3/08/2009

വനിതാ ദിന ഒരുക്കങ്ങള്‍

ട്ര്ണീം... ട്ര്ണീം...
ഫോണ്‍ ബെല്ലടിക്കുന്നു.മൊബൈലാണ്, ഭാര്യ ഇപ്പോള്‍ ബഹളം തുടങ്ങും, അവള്‍ക്കീ റിംഗ് ടോണ്‍ ഇഷ്ടമല്ല.
"നിങ്ങള്‍ക്ക് കെള്‍ക്കാന്‍ കൊള്ളാവുന്ന വല്ലതും ഇട്ടുകൂടെ", ചോദ്യം. പൈങ്കിളിപ്പാട്ടുകളാണീ കേള്‍ക്കാന്‍ കൊള്ളാവുന്നത് !!


"ഹലോ", മറുതലക്കല്‍ പരിചിത സ്വരം,പ്രസിഡ്ന്റാണ്.

"എന്തുണ്ട് സഖാവെ, സുഖമല്ലെ?", ഔപചാരികത കളയണ്ടാന്നു കരുതി ചോദിച്ചു.

"കഴിഞ്ഞ കമ്മറ്റിക്കു കണ്ടില്ലല്ലോ, ഇതുപോലെ ഗൌരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടപ്പോള്‍ പങ്കെടുക്കേണ്ടെ", നേതാവ് ഗൌരവത്തിലാണ്.

"അല്ല , അത് വനിതാ ജാഥയെപ്പറ്റി അല്ലായിരുന്നോ, അതോണ്ടാണ് കാര്യമായെടുക്കാഞ്ഞത്, സ്ത്രീകള്‍ പങ്കെടുത്താല്‍ മതി എന്നു കരുതി", ഒഴികഴിവു പറയാതെ പറ്റില്ലല്ലോ.

"സംഗതി ശരിയാണ്, പക്ഷെ നമ്മള്‍ വേണ്ടെ അവരെ തയ്യാറെടുപ്പിക്കാന്‍? പലര്‍ക്കും മടികാണും, പേടിയും. നമ്മളാണ് അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കേണ്ടത്", സ്വരം തണുക്കുന്നു , സമാധാനം.

"അല്ല സഖാവെ, വനിതകളുടെ അടിസ്ഥാ‍ന പ്രശ്നങ്ങള്‍ എന്ന ചര്‍ച്ചയില്‍ നമ്മള്‍ വന്നിരുന്നാല്‍ മോശമല്ലെ", എന്റെ സംശയം തലപൊക്കി,"സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സ്ത്രീകളല്ലെ മുന്നോട്ട് വരേണ്ടത്".

നേതാവിനു ദേഷ്യം വരുന്നുണ്ടോ ആവോ, കുറച്ചു നേരത്തേക്ക നിശ്ശബദത.
"താങ്കള്‍ ഇത്ര ബാലിശമായി ചിന്തിക്കരുത്. സ്ത്രീകളുടെ പ്രശങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങേണ്ടത് അവരാണെന്ന് വാദത്തിനായ് അംഗീകരിക്കാം, പക്ഷെ എത്ര പേര്‍ ഇതിനൊക്കെ മിനക്കെടാന്‍ തയ്യാറാവുന്നുണ്ടെന്ന് താങ്കളും കാണുന്നതല്ലെ? അതികൊണ്ട് അവരെ ബോധവല്‍ക്കരിക്കാനും ആ ഏരിയയിലെ വനിതാപ്രവര്‍ത്തകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനും വേണ്ട ശ്രമങ്ങള്‍ നാളെ തന്നെ തുടങ്ങണം", ഉത്തരവ് വന്നു കഴിഞ്ഞു.


"അല്ല, വനിതാ സബ് കമ്മറ്റിക്കല്ലെ അതിന്റെ ചുമതല? കണ്വീനര്‍ എല്ലാവരേയും വിളിച്ചില്ലെ?" ഒഴിയാനുള്ള ശ്രമമാണെന്ന് അറിയരുതല്ലോ.

"അതുകൊണ്ട് കാര്യമില്ല, നിങ്ങളു കൂടി വിളിച്ചാലെ അവര്‍ക്കൊക്കെ ധൈര്യം വരൂ.", (സുഖിപ്പിക്കലാണോ ആവോ?!)

"ജാഥാ ക്യാപ്റ്റന്‍ സബ് കമ്മറ്റി കണ്‍വീനര്‍ തന്നെ അല്ലെ?"

"അതെ, വേറെ ആരാണ്, എല്ലാവരും കുടുംബവും പ്രാരാബ്ധങ്ങളുമായി കഴിയുകയല്ലെ?"

"അപ്പോള്‍ ആ പാവം കല്യാണം കഴിക്കാത്തതാണ് സംഘടനക്കു നല്ലതെന്നാണോ സഖാവ് പറഞ്ഞു വരുന്നത്", ഒന്ന് ചൊറിയാതിരിക്കാനായില്ല.

"എന്നല്ല, ഇപ്പോളവര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ , അപ്പോള്‍ പരിപാടികള്‍ക്ക് പങ്കെടുക്കാമല്ലോ"

"അപ്പോള്‍ കല്യാണം നമ്മുക്ക് പറഞ്ഞിട്ടില്ല എന്നാണോ ", ശ്രീനിവാസന്‍ സിനിമ ഓര്‍മവന്നതോണ്ട് ചോദിച്ചുപോയി.

"സഖാവെ വെറുതെ വിഷയം മാറ്റണ്ട". നേതാവ് വീണ്ടും രോഷാകുലനാവുമോ.

"ശരി, ജാഥക്കുള്ള തയ്യറെടുപ്പുകള്‍ നാളെ തന്നെ ശരിയാക്കാം, ഇവീടുന്ന് അഞ്ചു വനിതകള്‍ പങ്കെടുപ്പിക്കണം അല്ലെ? ഏറ്റു." ധൈര്യം പകര്‍ന്ന് ഫോണ്‍ കട്ട് ചെയ്തു.

കല്യാണം കഴിക്കാത്ത വനിതാ പ്രവര്‍ത്തകരില്ലാത്ത ഏരിയ ആയതിനാല്‍ എനിക്ക് പൊന്നാനിയോട് ദേഷ്യം തോന്നി.ഇനി ആരുടെയെല്ലാം കാലുപിടിച്ചാല്‍ അഞ്ചാളെ പങ്കെടുപ്പിക്കാം എന്ന് ആലോചനയുമായി ഡയറക്റ്ററി പരതാന്‍ തുടങ്ങി.

23 comments:

അനില്‍@ബ്ലോഗ് // anil said...

കല്യാണം കഴിക്കാത്ത വനിതാ പ്രവര്‍ത്തകരില്ലാത്ത ഏരിയ ആയതിനാല്‍ എനിക്ക് പൊന്നാനിയോട് ദേഷ്യം തോന്നി.

വികടശിരോമണി said...

ഠോ!
ബൂർഷ്വാസികളെപ്പോലെ ചിന്തിയ്ക്കുന്ന അനിലിന്റെ വലതുപക്ഷവ്യതിയാനത്തിന്റെ തലയ്ക്ക്:)

ചങ്കരന്‍ said...

ചായയും ബീഡിയും പരിപ്പവടയും ഉണ്ടാവില്ലേ.

മാണിക്യം said...

വനിതകള്‍ക്ക്
മാത്രമായി ഇവിടെ എന്താ സഖാവേ ഒരു പ്രശ്നം?


ദിനം പ്രതിയുള്ള വില കയറ്റം വരുമാനത്തില്‍ മാറ്റവും ഇല്ല. വീട്ടിലുള്ളവരുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റാന്‍ എവിടെ ചുരുക്കണം എന്നറിയാതെ നട്ടം തിരിയുന്നു.തലക്ക് മുകളിലേക്ക് കുതിക്കുന്ന കറന്റ് ബില്‍.
[ലൈറ്റ് ഫാന്‍ ഇട്ടാല്‍ ഒഫ് ചെയൂല്ലാ ഇസ്തിരി ഇട്ടാല്‍ പ്ലഗ് ഓഫ് ചെയ്യൂല്ല വൈദ്യുതി നഷടം!]
ഇതു വനിതയുടെ/വീട്ടമ്മയുടെ മാത്രം‍ പ്രശനമാണൊ?

കാലത്തെ ജോലിക്ക് പോയി വൈകിട്ട് തിരികെ എത്തുമ്പോള്‍ ക്ഷീണിതനാണു ഭരത്താവ്,
കുട്ടികളുടെ പഠിപ്പ്,ഹോം വര്‍ക്ക്,വീട്ടു ജോലിയൊക്കെ ചെയ്യാനുള്ള സ്റ്റാമിന പിന്നെ
ആ പാവത്തിനില്ലാ!!
റെസ്റ്റ് എടുക്കട്ടെ....

മക്കള്‍ക്ക് വീക്കിലി റ്റെസ്റ്റ് പ്രൊജക്റ്റ് ഹൊം വര്‍ക്ക് അതിനൊക്കെ അമ്മ സഹായിച്ചെ പറ്റൂ...

ജോലിസ്ഥലത്ത് എന്തെങ്കിലും വീഴചാ അതു പറ്റിയാല്‍ “ഹോ ഇതാ ഈ സ്ത്രീകള്‍ തലപ്പത്ത് ഇരുന്നാല്‍,“ ഇതൊന്നും കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ആവില്ലന്നേ ” എന്ന് കുത്തു വക്കുകള്‍ ...

‘അടിസ്ഥാ‍ന പ്രശ്നങ്ങള്‍ എന്ന ചര്‍ച്ച’... സ്ത്രീകള്‍ക്ക് അങ്ങനെ പ്രശ്നമൊന്നും ഇല്ല.
ജാഥാ എന്തിനു വേണ്ടി ?

ദൈവം കളിമണ്ണു കുഴച്ചു ഉണ്ടാക്കിയ പുരുഷന്‍ പെണ്ണിന്റെ കണ്ണിരു വീണാല്‍ അലിഞ്ഞു പോകുന്ന ഉറപ്പെ ഉള്ളു.എന്നാല്‍ അവന്റെ എല്ലൂരി എടുത്തുണ്ടാക്കിയ സ്ത്രീ വെള്ളത്തില്‍ ഇട്ടാലോ തീയിട്ട് തിളപ്പിച്ചാലോ അലിയാതെ വേകാതെ നില്‍ക്കുന്നില്ലെ?

പ്രതി സന്ധികളില്‍ തകരാതെ കരുത്തായി തന്നെ ഇതൊക്കെ എല്ലാവര്‍ക്കും അറിയാം അറിഞ്ഞിരുന്നാല്‍ മതി അതിനായി ഒരു ദിനം!

അപ്പോള്‍ ബാക്കി 364 ദിവസമോ?

എല്ലാ ദിനവും വനിതകള്‍ക്ക് ... :)

ചാണക്യന്‍ said...

അനിലിന്റെ പ്രസിഡന്റ് സഖാവെന്തിനാ ബേജാറാവുന്നത്....
ഹോ...അയാളു തന്നെ വേണോ വനിതകളെ സംഘടിപ്പിക്കാന്‍...
വനിതകള്‍ക്ക് അതിനുള്ള കഴിവൊക്കെ ഉണ്ട്...
അവര് സംഘടിച്ചോളും........

ഓടോ: കമ്പില്‍ സാരി ചുറ്റി കാണിച്ചാല്‍ ഈ സഖാക്കളോ സഖാക്കളുടെ മക്കളൊ കൊഴയല്ലേ.....:):):)

പാമരന്‍ said...

ഹ ഹ!

കാപ്പിലാന്‍ said...

chirippikkalle sakhaave :)

ഹരീഷ് തൊടുപുഴ said...

നോക്കിക്കോ; ഇന്ന് അനില്‍ജിക്കിട്ട് പെണ്ണൂമ്പിള്ള എടുത്തിട്ട് ഇടിക്കും...

Lathika subhash said...

മാര്‍ച്ച് എട്ടിന് ഇങ്ങനൊരു പോസ്റ്റ്!
നന്നായി.
നന്ദി.

Anil cheleri kumaran said...

കൊള്ളാം. ബ്ലോഗ് ആക്രമണം പെണ്ണുങ്ങളോടോ?

നരിക്കുന്നൻ said...

അഞ്ചു പെണ്ണുങ്ങളെ തിരഞ്ഞ് പൊന്നാനിയിലൂടെ നടക്കുവാ അല്ലേ....
അഞ്ചു പെണ്ണുങ്ങളെ കിട്ടാത്ത മലപ്പുറത്തേ ആ ഏരിയാ കമ്മിറ്റി ഏതാ?

അല്‍ഭുത കുട്ടി said...

നാലു പെണ്ണുങ്ങള്‍ മതിയാകുമോ....?

smitha adharsh said...

ഡയരക്ടരി തപ്പിയിട്ടു കിട്ടിയോ?

Typist | എഴുത്തുകാരി said...

എന്നിട്ടു കിട്ടിയോ മാഷേ 5 വനിതാ സഖാക്കളെ?

അനില്‍@ബ്ലോഗ് // anil said...

വികടശൊരോമണി,
“വലതു പക്ഷ വ്യതിയാനം“, ഹ ഹ. അതെനിക്കിഷ്ടപ്പെട്ടു.

ചങ്കരന്‍ ,
ഇല്ല, ഇപ്പോള്‍ പാലൊഴിച്ച ചായയും “സ്നാക്സും” ആണ്.
:)

മാണിക്യം ചേച്ചി,
സ്ത്രീകള്‍ക്കു മാത്രമായി ഒരു പ്രശ്നവുമില്ല എന്നു തന്നെയാണ് എന്റ്റെ അഭിപ്രായം. സമൂഹത്തിന് മൊത്തമായും ഉള്ള പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ബാധകം. വീട്ടില്‍ ഭാര്യ കഷ്ടപ്പെടുന്നതില്‍ ഭര്‍ത്താവിനു പ്രശ്നമൊന്നുമില്ലെന്നാണോ, അല്ല. പ്രശങ്ങളെ സ്ത്രീപക്ഷം എന്ന് വേര്‍തിരിക്കുന്നതാണ് കൂടുതല്‍ കുഴപ്പം സൃഷ്ടിക്കുക.

ചാണക്യന്‍,
പ്രസിഡ്ന്റിനു ടെന്‍ഷനടിക്കാതിരിക്കാനാവില്ല. ഏറ്റെടുക്കുന്ന പ്രോഗ്രാം വിജയിപ്പിച്ചല്ലെ പറ്റൂ. ചില “തീവ്രവാദ” സംഘങ്ങള്‍ ഒഴികെ മറ്റേതെങ്കിലും വനിതാ സംഘടനകള്‍ സ്വന്തമായി അജണ്ടകള്‍ തയ്യാറാക്കി നടപ്പാ‍ക്കുന്നുണ്ടോ? ഇല്ല , പുരുഷന്മാരാണ് പലതിനും ചുക്കാന്‍ പിടിക്കുന്നത്. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.

പാമരന്‍,

കാപ്പിലാന്‍,
സന്ദര്‍ശനങ്ങള്‍ക്ക് നന്ദി.

ഹരീഷ് തൊടുപുഴ,
ഹ ഹ, മിക്കവാറും.

പൊറാടത്ത്,
സന്ദര്‍ശനത്തിനു നന്ദി.

ലതി,
സന്ദര്‍ശനത്തിനു നന്ദി. മേലെ കുറിച്ച ഒന്നു രണ്ട് മറുപടികള്‍ കൂടി നോക്കുമല്ലോ.

കുമാരന്‍,
ഇല്ലേ, ആക്രമണമില്ല. ഞമ്മന്റെ കഷ്ടപ്പാട് പറഞ്ഞതാ.
:)

നരിക്കുന്നന്‍,
ഒന്നും പറയണ്ട. വലിയ പാടു തന്നെ.

അല്‍ഭുത കുട്ടി,
:)

smitha adharsh,

എഴുത്തുകാരീ,
വളരെ കഷ്ടപ്പെട്ട് മൂന്നു പേരെ സംഘടിപ്പിച്ചു.

ചങ്ങാതിമാരെ,
പൊതു പ്രവര്‍ത്തനങ്ങളുടേയും മറ്റും മുഖ്യ ധാരയില്‍ നിന്നും ഒഴിഞ്ഞുമാറി വീട് കുടുംബം എന്ന കൊച്ചു ലോകത്തേക്ക് ഒതുങ്ങിക്കൂടാനാണ് നമ്മുടെ ഭൂരിപക്ഷം വരുന്ന വനിതാ സുഹൃത്തുക്കളും താല്‍പ്പര്യപ്പെടുന്നത്. താന്‍ മുന്നിട്ടിറങ്ങിയാല്‍ മറ്റുള്ളവരും ഇറങ്ങും എന്ന് എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ ഈ സംവരണത്തിന്റെ ആവശ്യം തന്നെ വരില്ലാ‍യിരുന്നു.
വനിതാ ദിനം പ്രമാണിച്ച് ഇത്രയെങ്കിലും പറയെണ്ടേ എന്നു കരുതി. ഒരിക്കല്‍കൂടി നന്ദി.

മാണിക്യം said...

ജന്മദിനാശംസകള്‍ ..
ദീര്‍ഘായുസ്സോടെ,
ആരോഗ്യത്തോടെ ,
മനസുഖത്തോടെ,
സന്തോഷ്ത്തോടെ
ഒത്തിരി ഒത്തിരി പിറന്നാള്‍
ആഘോഷിക്കാന്‍
ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.!

------------------------------
പിറന്നാള്‍ ആയിട്ട് പതിവ് കാഴ്ചയില്‍ പതിവില്ലാത്ത പോസ്റ്റ് ഇട്ടുകൂടെ ആശംസകൊണ്ടീടാന്‍?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് തന്നെയാണ് പ്രശ്നം. പെണ്ണുങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും ആണുങ്ങള്‍ വേണ്ടി വരുന്നു.

തുറന്ന് വിട്ടാലും കൂട്ടിലേക്ക് തിരിച്ച് വന്ന് കൂട്ടിനുള്ളിലെ അസ്വാന്ത്ര്യമാണ് സുരക്ഷിതം എന്ന് പറയുന്ന ഭൂരിഭാഗം സ്ത്രീകളുള്ളപ്പോള്‍ സ്ത്രീകള്‍ക്കു ചുരുക്കം ചില ഫെമിനിസ്റ്റുകള്‍ മാത്രമാണ് സംവരണം, സ്ത്രീ പ്രശ്നം എന്നൊക്കെ പറഞ്ഞ് രംഗത്ത് വരുന്നത്. അവര്‍ക്ക് വേണ്ടി വാദിക്കാനും പുരുഷന്മാരാണ് മുന്നില്‍.

Manikandan said...

അനിൽജി വനിതാദിനത്തിൽ കേട്ട മറ്റൊരു കാര്യം എന്നും തിരഞ്ഞെടുപ്പുവരുമ്പോൾ മാത്രം കേൾക്കുന്നത് അത് ഇത്തവണയും കേട്ടു. പാർലമെന്റ് സീറ്റിൽ 33% വനിതാസംവരണം. അതു കേൾക്കുമ്പോഴെ പലർക്കും പേടിയാ. സ്ഥിരം സീറ്റുകൾ എങ്ങാനും സംവരണ മണ്ഡലം ആയാലോ. അതു തന്നെയെ ഉള്ളു ഈ സംഘാടനത്തിനു പിന്നിലേയും ആത്മാർത്ഥത.

അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകളും. ഇതു അറിയിച്ചതിന് മാണിക്യം ചേച്ചിക്കു നദി.

പിന്നെ ഒരു ഒരു സംശയം ജഥത്തൊഴിലാളി സംഘടനാ ഒഫീസിൽ ആണോ ജോലി. ഞാൻ ഓടീ..........................

yousufpa said...

ചങ്കരനിപ്പോഴും തീങ്ങിന്മേല്‍ തന്നെയാണ്.

ഹന്‍ല്ലലത്ത് Hanllalath said...

ആണും പെന്നുമെന്നു എന്തിനാണ് വേര്‍തിര്വും പക്ഷ പാതവും..?
ജൈവികമായ വ്യത്യാസങ്ങള്‍ പ്രകൃതിപരമായുള്ളതാണല്ലോ .
കുടുംബ ബന്ധങ്ങള്‍ ശിധിലമാക്കാന്‍ തത്രപ്പെടുന്ന 'വനിതാ വിമോചകര്‍ '
കഷ്ടപ്പെടുന്ന സ്ത്രീകളെ സഹായിക്കാനും, പീടനങ്ങള്‍ക്ക് അറുതി വരുത്തുവാനും സമയം കണ്ടെത്തട്ടെ. പെണ്ണ് ആണിന്റെയും ആണ് പെണ്ണിന്റെയും അടിമയല്ല ...
കുടുംബത്തില്‍ പരസ്പരണ സഹകരണമാകട്ടെ നമ്മുടെ ലക്ഷ്യം.സ്വാതന്ത്ര്യമാഘോഷിച്ച് ആഘോഷിച്ച് നമ്മുടെ കുടുംബങ്ങളിലിപ്പോള്‍ സദാചാരമെന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

Shankar said...

ഹ ഹ!

വികടശിരോമണി said...

ഗംബ്ലീറ്റ്ലി ഓഫ്:
പൈങ്കിളിപ്പാട്ടുകൾ എന്നെഴുതിക്കണ്ടു.വർക്കത്തുമുട്ടിയുടെ ‘പാടാത്തപൈങ്കിളി’വായിച്ചിട്ടുണ്ട്.അതിലെ പൈങ്കിളിയാണോ?
പൈങ്കിളികൾ പാടിയ പാട്ട് എന്നാണോ ഉദ്ദേശിച്ചത്?(വിഗ്രഹിക്കേണ്ടത്?)
മനസ്സിലായില്ല.
ഇനി,എം.ഡി.ആറിനെക്കുറിച്ചൊക്കെ പോസ്റ്റിടുന്ന ആൾ എന്ന നിലക്ക്,പീറപ്പെങ്കിളികളുടെ ഒന്നും പാട്ട് ആസ്വദിക്കില്ല എന്നാണോ?
(പാരക്കു പാര വരും:)

ബഷീർ said...

:)കൊള്ളാം ..കഷ്ടപ്പാട്‌ തന്നെ