
11/15/2009
7/27/2009
സൌഹൃദത്തിന്റെ നറുപുഞ്ചിരികള്‍
എല്ലാ പേരുകളും പറയുക പെട്ടന്ന് അസാദ്ധ്യം. മുന്‍ വരിയില്‍ ബാനറും കയ്യിലേന്തി സജീവേട്ടന്‍, അങ്കിള്‍, വെള്ളായനി വിജയന്‍, കേരളാ ഫാര്‍മര്‍, ഷംസ് ചേട്ടന്‍, ചിത്രകാരന്‍ തുടങ്ങിയവര്‍. ബാക്കി വിശദാംശങ്ങള്‍ താമസിയാതെ പോസ്റ്റ് ചെയ്യാം.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
റസല്യൂഷന്‍ കൂടിയ ചിത്രം ഈ ലിങ്കില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഹരീഷിന്റെ പോസ്റ്റിലേക്ക് ഇതിലെ.
11/29/2008
പാമ്പു വേട്ട

ഗ്ലൌസ് തയ്യാറാവുന്നു
ഗുഹയിലേക്ക്
കാണാം, നല്ല വെളിച്ചം ഉണ്ട്.
ഇതാ കിടക്കുന്നു മൊതല്
ഇപ്പം വിഴുങ്ങും
വലിച്ചോ സാധനം കയ്യിലുണ്ട്
കൊള്ളാം, ഒന്നൊന്നര
ഒരാഴ്ചത്തേക്ക് കുശാല്‍.
ഇതെന്താ സംഭവം?
11/01/2008
വരയാട്
എന്റെ സുഹൃത്തായ, വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുള്ളതിനാല്‍ മനസ്സു നിറയുവോളം മേഞ്ഞു നടക്കാനായി.

ദോ കിടക്കുന്നു ഒരെണ്ണം
ആളെ പറ്റിക്കാന്‍ ഓരോ ഇടപാടുകളെ !!ഇതിന്റെ പുറത്ത് ഒരു വര ഉണ്ടെന്നു തോന്നുന്നു.
10/20/2008
വിത്തുകാള / Breeding Bull
കൃഷിയും മൃഗസംരക്ഷണവും മുഖ്യതൊഴിലും ജീവനോപാധിയുമായി നിലനിന്നിരുന്ന കഴിഞ്ഞ കാലങ്ങളില്‍, പല വീടുകളിലും പശുക്കളുടെ വംശ വര്‍ദ്ധനവിനായി വളര്‍ത്തിയിരുന്ന ഇവ, ധവള വിപ്ലവത്തിന്റെ വരവോടെ ചില കേന്ദ്രങ്ങളിലേക്കു മാറ്റപ്പെട്ടു. ഇന്ത്യയുടെ നാടന്‍ ജനുസ്സ് പശുക്കളുടെ പാലുത്പാദനശേഷി തലമുറകളിലൂടെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തൊടെയാണ് “ഗ്രേഡിംഗ് അപ്” എന്ന സങ്കല്‍പ്പം കടന്നു വരുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ നാടന്‍ ജനുസ്സുകളെ , അത്യുല്‍പ്പാദനശേഷിയുള്ള വിദേശ ജനുസ്സുകളുമായിച്ചേര്‍ത്തു സങ്കരഇനം പശുക്കളെ വാര്‍ത്തെടുക്കാന്‍ ആരംഭിച്ചു. ഇതിനായാണ് മാട്ടുപ്പെട്ടിയിലുള്ള ഇന്‍ഡോ സ്വിസ്സ് പ്രോജക്റ്റ് നിലവില്‍ വരുന്നത്.
കേരളത്തില്‍ ഇന്നു വളര്‍ത്തുന്ന പശുക്കള്‍ക്ക് ഏറിയ പങ്കും കൃതൃമ ബീജാധാനമാണ് നല്‍കുന്നത്. ഇതിനുള്ള ബീജം കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോഡ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനം വിതരണം ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു ബീജമാത്രാ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നുമുള്ള ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്നത്.
ഇത് “ഒരു ഫാള്‍സ് മൌണ്ട് ” ആണ്. കാളക്കുട്ടന്റെ വീര്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രൈമിംഗ്
പശു" എന്ന സ്ത്രീ വര്‍ഗ്ഗത്തെ കണ്ടിട്ടില്ല ഈ കാളക്കുട്ടന്‍. ഇവിടെ ഡമ്മിയായി നിര്‍ത്തിയിരിക്കുന്ന വേറൊരു കാളയുടെ പുറത്തു കയറിയിരിക്കുന്നു. ബീജം ശേഖരിക്കുന്നത് കാണാനാവും.
അത്ര സാധാരണമല്ലാത്ത ഈ ഫോട്ടോകള്‍ ബൂലോകര്‍ക്കായി സമര്‍പ്പിക്കുന്നു.
ബീജം ശേഖരിക്കുന്ന ഒരു വീഡിയോ ഇവിടെ കാണാം (കടപ്പാട്: മാളു)
(ഈ പോസ്റ്റിനുള്ള കടപ്പാട്: ശ്രീ.കാപ്പിലാനന്ദ സ്വാമികള്‍)
10/18/2008
മാട്ടുപ്പെട്ടി ഫാം
സമുദ്ര നിരപ്പില്‍ ഇനിന്നും 1700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സ്വിസ്സ് സമാനമായ കാലാവസ്ഥയോടു കൂടിയായതിനാല്‍ , വിദേശ ജനുസ്സ് പശുക്കള്‍ക്ക് വളരാന്‍ അനുയോജ്യമാണ്. വിദേശത്തുനിന്നും കൊണ്ടുവന്ന കാളകള്‍ കൂടാതെ ഈ കേന്ദ്രത്തില്‍ വളര്‍ത്തിയെടുത്ത കാളകളും ഇവിടെ ഉണ്ട്. ഇവിടുത്തെ മുഖ്യ ഉല്‍പ്പന്നമായ “കാളയുടെ ബീജം”,കേരളത്തില്‍ മൊത്തമായും , ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ ഭാഗികമായും വിതരണം ചെയ്യപ്പെടുന്നു.
വിനോദ സഞ്ചാരികള്‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്ന ഇവിടെ ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് ഔദ്യോകിക കാര്യങ്ങള്‍ക്കായി പോയ സമയം എടുത്ത ഫോട്ടോകള്‍, ഇപ്പോള്‍ കണ്ടെടുത്തത് പോസ്റ്റു ചെയ്യുന്നു. (വലുതായിക്കാണാന്‍ ചിത്രത്തില്‍ ക്ലിക്കിയാല്‍ മതി)
ഫാമിന്റെ ഒരു അകലക്കാഴ്ച
പ്രധാന ഓഫ്ഫീസ്
ഫാമിന്റെ നടുവിലൂടയുള്ള വഴി.
കാന്റീനു മുന്‍പില്‍ നിന്നുമുള്ള ഒരു കാഴ്ച
മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍
ഷെഡ് നമ്പര്‍ 5. കാളക്കുട്ടികളുടെ തള്ളപ്പശുക്കള്‍ ഇവിടെയാണ്. "സമ്മര്‍ ഇന്‍ ബതലഹേം" എന്ന സിനിമയില്‍ കണ്ട ഫാം ഇതാണ്. ബാണിനു മുന്നിലുള്ള ചെറിയ ഷെഡ്ഡ് നോക്കുക, അതില്‍ ചെറിയൊരു കുഴിയാണുള്ളത്. ജയറാം ചാണകകുഴിയില്‍ വീഴുന്ന രംഗം ഇതിലാണ് ചിത്രീകരിച്ചത്, ഇലകള്‍ അരച്ചത് നിറച്ച്.
ഇവിടം ഒരു സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അതു നിര്‍ത്തല്‍ ചെയ്തിരിക്കുകയാണ്.
ഇതു “ഹേ” സൂക്ഷിക്കുന്ന സ്ഥലമാണ്. പച്ചപ്പുല്ല് അധികമായുണ്ടാവുന്ന സമയങ്ങളില്‍ അതു കേടുകൂടാതെ സൂക്ഷിക്കാന്‍ “ഹേ” ആക്കി മാറ്റുന്നു.
ഏംബ്രിയോ ടെക്നോളജി ലാബ്. ഏറ്റവും ആധുനിക സൌകര്യങ്ങളോടും കൂടിയതാണ് ഈ ലാബ്.
കിടാരികള്‍ അഥവാ വലിയ പശുക്കുട്ടികള്‍ (പ്രസവിച്ചിട്ടില്ലാത്തവ)
വിത്തു കാള.
ബുള്ള് സ്റ്റേഷന്‍. ഇവിടെയാണ് വിത്തുകാളകള്‍ വളരുന്നത്. ബീജം സംഭരിക്കാനും, പ്രോസ്സസ്സ് ചെയ്യാനുമുള്ള സൌകര്യങ്ങള്‍ ഇവിടെയാണ് ഒരുക്കിയിരിക്കുന്നത്.
മാട്ടുപ്പെട്ടിയിലെ ഒരു പതിവു കാഴ്ക. ആനകളും പശുക്കളും കൂട്ടമായാണ് മേയുന്നത്. ഫാമിനു എതിര്‍വശത്ത്, മാട്ടുപ്പെട്ടി ഡാമിനു സമീപമുള്ള മേച്ചില്‍ പുറത്തുനിന്നും ഒരു കാഴ്ച.
8/28/2008
സയാമീസ് ഇരട്ടകള്‍
ഞങ്ങള്‍ കണികണ്ടുണരുന്ന മില്‍മ, ശുദ്ധമായ പശുവിന്‍പാലുമായി രാവിലെ വിളിച്ചുണര്‍ത്തും. പശുവൊരെണ്ണം പ്രസവിക്കാറായി നില്‍ക്കയാണു ഇക്കയുടെ വീട്ടില്‍.
രാത്രി രണ്ടുമണി, ഫോണ്‍ ബെല്ലടിക്കുന്നു. ഇക്കയാണു, ഉടനെ വീട്ടിലേക്കുചെല്ലണം, ഡോക്ടര്‍ വന്നിട്ടുണ്ടു.പോകാതെ പറ്റില്ലല്ലൊ. പോത്തുങ്കാല്‍ സ്വപ്നംകണ്ടു ഉറങ്ങാന്‍ തുടങ്ങിയിട്ടധിക സമയമായില്ല. ടോര്‍ച്ചെടുത്തു റോഡു മുറിച്ചു ചെന്നു.പശുകിടക്കയാണ് മുറ്റത്തു. ഇന്റന്‍സീവ് കെയര്‍ യൂണിറ്റും മറ്റും സ്വപ്നം പോലും കാണാന്‍ യോഗമില്ലാത്ത പാവം മിണ്ടാപ്രാണികള്‍.ഇരുട്ടില്‍ തപ്പിനടക്കുന്ന അന്ധന്മാരെപ്പോലെ ഡൊക്ടര്‍ പരിശോധന തുടരുന്നു. സ്കാനിങ്ങും മറ്റും എന്താണെന്ന സ്വപ്നവും പാവം പശു കണ്ടിട്ടുണ്ടാവില്ല.
വിധി വന്നു, സയാമീസ് ഇരട്ടകളാത്രേ !!!!
കാലുകള്‍ ആറെണ്ണം കിട്ടുന്നുണ്ടത്രെ,പക്ഷെ ശരീരം വേര്‍പെടുത്താനാവുന്നില്ല. വിശ്വസിക്ക തന്നെ. നേരം വെളുക്കട്ടെ ബാക്കി പിന്നീടാവാം എന്നു ഡോകര്‍, ആരും തൃപ്തരല്ല, എന്തു ചെയ്യും, അഡ്മിറ്റുചെയ്യാന്‍ ആശുപത്രികളില്ല, ആംബുലന്‍സുകളില്ല. വരുന്നതു കാണുക, അത്ര തന്നെ.
രാവിലെ എട്ടുമണി. ഡോക്ടര്‍ സന്നാഹങ്ങളുമായി എത്തി. ബക്കറിക്കയുടെ മുറ്റം ഓപ്പറേഷന്‍ തിയേറ്ററായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യ പരിശോധന, കുട്ടി മരിച്ചിരിക്കുന്നു. ആമിനത്ത അലര്‍ച്ച തുടങ്ങി, ഇക്കയുടെ ഉമ്മ. ഓപ്പറേഷന്‍ ആരംഭിച്ചു , പതിനഞ്ചു മിനിട്ടില്‍ വയര്‍ തുറന്നിട്ടു. സംഭവം ഉറപ്പായി, സയാമീസ് ഇരട്ടകള്‍ തന്നെ. പക്ഷെ പൂറത്തെടുക്കാനാവുന്നില്ല. അവസാനം കുട്ടികള്‍ രണ്ടിന്റേയും പിന്‍ഭാഗ ആദ്യം മുറിച്ചെടുത്തു,തുടര്‍ന്നു ബാക്കിയും.
ഇതാ കിടക്കുന്നു നമ്മുടെ സയാമീസ് ഇരട്ടകള്‍ !!!
ചിത്രത്തിന്റെ പശുക്കുട്ടികളുടെ പിന്‍വശം ഫോട്ടോഷോപ്പിലിട്ടു ഒന്നു മാസ്ക് ചെയ്തിട്ടുണ്ട് , മുറിച്ചതിനാല്‍


