ഈ കഴിഞ്ഞ മാസം കടന്നു പോയത് ബൂലോകത്തെ ചില ഐ.പി. പിടി മത്സരങ്ങളിലൂടെയാണ്.പ്രമുഖരായ ചില ബ്ലോഗ്ഗര്മാര്ക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്നു തോന്നുമാറ് പലര്‍ക്കുമെതിരെ വ്യക്തിപരമായി തന്നെ ഇവിടെ പോസ്റ്റുകള്‍ വന്നു. അനോണിക്കമന്റുകള്‍, കമന്റുകള്‍ക്ക് പുറകേ ഐ.പി. രേഖപ്പെടുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുമായി ബ്ലോഗ്ഗുടമകള്‍, കുട്ടിക്കളികള്‍ ധാരാളം. ഈ സാഹചര്യത്തില്‍ ഐ.പി. ചേഞ്ചിങ് സോഫ്റ്റ് വെയറുകള്‍ എന്ന ടൂള്‍ എപ്രകാരം ഉപയോഗിക്കാം എന്നൊരു പരീക്ഷണം നടത്തിയതാണിത്. ആദ്യം കാണുന്ന ചിത്രം “പതിവു കാഴ്ചകളിലെ” സന്ദര്‍ശകരുടെ അഡ്രസ്സ് കാട്ടുന്ന ഒരു ഗാഡ്ജറ്റാണ്. അതില്‍ എന്റെ ഐ.പി അഡ്രസ്സ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക.
ബി.എസ്. എന്‍ എലിന്റെ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നു എന്ന സൂചനയാണതില്‍ കാണുന്നത്. ഇതു തന്നെ ബി.എസ്.എന്‍.എല്‍ സേര്‍വറുകള്‍ (കൊച്ചി, മഞ്ചേരി, കോഴിക്കോട്, തുടങ്ങി) മാറുന്നതിനനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടേ ഇരിക്കും. ഈ സാഹചര്യത്തില്‍ ഒരു ഐ.പി ചേഞ്ചിംഗ് ടൂള്‍ പയോഗപ്പെടുത്തിയ ശേഷം ബ്ലോഗ്ഗില്‍ കയറിയ എനിക്ക് അമേരിക്കയിലുള്ള ഒരു ഐ.പി. അഡ്രസ്സായി എന്റെ അഡ്രസ്സ് മാറിയിരികുന്നതായാണ് കാണാനായത്.ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക. പ്രൊവൈഡര്‍ നോബിസ് ടെക്നോളജി ഗ്രൂപ്പ്.
തുടര്‍ന്ന് വീണ്ടും ഒന്നു കൂടി അഡ്രസ്സ് ചേഞ്ച് കൊടുത്തു. ഇത്തവണ കയ്യില്‍ തടഞ്ഞത് ബ്രിട്ടണണാണ്. പോണ്ട് ഹോസ്റ്റ് ഇന്റര്‍നെറ്റ് സര്‍വ്വീസസിന്റെ പേരിലുള്ള ഒരു ഐ.പി. ഇടതു വശത്തെ ചിത്രത്തില്‍ നോക്കുക. ഇതില്‍ എന്റെ ബ്രൌസര്‍ പോലും മാറ്റിയാണ് കാണാനാവുക. ഇത്തരത്തില്‍ ഫ്രീ വേര്‍ഷനില്‍ പോലും അഡ്രസ്സ് മാറ്റാന്‍ സാദ്ധ്യമാവുന്ന അനേകം സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് കേവലം ഐ.പി. അഡ്രസ്സ് പിടികൂടി എന്ന് അവകാശപ്പെട്ട് പരസ്പരം പോരടിക്കാന്‍ ബൂലോകര് തയ്യറെടുക്കുന്നത്. അതും ഉറ്റ ചങ്ങാതിമാരായി നടന്നവര്‍ പോലും.
കുറിപ്പ്:
ഇതൊരു ആധുനിക കണ്ടുപിടുത്തം എന്ന നിലയിലല്ല ഇവിടെ അവതരിപ്പിക്കുന്നത്.
ഈ അഡ്രസ്സ് ചേഞ്ചറുകള്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ഫലം മാത്രമേ നല്‍കുകയുള്ളൂ. ഗൌരവമായ ഒരു അന്വേഷണം നടത്തിയാല്‍ ഒറിജിനല്‍ ഐ.പി ലഭിക്കും എന്നാണ് അറിയാനായത്, അല്പം ബുദ്ധിമുട്ടാണെങ്കിലും. എന്നിരുന്നാലും ബൂലോകത്തെ ഐ.പി. കളികളില്‍ വളരെ പെട്ടന്നു തന്നെ കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടുകയാണ്. പുതിയതായി വരുന്ന ബ്ലോഗ്ഗര്‍മാരെങ്കിലും ഇത് ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുകയാണ്, ഒരു പക്ഷെ നിങ്ങള്‍ക്ക് ലഭിക്കുക തെറ്റായ വിവരങ്ങളായിരിക്കും.
22 comments:
ബൂലോകത്തെ ഐ.പി. കളികളില്‍ വളരെ പെട്ടന്നു തന്നെ കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത പുതിയതായി വരുന്ന ബ്ലോഗ്ഗരെങ്കിലും ശ്രദ്ധിക്കും എന്നു പ്രതീക്ഷിക്കുകയാണ്, ഒരു പക്ഷെ നിങ്ങള്‍ക്ക് ലഭിക്കുക തെറ്റായ വിവരങ്ങളായിരിക്കും.
അനിലെ,
ഇതേ കുറിച്ചൊക്കെ ആധികാരികമായി പറയാന്‍ നമ്മുടെ യാരിദ് ഇവിടില്ലെ...
ഐ.പി.വിശ്വസനീയമല്ല എന്ന് യാരിദ്ന്റെ തന്നെ ഒരു പോസ്റ്റിലൂടെ മനസ്സിലാക്കിയിരുന്നു.ഗാഡ്ജെറ്റും എല്ലാം വെറുതെ എന്നും അതിലൂടെ തന്നെ തിരിച്ചറിഞ്ഞു.
ഇതെല്ലാം എനിക്ക് പുതിയ അറിവുകള്‍..പങ്കു വച്ചതിനു നന്ദി.
അനിലിന്റെ ഐപി തന്നെയായിരുന്നോ അത്? അതോ മറ്റുവല്ലവരും അതേ സമയത്ത് അനിലിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചിരുന്നോ? ഐപി ചേഞ്ച് ചെയ്തതിനു ശേഷം http://www.ip-adress.com/ എന്ന സൈറ്റിൽ പോയി പുതിയ ഐപി കാണിക്കുന്നുണ്ടോ എന്ന് നോക്കിയോ?
ഗവേഷണങ്ങള്‍ ഉഷാറാകുന്നു:)
ഈ അറിവുകളും പുതിയത്..
നന്ദി.
ചാണക്യന്,
ആധികാരികമായി പറയാന്‍ യാരിദ് വരും എന്ന് പ്രതീക്ഷിക്കാം. പക്ഷെ ഞാന്‍ നടത്തിയ പരീക്ഷണം പോസ്റ്റീന്നു മാത്രം.
:)
കാപ്പിലാന്,
:)
smitha adharsh,
അതെ, യാരിദ് എപ്പോഴും പറയുന്നത് തിരിച്ചാണല്ലോ. എത്ര ഒളിച്ചിരുന്നാലും പിടികൂടാനാവും എന്നാണ് എന്നോട് പണ്ട് പറഞ്ഞത്.സ്മിത നാട്ടിലായിരുന്നല്ലോ, ബൂലോകത്തെ ചില പ്രത്യേക സാഹചര്യത്തില്‍ ഇട്ടതാണീ പോസ്റ്റ്.
കുതിരവട്ടന്‍ :: kuthiravattan,
സംശയിക്കണ്ട, അതു വിസിറ്ററുടെഐ.പി. കാണിക്കുന്ന ഗാഡ്ജറ്റാണ്. ഒരേ സമയം പലര് വന്നാലും അവരവരുടെ ഐ.പി. ആണ് ഓരോരുത്തര്‍ക്കും കാണാനാവുക.
മാത്രവുമല്ല എന്റെ ഐ.പി. ചേഞ്ചറില്‍ ഈ ഐ.പി എനിക്ക് കാണാം, “നിങ്ങളുടെ ഐ.പി ഇപ്പോള്‍ ഇതാണ് എന്ന് മെസ്സേജ് വരും.“ നമ്മളിനി വല്ല സോഫ്റ്റ് വെയറുകള്‍ക്കും പ്രചാരം കൊടുത്തു എന്നു വേണ്ട എന്നു കരുതിയാണ് ഏത് സാധനമാണ് ഉപയോഗിച്ചതെന്ന് പറയാഞ്ഞത്.
ചങ്കരന്,
രാത്രി വേറെ പണിയിന്നും ഇല്ലെന്നെ.
:)
പരീക്ഷണം കൊള്ളാം മാഷേ.
ഐ പി വിശ്വസിക്കാൻ പറ്റില്ലാ എന്നുള്ളത് പുതിയ അറിവായിരുന്നു.പിന്നെ എന്തിനാ നമ്മൾ ഇതൊക്കെ സ്വന്തം ബ്ലോഗ്ഗിൽ ആഘോഷമായി പ്രതിഷ്ഠിക്കുന്നത്!!
ബൂലോകത്തെ ഐ. പി. അടികളെപ്പറ്റി അറിഞ്ഞില്ല. അതുകൊണ്ട് ഈ ഐപിയ്ക്ക് ഇത്ര പ്രാധാന്യമെന്താന്നും അറിയില്ല. ഇവിടെ ആരും ഭീകരവാദം നടത്തുന്നില്ലല്ലോ. :-)
അനിലേ,
അനിൽ തന്നെ എന്നോട് മെയിലായി ചോദിച്ചിരുന്നല്ലോ,എന്താണ് ഞാൻ വരുമ്പോൾ ബാഗ്ലൂർ കാണിയ്ക്കുന്നത് എന്ന്.
എന്റെ സാങ്കേതികവിവരം മഹാമോശം,എനിയ്ക്കും അതു മനസ്സിലായിട്ടില്ല.
എന്നെ അറിയുന്ന ബൂലോകർക്കറിയാം,ഞാനെന്തായാലും ബാംഗ്ലൂരല്ല എന്ന്.(ബാഗ്ലൂർ കണ്ടിട്ടേ കൊല്ലം അഞ്ചുകഴിഞ്ഞു:)
പിന്നെ,എങ്ങനെയാ ഞാൻ കർണ്ണാടകക്കാരനാവുന്നേ?
ആരെങ്കിലും പറഞ്ഞുതരാമോ?
trak...
ഐപ്പിക്ക് അപ്പനില്ല എന്ന് അനുഭവസാക്ഷ്യം :)
എനിക്കും ഇതെല്ലാം പുതിയ അറിവുകള്‍ തന്നെ.
വേറെ പണിയൊന്നുമില്ലാതെ അന്യന്റെ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ നടക്കുന്ന ഗസ്റ്റപ്പോ വര്‍ഗ്ഗീയവാദികള്‍
ബ്ലോഗിന്റെ ശാപം തന്നെയാണ്.
ഇവര്‍ക്ക് എങ്ങിനെയെങ്കിലും അന്യന്റെ
അഭിപ്രായങ്ങള്‍ നിര്ത്തിക്കിട്ടണം.
ഇതിനായി ബ്ലോഗര്‍മാരുടെ ഐപി, അഡ്രസ്സ്, ഫോട്ടോ,എന്നിവയെല്ലാം
ഈ മന്ദബുദ്ധികള്‍ക്ക് വേണം.
വര്‍ഗ്ഗീയ ചൂലുകള്‍...
മലയാളം ബ്ലോഗുകളില്‍ പലരും സ്വന്തം പേരും വിലാസവും മറച്ചുവക്കാന്‍
ഈ ഗസ്റ്റപ്പോകളുടെ വര്‍ഗ്ഗീയ ചൊറിച്ചില്‍ ഗ്രൂപ്പിന്റെ സാന്നിദ്ധ്യം തന്നെയാണ് കാരണം.
ഏതായാലും പിടിക്കുന്ന ഐ.പി.സത്യമാകണമെന്നില്ലെന്ന് അറിയിച്ചതില്‍ സന്തോഷം.
ശ്രീ,
നന്ദി.
കാന്താരിക്കുട്ടി,
ഇതൊലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലായില്ലെ?
:)
Bindhu Unny,
ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടായി, അതോണ്ടാ. ആരും ഭീകര വാദികളല്ലെന്നെ, പക്ഷെ നിരുപ്രദ്രവമെന്ന് തോന്നാവുന്ന ചില തമാശകള്‍ പ്രശ്നങ്ങളില്‍ കലാശിക്കുന്നു.
വികടശിരോമണി,
ബി.എസ്.എന്‍.എലിന്റെ ഐ.പി ഇടക്കിടെ മാറുന്നുണ്ട് എന്ന പറഞ്ഞല്ലോ. ബ്രോഡ് ബാന്‍ഡ് കണക്ഷന് കേരളത്തിനുള്ളിലെ സ്ഥലങ്ങളാണ് കാണാറ്, പക്ഷെ ജി.പി.ആര്.എസ് കണക്ഷന് മദ്രാസ്സ്, ഡെല്‍ഹി, ബാംഗ്ലൂര്‍ എന്നൊക്കെ മാറി വരുന്നതായാണ് കാണുന്നത്. ജിപിആര്‍എസ് ആണോ കണക്ഷന്?
അനോണി മാഷ്,
പണ്ടത്തെ ഐ.പി പോസ്റ്റ് രസമായിരുന്നു കേട്ടോ. അനുഭവ സാക്ഷ്യത്തിന് അപ്പീലില്ല.
:)
എഴുത്തുകാരി,
തീരെ വിശ്വസിക്കാനാവാത്ത ഇടപാടാ ഇന്റെര്‍ നെറ്റ്.
:)
ചിത്രകാരാ,
ആരുടേയും സ്വകാര്യതകളിലേക്ക് കടന്നു ചെല്ലാതിരിക്കുക എന്നതാണ് മാന്യത. അധികം ആളുകളും അങ്ങിനെ മാന്യത കാട്ടുന്നുമുണ്ട്. പക്ഷെ ചില സാഹചര്യങ്ങളില്‍ നിയന്ത്രണം വിട്ടു പോകും. ഏതായാലും ഐ.പി എന്നത് ഒരു ഉറപ്പായ തെളിവായി എടുക്കാനാവില്ലെന്ന് തോന്നുന്നു. (പോലീസും പട്ടാളവും കൈകാര്യം ചെയ്യുന്ന കാര്യമല്ല.)
:)
അനിൽജി ബി എസ് എൻ എൽ അങ്ങനെ ഒരുപാടു ഇന്ദ്രജാലങ്ങൾ കാണിക്കും. എന്നെ എത്രതവണ ഡൽഹിയിലും, ഹൈദ്രബാദിലും എല്ലാം കൊണ്ടു പോയിരിക്കുന്നു. ഞാൻ എറണാകുളത്ത് വൈപ്പിനിലെ എന്റെ വീട്ടിൽ തന്നെയായിരുന്നു അപ്പോഴെല്ലാം. എൻ ഐ ബി സെർവറുകളുടെ പ്രത്യേകതയാവാം. എന്തായാലും ഇതിന്റെ വിശദാംശങ്ങൾ എനിക്കും അറിയില്ല. ഈ പുതിയ അറിവിന് നന്ദി.
najn oru mail ayachirunnu..kittiyirunno?
പബ്ലിക് സ്റ്റാറ്റിക് ഐ പി കളുള്ള (ഡി എസ് എല്‍) ഇന്റര്‍നെറ്റ് കണക്ഷനില്‍ നിന്നുള്ള ഐപികള്‍ കൃത്യമായി ഏത് സ്ഥാപനത്തില്‍ നിന്നാണ് എന്ന് അറിയാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ സര്‍വീസ് പ്രൊവൈഡറുകള്‍ അപ്പപ്പോള്‍ നല്കുന്ന ഡി.എച്ച്.സി.പി ഐപികളെ കൃത്യമായി ഏത് സഥലത്ത് നിന്നാണ് വരുന്നതെന്ന് പറയാന്‍ പ്രയാസമായിരിക്കും. എന്നാല്‍ സൂഷ്മ പരിശോധനയില്‍ ഇത്തരം ഐ.പികളെയും ട്രാക്ക് ചെയ്യാന്‍ പറ്റും. ഇത് ആ കണക്ഷന് നല്കിയ ഐ എസ് പിക്ക് മാത്രമേ സാധിക്കൂ.
അനില്‍ സൂചിപ്പിച്ച ഐപി ഡിസ്പ്ലേക്കുപയോഗിച്ച ഗാഡ്ഗറ്റിന്റെ ഒരു പക്ഷേ കൃത്യമായ ഐപികള്‍ നല്കാന് കഴിയില്ലായിരിക്കും. ഇന്ത്യയില്‍ നിന്ന് ബ്രോസ് ചെയ്ത ആളുടേത് അമേരിക്കയിലെ ഐപിയാണ് കാണിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ ഉപയോഗിച്ച ഐപി ചെയ്ഞ്ചിം ടൂളിന്റെ കളിയുമായിരിക്കാം. അല്ലെങ്കിലും താങ്കളുടെ സിസ്റ്റത്തില്‍ ഏത് ഐ.പി കാണുന്നു എന്നത് ട്രാക്കിങ്ങിന് ഒരു പ്രശ്നമാണെന്ന് തോന്നുന്നില്ല. ( എന്റ് പരിമിതമായ അറിവുകളാണ്)
എനിക്കീ ഐ പി അഡ്രസ്സും മറ്റും വലിയ താല്പര്യം ഉള്ളതല്ല...
പരീക്ഷണം നടത്തിയതിനു ആശസകള്‍...
അറിവ് പങ്കു വെക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി...
ഐ.പി, പീപ്പീന്നൊക്കെ പറഞ്ഞാല്‍ നിരക്ഷരന്മാര്ക്കൊന്നും മനസ്സിലാകില്ല അനില്‍ @ ബ്ലോഗ്. ഞമ്മക്ക് കൂടെ മനസ്സിലാകുന്ന കാര്യങ്ങള്‍ പറയ് :) :)
:)
Post a Comment