6/20/2009

ഡോക്കിംങ് എന്ന ക്രൂരത

ഡോക്കിംങ്:
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഉയര്‍ന്ന "ജാതി മൂല്യം" ഉള്ള നായ്ക്കള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. നാട്ടുകാരായ നാടന്‍ നായ്ക്കളാവട്ടെ പടിക്കുപുറത്താക്കപ്പെട്ട് തെരുവിന്റെ സ്വാതന്ത്ര്യത്തില്‍ ജീവിക്കുന്നു. വിദേശികള്‍ കടന്നു വരുന്ന മേഖലകളില്‍ അവക്കനുസൃതമായ രീതിയില്‍ പരിഷ്കാരങ്ങള്‍ നടപ്പാവണമല്ലോ. ഓരോ നായ ഇനങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള സ്വഭാവ ഗുണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ളവയിലൊന്നാണ് വാലിന്റെ നീളം.നായ്ക്കുട്ടികളുടെ വാല്‍ , അവയുടെ ബ്രീഡുകള്‍ക്ക് നിര്‍ണ്ണയിക്കപ്പെട്ട അളവില്‍, മുറിക്കുന്നതിനെ നായക്കുട്ടികളിലെ ഡോക്കിംങ് എന്ന് പറയാം. ഒരു സൌന്ദര്യവര്‍ദ്ധക ശസ്ത്രകൃയയാണിത്. നായ എന്ന ജീവിക്ക ജീവിക്കാനാവശ്യമായ അടിസ്ഥാനപരമായ പ്രയോജനങ്ങളൊന്നും നല്‍ക്കാത്ത ഈ ശസ്ത്രകൃയ ആവശ്യമോ എന്ന കാര്യത്തില്‍ ലോകമെമ്പാടും ചര്‍ച്ചകളുയര്‍ന്നു വരികയും, തത്ഭലമായി പല വിദേശരാജ്യങ്ങളും ഇത് ജന്തുക്കളൊടുള്ള ക്രൂരതയാണെന്ന രീതിയില്‍ നിര്‍വ്വചിക്കുകയും, നിരോധിക്കുകയും ചെയ്തു.


ചില വസ്തുതകള്‍.
ലോകമെമ്പാടുമുള്ള മൃഗസ്നേഹികളും, മൃഗ ചികിത്സകരും ഡൊക്കിങ് എന്ന് വാലുമുറിക്ക് പ്രതികൂലമായ നിലപാടെടുക്കുമ്പോഴും നിരോധനത്തെ എതിര്‍ക്കുന്ന ഒട്ടനവധി സംഘങ്ങളുണ്ട്. ചില അനുകൂല വാദമുഖങ്ങള്‍ പരിശോധിക്കാം.


1.നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു വരുന്ന നിബന്ധനകളാണിത്.
പണ്ടുള്ള ശീലങ്ങളെല്ലാം തുടരണമെന്ന് വാശിമാത്രമാണിത്. ഉപോല്‍ബലകമായി മറ്റു കാര്യങ്ങളൊന്നും തന്നെ പറയുന്നില്ല2.വാലുള്ളവക്ക് പേവിഷബാധ കൂടുതലാണ്.
തികച്ചും തെറ്റായ വാദം. വാലിന്റെ നീളവും പേവിഷബാധയും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്താനായിട്ടില്ല.

3.നീളം കൂടിയ വാല്‍ പരിക്കുപറ്റാന്‍ സാദ്ധ്യതയേറ്റുന്നു.
ഒരു പരിധി വരെ ശരിയാണെന്ന് പറയാം. വാലുണ്ടെങ്കില്‍ മറ്റേത് അവയവത്തേപ്പോലെയും അതിനു പരിക്കുപറ്റാം.

4.വേട്ടപ്പട്ടികള്‍ക്കും മറ്റും നീളമുള്ള വാല്‍ ജോലിക്ക് തടസ്സമാണ്.
ഏതൊരു ജീവിയുടേയും ജന്മനാലുള്ള ശാരീരിക ഘടന അതിന്റെ ജീവിതരീതിക്കനുസൃതമായിരിക്കും. വേട്ടയാടി കാട്ടില്‍ ജീവിക്കുന്ന കാട്ടുനായ്ക്കളുടെ വാല്‍ എന്തു ചെയ്യപ്പെടുന്നു എന്നത് പ്രസക്തമല്ലെ?

5.താരതമ്യേന കുറഞ്ഞപ്രാ‍യത്തില്‍ ചെയ്യപ്പെടുന്ന ശസ്ത്രകൃയയായതിനാല്‍ നായ്ക്കുട്ടികള്‍ വേദനയറിയുന്നില്ല.
വേദനയോടുള്ള പ്രതികരണം കുറവാണെന്ന് ഒരു നിരീക്ഷണം മാത്രമാണത്. കൊച്ചു നായ്ക്കുട്ടികള്‍ക്ക് വേദനയറിയില്ലെന്ന വാദം തെറ്റാണ്. വാലുമുറിക്കുന്നതിനിടെ "വേദനയാലുള്ള ഷോക്ക്" ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

6.നിബന്ധന വച്ചിട്ടുള്ള ഇനങ്ങള്‍ക്ക് അനാകര്‍ഷണീയ വാലുകളാണുള്ളത്.
അനാകര്‍ഷകം എന്ന പദം ആപേക്ഷികമാണ്.

7. അവശ്യ അവയവം അല്ലാത്തതിനാല്‍ വാലില്ലാത്ത നായക്കുട്ടികള്‍ ജനിക്കുന്നു.
നമ്മുടെ പഴയ ലാമാര്‍ക്കിയന്‍ ചിന്താഗതി മാത്രമാണിത്. ജനിതക വൈകല്യം എന്ന നിലയില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇവക്കുപുറമെ പരിഗണിക്കേണ്ട മറ്റൊരു വസ്തുതയാണ് വാലിന്റെ മറ്റുപയോഗങ്ങള്‍. ശരീരത്തിലെ പ്രാണികളെ ആട്ടിയോടിക്കുക തുടങ്ങി തന്റെ ഗോപ്യഭാഗങ്ങള്‍ മറക്കാനുള്ള ഉപാധിവരെയാണ് നായക്കിത്. വാലുമുറിക്കുന്നതിലൂടെ തുറന്നിടപ്പെടുന്ന പിന്‍ഭാഗങ്ങളില്‍ പരിക്കുപറ്റാനുള്ള സാദ്ധ്യത ഏറെയാണ്.

മേല്‍പ്പറഞ്ഞ വാദഗതികളെല്ലാം പരിഗണിച്ചാണ് വിവിധ രാജ്യങ്ങള്‍ നിരോധത്തിലേക്കു തന്നെ നീങ്ങുന്നത്. ആസ്ട്രെലിയ, ഇംഗ്ലണ്ട്, സൌത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യാ രാജ്യത്ത് തത്തുല്യമായ ഒരു നിയമം ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. വര്‍ദ്ധിച്ചു വരുന്ന ശ്വാന പ്രദര്‍ശങ്ങളും വാലുമുറിച്ച നായയെന്ന സ്റ്റാറ്റസ് സിംബലും നാം എത്രത്തോളം ഉപേക്ഷിക്കും എന്നറിയില്ല.എന്നിരുന്നാലും സൌന്ദര്യ വര്‍ദ്ധനത്തിനു മാത്രമായി നമ്മുടെ നായക്കുട്ടിയുടെ വാല്‍ മുറിച്ചിടേണ്ട എന്ന് നമുക്ക് സ്വയം തീരുമാനമെടുക്കാം.

വേണ്ട വാലുമുറിച്ച നായ്ക്കുട്ടികള്‍.

37 comments:

അനില്‍@ബ്ലോഗ് // anil said...

എന്നിരുന്നാലും സൌന്ദര്യ വര്‍ദ്ധനത്തിനു മാത്രമായി നമ്മുടെ നായക്കുട്ടിയുടെ വാല്‍ മുറിച്ചിടേണ്ട എന്ന് നമുക്ക് സ്വയം തീരുമാനമെടുക്കാം.

ദീപക് രാജ്|Deepak Raj said...

അനില്‍ @ബ്ലോഗ്‌

ഒറ്റവാക്കില്‍ ഒരു മറുപടി ഇടാന്‍ കഴിയില്ല. ഒരു യാത്രയുണ്ട്. മടങ്ങിവന്നു വിശദമായി ഒരു കമന്റ് ഇടാം. എന്തായാലും ഒരു ശുനകപ്രേമി എന്നനിലയില്‍ ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി. പോസ്റ്റിനു നന്ദി.. പിന്നീട് വന്നു വിശദമായി കമന്റ് ഇടാം.

സ്നേഹത്തോടെ
(ദീപക് രാജ്)

ullas said...

Really a thought provoking post .
It is cruelty .

കാസിം തങ്ങള്‍ said...

എന്തിന്റെ പേരിലായാലും മിണ്ടാപ്രാണികളോടുള്ള ക്രൂരത ഒഴിവാക്കേണ്ടത് തന്നെ.

Typist | എഴുത്തുകാരി said...

വാല്‍ മുറിക്കുന്നതു് നായക്കുട്ടിക്കു് വേദനിക്കില്ലേ, അതുകൊണ്ട് അതു് ക്രൂരതയല്ലേ എന്ന ഒരു തോന്നലാണെനിക്കു്. നായ/പൂച്ച ഇതൊന്നും ഇതുവരെ വളര്‍ത്തിയിട്ടില്ല. നായയെ ഭയങ്കര പേടിയുമാണ്. അതുകൊണ്ട് അതിന്റെ മറ്റു വശങ്ങളെപ്പറ്റിയൊന്നും ഒന്നും അറിയില്ല.

ജിജ സുബ്രഹ്മണ്യൻ said...

പ്രകൃതി നൽകിയതാണു നായ്ക്ക് വാല്.എന്തു കാരണം കൊണ്ടായാലും അതു മുറിക്കുന്നത് ക്രൂരതയാണു.പാവം നായ്.അതിനും വേദനയുണ്ട്.

കുഞ്ഞന്‍ said...

അനില്‍ മാഷെ..

വാലു മുറിക്കന്ന സംഭവം കേട്ടിട്ടുണ്ട് പക്ഷെ ഡോക്കിങ്ങ് എന്നാണ് ടി സമ്പ്രദായത്തിന്റെ പേര് എന്ന് ഇപ്പോഴാണറിയുന്നത്. നന്ദി.

മനുഷ്യന് തോന്നുന്നത് ചെയ്യുന്നു ആരു ചോദിക്കാന്‍..

Viswaprabha said...

ആരു പറഞ്ഞു നായ്ക്കു് വാൽ ആവശ്യമില്ലെന്നു്?
വിമാനത്തിന്റെ റഡ്ഡർ പോലെ, വേഗത്തിലോടുമ്പോൾ ഗതി നിയന്ത്രിക്കുന്നതിൽ വാലിനു് ഒരു പ്രധാന പങ്കുണ്ട്. ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിനും വാലിനു് അതിന്റേതായ പങ്കുണ്ട്.

വെറുമൊരു ഉദാഹരണമായി ഈ ലേഖനം വായിക്കൂ.

വളർത്തുനായ്ക്കളെ സംബന്ധിച്ചിടത്തോളം അതിന്റെ വാൽ ഒരു പ്രധാനപ്പെട്ട ആശയവിനിമയോപകരണം കൂടിയാണു്.
നാവു പറയുന്നതിന്റെ പകുതി വാക്കുകൾ വാൽ പറയും.

ശരീരതാപനില നിയന്ത്രിക്കുന്നതിനു് വാലിന്റെ അറ്റം ഒരു ambient temp. reference point ആയി ഉപയോഗിക്കുന്നുണ്ട് പല മൃഗങ്ങളും. (ഉഷ്ണരക്തജീവികളിൽപോലും ശരീരത്തിന്റെ പലഭാഗങ്ങളിലും പല താപനിലകളാണുണ്ടാവുക. ശരാശരി താപം നിയന്ത്രിക്കാൻ മൃഗങ്ങളുടെ ശരീരം പല അവയവങ്ങളിലുമുള്ള താപനില കണക്കിലെടുക്കുന്നുണ്ട്.)

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍ @ബ്ലോഗ്‌

വളരെ നല്ല ഈ പോസ്റ്റിനു ആദ്യം തന്നെ നന്ദി. എന്റെ പട്ടികള്‍ എന്ന ബ്ലോഗിന്റെ അവസാന പോസ്റ്റായി ഞാന്‍ ഇടാന്‍ കരുതിയിരുന്ന ടോപ്പിക്ക് ആണ് ഇത്. ഏതായാലും ഇപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ വന്ന സ്ഥിതിയ്ക്ക്‌ ഇതിന്റെ മറുപടിയായി പറയാം.

നായകള്‍ക്ക് വാല്‍ ആവശ്യമുണ്ടോ എന്നതല്ല ചോദ്യം. ഉള്ള വാല്‍ മുറിച്ചു കളയണോ എന്നതാണ് വിഷയം. ആദ്യം രസകരമായ ഒരു ഉത്തരത്തോടെ തുടങ്ങാം. നായകള്‍ നന്ദി പ്രകടിപ്പിക്കുന്നത് അല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നത് വാലാട്ടിയാണ്. വാലില്ലാത്ത നായ പിന്നെ എന്താട്ടും.?

ഡോക്കിംഗ് അല്ലെങ്കില്‍ ബോബിംഗ് എന്ന വാല്‍മുറിയ്ക്കല്‍ ബ്രിട്ടനില്‍ നിയമപ്രകാരം തുടങ്ങിവച്ചപ്പോള്‍ ആരെങ്കിലും തങ്ങളുടെ നായകള്‍ക്ക് വാല്‍ വയ്ക്കണം എന്നാഗ്രചിച്ചാല്‍ വാല്‍ക്കരം കൊടുക്കണം എന്നൊരു വെവസ്ഥ വന്നു.ഇതിന്റെ കാരണം വാലുള്ള നായകള്‍ക്ക് പേ വിഷബാധയും മറ്റസുഖങ്ങളും കൂടുതാലാണ് എന്ന കണ്ടെത്തല്‍ ആണ്. പിന്നീട് ഇത് മണ്ടത്തരം ആണെന്ന് തെളിഞ്ഞു. വാലുള്ള നായകള്‍ക്ക് അതിന്റെ ടാക്സ്‌ കെട്ടണം. തന്മൂലം മിക്ക നയവളര്‍ത്തല്‍കാരും നായകളുടെ വാല്‍ മുറിക്കല്‍ തുടങ്ങി. ഇപ്പോള്‍ ഏകദേശം അമേരിക്കന്‍ കേന്നേല്‍ ക്ലബ്‌ അംഗീകരിച്ച പതിനേഴെണ്ണം ഉള്‍പ്പെടെ ഏകദേശം ഇരുപതു നായകള്‍ക്കാണ് ഈ പ്രാകൃതമായ വാല്‍മുറിയ്ക്കല്‍ ഭീഷണി നേരിടെണ്ടിവരുന്നത്‌. ഇതില്‍ പ്രധാനികള്‍ നമ്മുടെ റോട്ട് വീലര്‍, ബുള്‍ മാസ്റ്റിഫ്, ഡോബര്‍മാന്‍ തുടങ്ങിയവയ്ക്കാണ്.

ദീപക് രാജ്|Deepak Raj said...

അനില്‍ ഇതില്‍ വസ്തുതകളായി പറഞ്ഞ കാര്യങ്ങളെ നോക്കാം.

1. നൂറ്റാണ്ടുകളായി പാലിക്കപ്പെടുന്ന കാര്യം.
അന്ന് അങ്ങനെ നിയമം ഉണ്ടായിരുന്നു. ഇന്ന് ആ നിയമം തന്നെ മാറി (ഇന്ത്യയില്‍ വാല്‍മുറിയ്ക്കല്‍ നിരോധിച്ചിട്ടില്ല. അമേരിക്കയിലും. പക്ഷെ അമേരിക്കയില്‍ രണ്ടു സ്റ്റേറ്റുകളില്‍ ഇതിനെതിരെ നിയമം വരുത്താനുള്ള ഒരുക്കത്തിലാണ്) നിരവധി രാജ്യങ്ങളില്‍ നിരോധിച്ച ഈ കാര്യം ഇവിടെ നിയമം വരാതെ അനുസരിക്കില്ല എന്നുപറയുന്നവര്‍ ആ ജീവികളോടു കാട്ടുന്ന ക്രൂരതയാണ് ചെയ്യുന്നതെന്ന് അംഗീകരിക്കുന്നില്ല. ആ നിയമം തെറ്റായിരുന്നെന്നു ബ്രിട്ടീഷ്കാര്‍ക്ക് മനസ്സിലായിട്ടും നമുക്ക് മനസ്സിലായില്ലെന്നത് ഖേദകരമാണ്.

2. പരിക്കുപറ്റാനുള്ള സാധ്യത ഓടുന്ന പട്ടിയുടെ വാലില്‍ മറ്റു മൃഗങ്ങള്‍ പിടിക്കുക എന്നതായിരുന്നു ഒരു പ്രധാന പ്രശ്നം. മറ്റിനം നായകള്‍ വാല് ഉയര്‍ത്തിപിടിക്കുകയോ ചുരുട്ടുകയോ ചെയ്യുമ്പോള്‍ ചിലതരം നായകള്‍ വാല്‍ നീട്ടി തന്നെ ഓടുന്നു. ആ വാലില്‍ പിടിക്കുമെന്ന പ്രശ്നം വാല്‍ മുറിക്കുവാന്‍ കാരണം ആണെന്ന് വാടിക്കുന്നതിനോട് യോജിക്കാന്‍ വയ്യ. കാലിനു നീളം കൂടിയതുകൊണ്ട് ഗ്രേ ഹൌണ്ടിന്റെയോ ഗ്രേറ്റ്‌ ഡേനിന്റെയോ കാല്‍ മുറിയ്ക്കാന്‍ പറ്റില്ലല്ലോ.

3.വേട്ടപ്പട്ടികള്‍ പല്ലപ്പോഴും വാലിനു മാത്രമല്ല കാലിനും തലയ്ക്കും പരിക്കുപറ്റി കാനാരുണ്ടല്ലോ. അതുപോലെ ജര്‍മ്മന്‍ ശേപ്പേഡിനെയും ബ്യൂസരോണ്‍ നായയേയും ചിലയിടത്ത് വേട്ടയ്ക്ക് ഉപയോഗിക്കുന്നു. അവയുടെ വാല്‍ മുറിയ്ക്കാറില്ല.

4. രണ്ടാഴ്ചയ്ക്കുള്ളില്‍ ആണ് വാല്‍ മുറിയ്ക്കുന്നത്. പെയിന്‍ ഷോക്ക്‌ മാത്രമല്ല മരണം വരെ സംഭവിച്ചിട്ടുണ്ട്. അവയ്ക്കും വേദന അറിയില്ലെന്ന് പറയുന്നത് വെറും വാദം മാത്രമാണ്. ഇന്‍ഫെക്ഷന്‍ വേണമെങ്കിലും സംഭവിക്കാം.
വാല്‍ മുറിയ്ക്കുന്ന ഇനം നായകളുടെ വാലില്‍ അധികം രോമമുള്ളതോ ചുരുട്ടിയോ ഉയര്‍ത്തിയോ വയ്ക്കുന്ന വാല്‍ ഉള്ളയിനമല്ല. ഏതാണ്ട് വടിപോലെയുള്ള വാല്‍ അഭംഗി ആണെന്ന് തോന്നുന്നവര്‍ ആ ഇനത്തെ ഒഴിവാക്കി വേറെ ഇനത്തെ വാങ്ങുന്നതാണ് നല്ലത്.

5.ചിലയിനം നായകള്‍ അതായത് ഡോഗോ അര്‍ജെന്റിന പോലെയുള്ള നായകള്‍ ഏതാണ്ട് പത്തു ശതമാനം ബധിരനായി ആണ് ജനിക്കുന്നത്. അതുകൊണ്ട് നായകളെ പോട്ടന്മാരായി മാറ്റാന്‍ കഴിയില്ലല്ലോ.

പട്ടിയുടെ വാല്‍ മുറിയ്ക്കല്‍ ചെവി കൂര്‍പ്പിക്കല്‍ (ഇയര്‍ ക്രോപ്പിംഗ്) എന്നിവ കോസ്മെറ്റിക് സര്‍ജറി ഇനത്തില്‍ പെടുത്തേണ്ട ശസ്ത്രക്രിയ ആണ്. പട്ടിയുടെ ജനിതക സ്വഭാവത്തില്‍ ഒരു ഗുണവും ഉണ്ടാകാതെ മുറിയ്ക്കുന്നത് അല്ലെങ്കില്‍ കൂര്‍പ്പിക്കുന്നത് ആണ് ഭംഗിയെന്ന് കരുതുന്ന ആളുകള്‍ക്ക് മനസ്സിന് സന്തോഷം ഉണ്ടാക്കാന്‍ മാത്രമുള്ള ഒരു കാര്യം. ഇതിനെ പ്രാകൃതം എന്ന് വേണം പറയാന്‍.

ചില കേന്നേല്‍ ക്ലബുകള്‍ ഇത്തരം ഡോക്കിംഗ് ചെയ്ത നായകളെ മാത്രം അംഗീകരിക്കും എന്നുള്ള നിയമം മാറ്റണം.

എന്റെ നാട്ടില്‍ ഒരു നാടന്‍ പട്ടിയുടെ വാല്‍മുറിച്ചു "നാടന്‍ ഡോബര്‍മാന്‍ " ആക്കിയ ചരിത്രം അറിയാം. ഇത്തരം സ്നോബുകള്‍ ക്രൂരതയാണ് കാണിക്കുന്നത് എന്നവര്‍ മറന്നു പോകുന്നു.

വിശ്വപ്രഭ ചൂണ്ടിക്കാണിച്ച ഒരു കാര്യം പ്രസക്തം ആണ്. വാല്‍ മൃഗങ്ങളുടെ ഓട്ടത്തിനിടയില്‍ ദിശ നിയന്ത്രിക്കാനും ബാലന്‍സ്‌ നിയന്ത്രിക്കാനും സഹായിക്കുന്നു. സംഭവം സത്യമാണ്. ചീറ്റപ്പുലി തന്നെ ഏറ്റവും വലിയ ഉദാഹരണം. എന്നാല്‍ ഞാന്‍ ചില ജേര്‍ണലുകള്‍ വായിച്ചപ്പോള്‍ ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയ ഇനങ്ങളുടെ വാലുള്ളതും ഇല്ലാത്തതുമായ നായകളുടെ ഓട്ടവും ബാലന്‍സിങ്ങും പഠിച്ചപ്പോള്‍ കാര്യമായ വെത്യാസം ഒന്നും കണ്ടില്ലെന്നു അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഈ പഠനം നടത്തിയത് വാല്‍ വേണ്ട എന്നുവാദിക്കുന്നവര്‍ ആയതുകൊണ്ട് ഇതിന്റെ വിശ്വാസ്യത അറിയില്ല.

എന്തായാലും വാല്‍ മുറിച്ചതുകൊണ്ട് നായകള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നത് സത്യമാണ്.. അപ്പോള്‍ കേവലം സൌന്ദര്യം എന്ന ആപേക്ഷികമായ കാര്യത്തിന് വേണ്ടി ഇത്തരം ക്രൂരമായ രാക്ഷസീയത വേണമോ എന്ന് സ്വയം ചോദിച്ചു അതോഴിവാക്കുന്നതാണ് നല്ലത്. (എന്റെ ഗ്രേറ്റ്‌ ഡേനിന്റെ ചെവി ക്രോപ് ചെയ്യാത്തതിന്റെ പേരില്‍ പഴികേട്ട ദേഷ്യം ഇവിടെ തീര്‍ക്കട്ടെ)..

സ്നേഹത്തോടെ
(ദീപക് രാജ് )

അനില്‍@ബ്ലോഗ് // anil said...

ദീപക് രാജ്,
താത്പര്യത്തിനും ആദ്യ കമന്റിനു നന്ദി.

ullas,
നന്ദി.

കാസിം തങ്ങള്‍,
അതെ, അതിനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

എഴുത്തുകാരി,
വേദനിക്കും അതൊരു പ്രസക്തമായ കാര്യം തന്നെയാണ്. നായയെ വളര്‍ത്തുന്നത് നല്ലതാണ്, തിരിച്ചു കിട്ടുന്ന സ്നേഹത്തിന്റെ ,അതും ഉപാധികളില്ലാതെ, സുഖം അറിയാന്‍ സാധിക്കും.

കാന്താരിക്കുട്ടി,
നന്ദി.

കുഞ്ഞന്‍ ഭായ്,
അതു തന്നെ, എല്ലാം മനുഷ്യന്റെ സുഖത്തിനുള്ളതാണ്.

പ്രിയ വിശ്വപ്രഭ,
നല്ലൊരു പഠനത്തിന്റെ അബ്സ്ട്രാക്റ്റാണല്ലോ അത്, നന്ദി. ഓട്ടത്തിനിടയില്‍ ബാലന്‍സിനും തിരിയാനും മറ്റും വാല്‍ ഉപയോഗപ്പെടുന്നു എന്ന് മനസ്സിലാക്കാം. പക്ഷെ വാലില്ലാത്ത (മുറിച്ച)ഡൊബര്‍മാനൊക്കെ പായുന്ന പാച്ചില്‍ കണ്ടാല്‍ ഈ വാദം വിശ്വസിക്കാനാവില്ല. ഒരു കാലുമുറിച്ച നായപോലും അതുമായി അഡ്ജസ്റ്റ് ചെയ്യുകയും എല്ലാ കാര്യങ്ങളൂം നോര്‍മലായി ചെയ്യുന്നതായി കാണാനാവും എന്നതാണ് ഇതിന്റെ മറുവശം.
വാലിന്റെ തെര്‍മോ റെഗുലേഷന്‍ ജോലിയെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്. വാലറ്റത്ത് അങ്ങിനെ പ്രത്യേക സെന്‍സറി പോയന്റൂകളുള്ളതായി തൊന്നുന്നില്ല, ലിങ്ക് വല്ലതും ഉണ്ടെങ്കില്‍ തരണേ.

ദീപക് രാജ്,
വിശദമായ ചര്‍ച്ചക്ക് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ. വാലുമുറിക്കല്‍ നിരോധിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ സംശയമില്ല,വാലുമുറിക്കുന്നതുകോണ്ട് ദോഷങ്ങളല്ലാതെ ഗുണങ്ങള്‍ ഒന്നും തന്നെയില്ല. താങ്കള്‍ സൂചിപ്പിച്ച വഴിയാണ് ഏറ്റവും മുഖ്യമായും ചെയ്യേണ്ടത്, കെന്നല്‍ ക്ലബ്ബുകള്‍ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ മാറ്റി എഴുതുക. സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന്‍ ഇതിനുള്ള നീക്കം ഉണ്ടാവണം.വേള്‍ഡ് വെറ്ററിനറി അസോസിയേഷന്‍ ഈ നിരോധനത്തിനു പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് അറിവ്.
ഇയര്‍ ക്രോപ്പിങും ഈ ഗണത്തില്‍ തന്നെ പെടുത്താം.

ഗുപ്തന്‍ said...

വാല്‍ മുറിക്കുന്നത് ക്രൂരതയാണ്. വാല്‍ പോയാല്‍ പിന്നെ എന്തെടുത്ത് കുഴലിലിട്ടു കളിക്കും ?

ദീപക് രാജ്|Deepak Raj said...

ഈയര്‍ ക്രോപ്പിങ്ങിനെപറ്റി പോസ്റ്റില്‍ പറയാഞ്ഞതുകൊണ്ടാണ് എഴുതാഞ്ഞത്.

ചെവിമടങ്ങിയിരിക്കുമ്പോള്‍ പ്രാണികള്‍ കയറാതിരിക്കുകയും തണുപ്പ് കാറ്റടിയ്ക്കുംപോള്‍ അല്പം ആയാസക്കുറവ് ഉണ്ടാകുകയും ചെയ്യും. ചെവി നേരെയിരിക്കുന്ന നായകള്‍ക്ക് പ്രശ്നമുണ്ടാകില്ലേ എന്നചോദ്യത്തിനു ഉണ്ടാവാം. പക്ഷെ ചെവി മടങ്ങിയ ഇനങ്ങള്‍ക്ക് കിട്ടുന്ന ഒരാനുകൂല്യം അങ്ങനെ ഇരിക്കട്ടെ എന്ന് മാത്രമേ പറയാനാവൂ. ചെവി ക്രോപ് ചെയ്തു കൂര്‍പ്പിക്കുമ്പോള്‍ നായകളുടെ മുഖത്ത്‌ അല്പം ക്രൌര്യത വരുന്നു എന്നത് വാസ്തവം ആണ്. ഒപ്പം അല്പം ഉയരക്കൂടുതല്‍ ഉള്ളതുപോലെ തോന്നുകയും ചെയ്യും. ഇതും രണ്ടും നായയ്ക്ക്‌ പ്രത്യേകം ഗുണം ചെയ്യുന്നില്ല. ഉടമയുടെ ചില തോന്നലുകള്‍ക്ക് വേണ്ടി ചെയ്യുന്നൂ എന്ന് വേണം പറയാന്‍.
ഇത്തരം നമ്മുടെ ചില താല്പര്യങ്ങള്‍ക്ക് വേണ്ടി മിണ്ടാപ്രാണികളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ക്കെതിരെയും മൃഗസ്നേഹികള്‍ പ്രതിഷേധിക്കണം.
ഇന്ന് കാളയോട്ടവും (മരമടി) ഡോഗ് ഫൈറ്റിങ്ങും നിരോധിച്ച പോലെ ഇത്തരം കാര്യങ്ങളും നിരോധിക്കേണ്ടിയിരിക്കുന്നു. ഓരോ രാജത്തും കര്‍ശനനിയമം വന്നാല്‍ അതാതു കേന്നേല്‍ ക്ലബുകള്‍ അതനുസരിച്ചേ മതിയാവൂ. അമേരിക്കയിലോട്ടു ഇന്ത്യയില്‍ നിന്ന് നായകളെ എക്സ്പോര്‍ട്ട് ചെയ്യാത്തതുകൊണ്ട്‌ അമേരിക്കന്‍ കേന്നേല്‍ ക്ലബിന്റെ കാര്യം നമ്മള്‍ നോക്കേണ്ട കാര്യമില്ല. ഇന്ത്യന്‍ കേന്നേല്‍ ക്ലബുകള്‍ തങ്ങളുടെ നിയമത്തില്‍ അല്ലെങ്കില്‍ നായകളുടെ സവിശേഷതകളില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍ മൃഗസംരക്ഷണ വകുപ്പിന് നേരിട്ട് ഇടപെടാം. കാരണം മൃഗസംരക്ഷണ വകുപ്പ് സര്‍ക്കാരിന്റെ അധീനതയില്‍ ആണല്ലോ. കേന്നേല്‍ ക്ലബുകള്‍ അപ്പോള്‍ ആ നിയമം അംഗീകരിച്ചേ മതിയാവൂ. (ഇന്ത്യയില്‍ പ്രവര്‍ത്തിക്കണം എങ്കില്‍)

നല്ല പോസ്റ്റ്‌. (ഡോക്കിങ്ങില്‍ ക്രോപ്പിങ്ങും വരും ... ബോബിംഗ് - വാല് മുറിക്കല്‍ , ക്രോപ്പിംഗ് ചെവി മുറിക്കല്‍ ഇവ രണ്ടും ചേര്‍ത്താണ് മുഴുവന്‍ ഡോക്കിംഗ്)

Anil cheleri kumaran said...

പ്രിയ അനിൽ,
ദീപക് രാജിന്റെ കമന്റ്റുകൾ കൂടി ആയപ്പോ ഈ പോസ്റ്റ് വളരെ ഇൻഫർമേറ്റീവ് ആയിരിക്കുന്നു. അഭിനന്ദനങ്ങൾ.
വേണ്ട വാലുമുറിച്ച നായ്ക്കുട്ടികള്‍!!

ഹരീഷ് തൊടുപുഴ said...

എനിക്ക് നായയെ പേടിയാ..

നായയെ മാത്രമല്ല ഒട്ടുമുക്കാലോളം വരുന്ന മറ്റു വളര്‍ത്തുമൃഗങ്ങളെയൊക്കെ പേടിയാ..

എന്തായാലും നായ്കുട്ടികളുടെ വാല്‍ മുറിക്കേണ്ട; അവയ്ക്ക് എന്തുമാത്രം വേദനയുണ്ടാകും..

Unknown said...

പട്ടികളില്‍ നടത്തുന്നത് മാത്രമല്ല മനുഷ്യരിലും നടത്തുന്ന ഡോക്കിംഗ് (പുരുഷനും ,സ്ത്രീക്കും സുന്നത്ത്) തിരുത്തേണ്ടത് തന്നെയാണ് . .

OAB/ഒഎബി said...

എന്റെ മുതലാളിക്കുമുണ്ട് കുറേ നായ്ക്കൾ. ഒരിക്കലൊന്നിന്റെ വാൽ മുറിച്ച് മരുന്ന് വച്ച് കെട്ടി. പിന്നീട് നായ മുറിവിൽ നക്കാൻ തുടങ്ങിയപ്പോൾ ഒരു നെറ്റ് കഴുത്തിൽ കുടുക്കിയിട്ടു. വളരെ കഷ്ടമായിരുന്നു പിന്നീടങ്ങോട്ട്. എന്നിട്ടെന്താ അത് പുഴുത്ത് ചത്തൂന്ന് പറഞ്ഞാ മതിയല്ലൊ.

അത് തന്നെ; ആരും ചോദ്യം ചെയ്യാൻ വന്നില്ല.
നന്ദി..

വാഴക്കോടന്‍ ‍// vazhakodan said...

എന്തിന്റെ പേരിലായാലും നായയുടെ വാല്‍ മുറിക്കുന്നത് കഷ്ടം തന്നെ. പക്ഷെ ഇന്ന് ഫാഷന്റെ പിന്നാലെ പോകുന്ന നന്ദിയില്ലാത്ത നായ്ക്കള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ സഹതാപിക്കാനല്ലാതെ എന്ത് ചെയ്യാന്‍.വളരെ നല്ല പോസ്റ്റ്. ദീപക്കിന്റെ വിവരണങ്ങളും ഒരു പോസ്റ്റ് ആണല്ലോ. അഭിനന്ദനങ്ങള്‍..

Lathika subhash said...

നല്ല പോസ്റ്റ്.
വിജ്ഞാനപ്രദം.

Manikandan said...

വീണ്ടും വിജ്ഞാനപ്രദമായ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചു അല്ലെ. നടക്കട്ടെ എനിക്കു തീരെ അറിവില്ലാത്ത ഒരു മേഖലയാണിത്. പുതിയ അറിവുകൾക്ക് നന്ദി.

സന്തോഷ്‌ പല്ലശ്ശന said...

നല്ല എഴുത്ത്‌

kichu / കിച്ചു said...

എന്തിന്റെ പേരിലായാലും വാലു മുറിക്കുന്നതെ കഷ്ടം തന്നെ.

പ്രകൃതിയില്‍ മനുഷ്യന്റെ മേല്‍ക്കോയ്മ ചെയ്യുന്ന മറ്റൊരു ക്രൂരത. അവനല്ലേ തീരുമാനിക്കുന്നത് ചെയ്യുന്നത്, ആര്‍ക്ക് എന്തൊക്കെ വേണമെന്ന്!!!

ഗുപ്തരേ...

ശരിയാ.. പിന്നെ എന്തെടുത്ത് കുഴലിലിട്ടു കളിക്കും. അതൊരു അന്തരാഷ്ട്രപ്രശ്നം തന്നെ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാലും വൃഷണവും എന്നു വേണ്ട മനുഷ്യനല്ലേ തീരുമാനിക്കുന്നത്‌ ആര്‍ക്കൊക്കെ എന്തൊക്കെ ആകാം എന്ന്‌ ഉടച്ചും കണ്ടിച്ചും ഒക്കെ നമ്മുടെ വരുതിക്കു കൊണ്ടു വരും ,

ഏതെങ്കിലും ഒരു മൃഗം മദം ഇളകിയൊ, തത്തുല്ല്യമായ മറ്റു കാരണങ്ങളാലൊ മനുഷ്യനെ ഒന്നുപദ്രവിച്ചു പോയാല്‍ ഓടിച്ചിട്ടു വെടിവച്ചു കൊല്ലാം -

നാം ചെയ്യുന്നതൊക്കെ വളരെ പുണ്യവും

അതുങ്ങള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലല്ലൊ
അനിലേ നല്ല പോസ്റ്റ്‌

അനില്‍@ബ്ലോഗ് // anil said...

ഗുപ്തരെ,
:)

ദീപക് രാജ്,
ഇന്ത്യയിലും അധികം താമസിയാതെ നിരോധനം വരും എന്നാണ് തോന്നുന്നത്.

ഡോക്കിംങ് എന്ന പദം സാങ്കേതികമായി വാലുമുറിക്കുന്നതിന് മാത്രമാണ് ഉപയോഗിക്കാറ്. ബ്ലാക്ക്സ് വെറ്ററിനറി ഡിക്ഷണറി ആണ് എന്റെ കൈവശം ഉള്ളത്. താങ്കള്‍ പറയുന്ന ഡഫനിഷനുകള്‍ വിക്കിയില്‍ തന്നെ ഉണ്ടെന്നത് ശരിയാണ്.
നന്ദി.

കുമാര്‍ജി,
ചര്‍ച്ചകളിലൂടെയാണ് പോസ്റ്റുകള്‍ സമ്പുഷ്ടമാവുക, അതാണ് ബ്ലോഗിന്റെ ഗുണവും. സന്ദര്‍ശനത്തിനു നന്ദി.

ഹരീഷെ,
ഒരു നായക്കുട്ടിയെ വാങ്ങിക്കോ, കുഞ്ഞാണിക്ക് ഒരു കൂട്ടാവും.
:)

ഞാനും എന്‍റെ ലോകവും,
:)

OAB,
ഏതു മുറിവും കോമ്പ്ലിക്കേറ്റഡാവാം.എന്നാലും ആവശ്യമില്ലാത്ത ഒരു മുറിവ് നമ്മുക്ക് ഒഴിവാക്കാം.
നന്ദി.

വാഴക്കോടന്‍,
ദീപക്കിന്റെ “പട്ടികള്‍“ പോസ്റ്റ് കണ്ടിട്ടില്ലെ?
സന്ദര്‍ശനത്തിന് നന്ദി.

ലതിച്ചേച്ചി,
നന്ദി.

മണികണ്ഠന്‍,
നന്ദി.

സന്തോഷ് പല്ലശന,
നന്ദി.

kichu,
ശരിയാണ്, ഇവിടെ മനുഷ്യനുവേണ്ടിയാണല്ലോ എല്ലാം.

പണിക്കര്‍സാര്‍,
ഇപ്പോള്‍ അല്പ സ്വല്പം ചെറുത്തുനില്‍പ്പുകള്‍ മൃഗസ്നേഹികളുടെ ഇടയില്‍ നിന്നും വരുന്നുണ്ടല്ലോ. അത്രയെങ്കിലും സമാധാനം.
“ഉടച്ച്“ കളയുന്നതിനെപറ്റി പറഞ്ഞാല്‍ എവിടേയും എത്തില്ല.
:)
സന്ദര്‍ശനത്തിനു നന്ദി.

ചാണക്യന്‍ said...

നല്ല പോസ്റ്റ് അനില്‍...അഭിനന്ദനങ്ങള്‍...
ദീപക്കിന്റെ വിവരണങ്ങളും നന്നായി..

എന്തിന്റെ പേരിലായാലും വാലുമുറിച്ചുള്ള ദുഷ്ടത വേണ്ട....

ദീപക് രാജ്|Deepak Raj said...

പ്രിയ അനില്‍ വീണ്ടും ഒരു കമന്റ് ഇടുന്നത് കൊണ്ട് ദേഷ്യപ്പെടല്ലേ.

അനില്‍ പറഞ്ഞ ബ്ലാക്ക്സ് വെറ്റിനറി ഡിക്ഷനറി വേണം എന്നുള്ളവര്‍ ഇവിടെ
ഡൌണ്‍ലോഡ് ചെയ്യാം.


നന്ദി.
(ദീപക് രാജ്)

Anuroop Sunny said...

ബൗ ബൗ ഔ ബൗ ഔ...
ബൗ ബൗ...

പാവപ്പെട്ടവൻ said...

വളരെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്
പുതിയകുറെ അറിവുകള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ശുനകപുരാണം ഇഷ്ട്ടപ്പെട്ടു കേട്ടൊ..

Unknown said...

തികച്ചും മറ്റു പോസ്റ്റുകൾ പോലെ വിജഞാന പ്രദം

Calvin H said...

വാലു മുറിക്കുന്നത് ക്രൂരത തന്നെ... :(

ബഷീർ said...

പോസ്റ്റും കമന്റുകളും വായിച്ചു.
ഈ ആകുലതകളും അറിവുകളും ,പ്രത്യേകിച്ച് ദീപക് രാജിന്റെ കമന്റുകൾ , പങ്കുവെച്ചതിനു നന്ദി.

ഓരോന്നിന്റെയും സൃഷ്ടിപ്പിൽ അതിന്റെ ആവശ്യങ്ങൾ ഉണ്ടായിരിക്കും. ആ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നത് ക്രൂരത തന്നെ..

bright said...

വാലു മുറിക്കുന്നത് ക്രൂരത തന്നെ...സംശയമില്ല.പക്ഷേ ഇതു ക്രൂരതയാണെന്നു സമ്മതിക്കുന്നവര്‍ നമ്മുടെ മൃഗസ്നേഹം തന്നെ മൃഗപീഢനമാകാമെന്നു സമ്മതിക്കുമോ?Many of the unique breeds are really 'genetic freaks'.ജന്മനാ വൈകല്യമുള്ള ജീവികളെ സ്വന്തം സന്തോഷത്തിനുവേണ്ടി സൃഷ്ടിക്കാന്‍ മടിയില്ലാത്തവര്‍ പിന്നീട് അവയ്ക്ക് ശാരീരികമായ വൈകല്യം വരുത്തുന്നതിനെ എതിര്‍ക്കുന്നതെന്തിന്?

Areekkodan | അരീക്കോടന്‍ said...

മിണ്ടാപ്രാണികളോടുള്ള ക്രൂരത ഒഴിവാക്കേണ്ടത് തന്നെ.
All types cruelty against any living thing should be banned.

പാവത്താൻ said...

Informative....

അരുണ്‍ കരിമുട്ടം said...

തീര്‍ത്തും മൃഗീയമായ ഒരു രീതിയാണിത്.നായ്ക്ക് അതിനെ കുറിച്ചില്ലാത്ത സൌന്ദര്യ ബോധം നമുക്കോ?
വാലില്ലാത്ത നായ്ക്ക് സൌന്ദര്യമുണ്ടെന്ന് നമ്മള്‍ പറയുമ്പോള്‍ ആ വാലായിരിക്കും നായുടെ സൌന്ദര്യ ബോധത്തിന്‍റെ പ്രധാന ഘടകം.
അല്ലെന്നോ ആണെന്നോ അവറ്റകള്‍ പറയില്ലല്ലോ

Sureshkumar Punjhayil said...

Manushyanodu thanne ithilum moshamakamenkil...... Ashamsakal...!!!