലെ ഒരെണ്ണത്തിനെ വീട്ടില്‍ വളര്‍ത്താമായിരുന്നു. :)
കല്ലാനയെ പറ്റി മുന്‍പെവിടെയോ വായിച്ചതോര്‍ക്കുന്നു. പക്ഷേ, സാങ്കല്‍പ്പികമാണോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് അവിടെയും ഉറപ്പില്ലായിരുന്നു എന്നാണ് ഓര്‍മ്മ.
..കേട്ടിരുന്നു എന്നല്ലാതെ കൂടുതല്‍ അറിയില്ലായിരുന്നു....
നന്ദി..
Good info...thanks!!
പാമരന്‍,
നന്ദി.
ബാബുരാജ്,
അത്തരം മിത്തുകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നതാണ് ഈ കല്ലാനയും എന്നാ തോന്നുന്നത്. പിന്നെന്താ പൊഹയന്‍ പുലിയോ?
ദൈവമെ, ഇനി അതിനെ പിടിക്കാന്‍ പോകാം.
:)
കുമാര്‍ജി,
അന്ദി.
കൊണ്ടോട്ടിക്കാരന്‍,
ദീപക് രാജ് പറഞ്ഞതുപോലെ അതാണ് യതി. പക്ഷെ ഇത് അതുപോലെയല്ല, ഇത്തരം ആനകള്‍ ഭൂമുഖത്ത് ഉണ്ടല്ലോ.
ചങ്കരന്‍,
ഹോ അങ്ങിനെ ഒരു ആന വെറൈറ്റിയെപ്പറ്റി ഞാന്‍ ഇപ്പഴാ ഓര്‍ത്തത്.
:)
ദീപക് രാജ്,
പിഗ്മി ആനകള്‍ എന്നറിയപ്പെടുന്ന ബോര്‍ണിയോ ആനകളുടെ പടമാണ് ലഭിക്കുന്നതിലധികവും. പടം കണ്ടതുകൊണ്ട് മാത്രം നമുക്ക് ഉറപ്പിക്കാനാവില്ല.
ശിവ,
അതെ പോത്തിന്റെ അത്രയുമുള്ള ആന !
എഴുത്തുകാരി,
സന്ദര്‍ശനത്തിനു നന്ദി.
അനില്‍ശ്രീ,
നമ്മുടെ പര്യവേക്ഷണ സംഘങ്ങള്‍(ആനവേട്ടക്കാരും) എത്താത്ത വനഭൂമി കേരളത്തിലില്ലെന്നു തന്നെ പറയാം.മാത്രവുമല്ല ഇവ ഉള്‍ക്കാടുകളേക്കാള്‍ തുറന്ന പ്രദേശങ്ങളാണ് ഇവയുടെ ആവാസ സ്ഥലമായി പറയപ്പെടുന്നത്.
ഇനി ഇതൊന്നുമല്ലാത്ത ഒരു കാരണം എന്തെന്നാന്‍ ബോര്‍ണിയോ പോലെ ഒറ്റപ്പെട്ട ഒരു പ്രദേശമല്ലല്ലോ കേരള തമിഴനാട് വനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം. അങ്ങിനെ ഒരു വിഭാഗം പൂര്‍ണ്ണമായും ഒരു ഗ്രൂപ്പിനുള്ളില്‍ മാത്രം പ്രജനനം നടത്തി വംശ ശുദ്ധിയോടെ നിലനില്‍ക്കാന്‍ പ്രയാസമാണ്. ഏതായാലും നമുക്ക് കാത്തിരിക്കാം.
കാസിം തങ്ങള്‍,
സന്ദര്‍ശനത്തിനു നന്ദി.
രാമചന്ദ്രന്‍ വെട്ടിക്കാട്,
കിട്ടിയാല്‍ ഒരെണ്ണം അങ്ങോട്ടും അയക്കാം.
:)
ശ്രീ,
നന്ദി.
hAnLLaLaTh,
നന്ദി.
ബോണ്‍സ്,
നന്ദി.
പുതിയ അറിവ് പകര്‍ന്നതില്‍ നന്ദി. കല്ലന്‍ എന്ന് കേട്ടിട്ടുണ്ട് കല്ലാന ആദ്യമാ.
സംഭവം കൊള്ളാം അനിലേ, അതാരാ ആത്മാവിനു പൊഹ കൊടുക്കണ പുലി? ബ്ലോഗ് പുലീസ് വല്ലതും ആണോ?
നന്ദി ചേട്ടാ, തിരക്കിനിടയിലും ഈ പോസ്റ്റിട്ടതിനു..
ഇനിയും കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുമെന്നു താല്പര്യപ്പെടുന്നു..
അനിലേ..
പുതിയ ഒരറിവിനു നന്ദി...
kallanakale patti oru documentry kandathorammayund..hima manushyane pole itthum oru manasilakatha sambhavam
അനില്‍ ചേട്ടാ ..
വളരെ ഉപകാരപ്രദമായ പോസ്റ്റ്.ഇതിനു മുന്‍പ് കല്ലാനയെപറ്റി വായിച്ചത് വര്‍ഷങ്ങള്‍ മുന്‍പ് മനോരമ ശ്രീയില്‍ വന്ന "കല്ലാനയുണ്ടേ കണ്ടേ" എന്ന ലേഖനത്തിലാണ്.സാലി എടുത്ത ഫോട്ടോയെ അധികരിച്ചാണ് ആ ലേഖനം.അതിന്റെ കവര്‍ പേജില്‍ തന്നെ ഒരു കളര്‍ ചിത്രവുമുണ്ടായിരുന്നു.
അതിലെ വിവരണത്തില്‍ കല്ലാനകള്‍ മറ്റു ആനകളെ കാണുമ്പോള്‍ അകന്നു പോകാറുണ്ട് എന്നും പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.
പോകയന്‍ എന്താണ് സാധനം ..ആദ്യമായാണ് കേള്‍ക്കുനത്.ബാബു രാജ് മാഷെ ഏതു ഭാഗത്താണ് ഈ ജീവി ഉള്ളതായി കേട്ടിട്ടുള്ളത് ?
പൊകയനെ പറ്റി എനിക്കും യാതൊരു വിവരവുമില്ല. കുറച്ചു വര്ഷങ്ങള്‍ക്കു മുന്പ് എവിടെയോ വായിച്ചതാണ്, കല്ലാനയ്ക്കൊപ്പം. കേരളത്തിലെ നിഗൂഢതയുള്ള രണ്ടു ജീവികളെന്ന നിലയില്. പൂച്ച വര്ഗ്ഗത്തില് പെട്ട, പുലിയെക്കാളും ചെറിയ വലിപ്പമുള്ള, പുള്ളിയും കുത്തുമൊന്നുമില്ലാത്ത ഒരു ചിത്രമാണ് ഓര്‍മ്മയില്. ഈ ജീവിയേയും ആദിവാസികള് കണ്ടിട്ടുള്ളതായ് പറയുന്നു.
കല്ലാനയെപ്പറ്റി കേട്ടിട്ടുണ്ട്..അഗസ്ത്യാര്‍ മലകളില്‍ കല്ലാനയെ കണ്ടിട്ടുള്ളതായി ആദിവാസികള്‍ അവകാശപ്പെടുന്നു..യാഥാര്‍ഥ്യമോ മിഥ്യയോ?
കല്ലാനകളെ കുറിച്ച് അനില് ചേട്ടന്റെ ബ്ലോഗ് വായിച്ചിട്ടാണ് ഞാൻ ഇപ്പോ കേൾക്കുന്നത് പോലും.
എന്തായാലും ഈ അറിവ് പകർന്നു തന്നതിന് നന്ദി
പോസ്റ്റിനു നന്ദി അനില്‍....
കല്ലാനയെന്ന് കേട്ടിട്ടുണ്ട്....അതിനെ ചുറ്റിപ്പറ്റിയുള്ള നല്ലൊരു വിവരണം വായിക്കുന്നത് ഇപ്പോഴാണ്...
http://pathivukazhchakal.blogspot.com/2010/05/blog-post_15.html
കല്ലാന ഇല്ല എന്ന് സമർത്ഥിക്കുന്നതിനുമുൻപ് ചില കാര്യങ്ങൾ കൂടി അന്വേഷിക്കേണ്ടതുണ്ട്. ഡാർഫിസം എന്നത് സംഭവിക്കുന്നത് സാധാരണയായി ഒറ്റപ്പെട്ട ദ്വീപിലോ, തുരുത്തുകളൊലോ ലക്ഷക്കണക്കിന് വർഷം അകപ്പെട്ട് പോകുന്ന ജീവികൾക്കാണ് എന്ന് നമ്മുക്കറിയാം, എന്നാൽ അത് മാത്രമാണോ ഒറ്റപ്പെടലിനുള്ള സാധ്യത? തീർച്ചയായും മറ്റ് പോസിബിലിറ്റികൾ കൂടി അന്വേഷിക്കേണ്ടതല്ലേ? നാം ഇന്ന് കാണുന്ന പർവ്വതനിരകളും നീർച്ചോലകളും, തടാകങ്ങളും നദികളും മില്യൺ കണക്കിന് വർഷം മുൻപ് എങ്ങിനെയായിരുന്നു എന്ന് നമ്മുടെ കേരളത്തിൽ കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. അവശ്യമായ ഫോസിലുകൾ ഒന്നു ലഭിക്കാത്തിടത്ത് പാലിയന്റോളജിസ്റ്റുകൾക്ക് താൽപ്പര്യം കുറയുന്നത് സ്വാഭാവീകം. കേരളത്തിലെ വനത്തിലെ ആനകൾ ഇവിടെ തന്നെ ഉത്ഭവിച്ചതാണ് എന്ന് വിശ്വസിക്കാം ( ആഫ്രിക്കൻ ആനകൾക്കും, ഏഷ്യൻ ആനകൾക്കും ഒരു പൊതു പൂർവ്വീകൻ ഉണ്ടായിരുന്നിരിക്കണം എന്നത് സ്പഷ്ടമാണ് , ആഫ്രിക്കയിൽ ആനകൾ ഉത്ഭവിച്ചു എങ്കിൽ അത് എങ്ങിനെ ഇന്ത്യയിൽ എത്തി എന്നത് ചിന്തനീയം ) അതവിടെ നിൽക്കട്ടെ. പിന്നെ ഉള്ള ഒരു സാധ്യത നമ്മുടെ അടുത്ത് കിടക്കുന്ന ശ്രീലങ്കയാണ്. ചരിത്രാതീതകാലത്ത് ശ്രീലങ്കയിൽ അകപ്പെട്ടു പോയ ആനയ്ക്ക് ആണോ ഡാർഫിസം ബാധിച്ചത്? അവസാനം ശ്രീലങ്ക ഇന്ത്യയുമായി കൂടിച്ചേർന്നപ്പോൾ കരമാർഗ്ഗം ഇന്ത്യയിലേയ്ക്ക് കടന്നതാണോ? അവിടെയും പല പാകപ്പിഴകളും ഉണ്ട്. ഒന്നാമതായി ശ്രീലങ്ക ഒരു ചെറിയ ദ്വീപ് അല്ല, ഡാർഫിസത്തിന് കാരണമാകാവുന്ന ഭക്ഷണ ദൗർലഭ്യം ഉണ്ടാകാനിടയില്ലാത്തവണ്ണം വിസ്തൃതമാണ്. പുരാതന കാലഘട്ടത്തിൽ ശ്രീലങ്ക മരുഭൂമി സമാനമോ, മറ്റ് എന്തെങ്കിലും കെടുതികൾ മൂല വ്യാസയോഗ്യം അല്ലാത്തതോ ആണെങ്കിൽ മാത്രമേ ഈ വാദഗതിക്ക് പിൻബലമുണ്ടാകൂ. രണ്ടാമതായി എന്തുകൊണ്ട് ശ്രീലങ്കയിൽ ഈ തരം ആനകളെ കാണുന്നില്ല എന്ന ചോദ്യവും വരും. ആയതിനാൽ ശ്രീലങ്ക തിയറി നമ്മുക്ക് മാറ്റി നിർത്താം.
പിന്നെയുള്ള ഒന്നുരണ്ട് പോസിബിലിറ്റികളിൽ ആദ്യത്തേത്. ഒരു താഴ്‌വരയിൽ അകപ്പെട്ടു പോകുക എന്നതാണ്. അതായത് പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിൽ എത്തപ്പെട്ട ആനക്കൂട്ടം പർവ്വത ശിഖിരം ഇടിഞ്ഞി വീഴുകയോ, നദിയിലെ വെള്ളപ്പൊക്കം മൂലം ഭൂപ്രകൃതി തന്നെ മാറിപ്പോകുകയോ ചെയ്തതു മൂലം ഒറ്റപ്പെട്ട് പോവുകയും കാലന്തരത്തിൽ ഡാർഫിസം ബാധിക്കുകയും ചെയ്യുക.
അടുത്തതായി ഒരു നദിയിൽ രൂപ കൊണ്ട ദ്വീപിൽ കുടുങ്ങി പോയ ഒരു പറ്റം ആനകൾക്ക് സംഭവിക്കാനിടയുള്ള ഡാർഫിസമാണ്.
കോഗോ നദിയുടെ ഇരുകരകളിലുമായി എത്തിചേർന്ന ഓറാങ്ഊട്ടാനുകൾ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം രണ്ട് ജീവിവർഗ്ഗങ്ങളായി മാറിയത് ഉദാഹരണം.
ഒരു വശത്ത് പർവ്വതവും, മറുവശത്ത് കിഴുക്കാം തൂക്കായ നദിയും ഉള്ള ഒരു വനഭാഗത്ത് അകപ്പെട്ടാൽ ഇങ്ങിനെ സംഭവിക്കാം. ( ആന നല്ല നീന്തൽകാരനാണ് എന്നത് മറക്കുന്നില്ല, കോഗോ നദി പോലൊരു നദി നമ്മുക്കില്ലതാനും )
ഈ തരത്തിൽ നോക്കിയാൽ സംഭവിക്കാൻ തീരെ സാധ്യത ഇല്ലാത്ത കാര്യമാണെങ്കിലും, അസംഭവ്യമല്ല എന്ന് കാണാൻ കഴിയും.
അതിനാൽ തന്നെ കല്ലാന എന്നത് 100% തള്ളിക്കളയാവുന്ന ഒരു കാര്യമല്ല, 99% അത് ജനിതക തകരാറ് മൂലം ഒരു ആനയ്ക്ക് സംഭവിച്ച ഡാർഫിസം ആയിരിക്കാം. എന്നാൽ …
Post a Comment