സ്റ്റിർലിങ് എഞ്ചിൻ ബേസ് ചെയ്ത് സ്കൂൾ ശാസ്ത്രമേളക്കായ് മോളും അവളുടെ കസിനും ചേർന്ന് അവതരിപ്പിച്ച രണ്ട് ഐറ്റംസ്. രണ്ടും സ്റ്റില്ലിങ് എഞ്ചിൻ തന്നെ.
അർജുൻ എന്ന് ലേബൽ ചെയ്ത് ഐറ്റം പാലക്കാട് ജില്ലയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്ത് എ ഗ്രേഡും 5 മാർക്കും നേടി.
അനഘ എന്ന് ലേബൽ ചെയ്ത ഐറ്റം ഡയനാമോ കൂടി ഘടിപ്പിച്ച് പത്തനംതിട്ട ജില്ലയിൽ ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നിലവാരമില്ലെന്ന് ജഡ്ജസ് വിധിയെഴുതിയതിനെത്തുടർന്ന് പൂജ്യം മാർക്ക് വാങ്ങി പുറത്ത് പോവുകയും ചെയ്തു.
പിന്നാമ്പുറം.
*** തങ്ങൾക്കിഷ്ടമുള്ള ആളുകൾ മാത്രമേ ഓരോ മേളകളിലും പസ്സാവുകയുള്ളൂ എന്നത് ശാസ്ത്രമേളകളുടെ നാട്ടുനടപ്പാണു. അപ്പീലുമായി കൊല്ലം കോടതിയിൽ പോയി,അനുകൂല വിധി സമ്പാദിച്ചുവെങ്കിലും ജഡ്ജിയുടെയും വക്കീലിന്റെയും മിടുക്കുകൊണ്ട് പരിപാട് അവസാനിച്ച ശേഷമാണു വിധികിട്ടിയത്. ഓപ്പറേഷൻ സക്സസ് പക്ഷെ രോഗി മരിച്ചു എന്നപ്രയോഗം പോലെ അനുകൂല വിധിയും കയ്യിൽ വച്ച് ശാസ്ത്ര മേള വേദിയുടെ ചുറ്റും കറങ്ങി നടന്നു.
**** അർജുനെ സബ്ജില്ലയിൽ തന്നെ ജഡ്ജസ് തഴഞ്ഞ് മറ്റൊരു സ്കൂളിനെയാണു ജില്ലാ തലത്തിൽ അയച്ചത്, അപ്പീൽ തുണച്ചാണു ജില്ലാ തലത്തിലെത്തിയത്, ജില്ലാതലത്തിൽ അർജുൻ ഒന്നാം സ്ഥാനവും സബ്ജില്ലാ ചാമ്പ്യൻ 25 ആം സ്ഥാനവും ആയിരുന്നു എന്നത് ശരിക്കും ഞെട്ടിപ്പിച്ചു.
പത്തനംതിട്ട ജില്ലാ ശാസ്ത്രമേള കണ്വീനർ മിസ്റ്റർ "അനിൽ" അവർകൾക്കും അദ്ദേഹത്തിന്റെ കൂതറ ജഡ്ജസിനും ഈ അവസരത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇതുവഴി വരില്ലെ ജഡ്ജസിനെയും തെളിച്ചുകൊണ്ട്.
വീഡിയോ ലിങ്ക് യു ട്യൂബ്
12/01/2015
3/26/2014
സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ - യു എ ഇ
യു എ യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ ചെയ്യാൻ വേണ്ട കാര്യങ്ങൾ.
1. നിങ്ങളുടെ ഡിഗ്രി, പ്രീഡിഗ്രി + എസ് എസ് എൽ സി / +2 സർട്ടിഫിക്കറ്റുകൾ ആദ്യം നോർക്ക തുടർന്ന് ഇന്ത്യയിലെ യു എ ഇ എംബസ്സിയിൽ അറ്റസ്റ്റ് ചെയ്യണം.
2. യു എ ഇയിൽ എത്തിയാൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫ്ഫയേഴ്സ് സ്റ്റാമ്പ് വക്കണം.
3. പാസ്സ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രീഡിഗ്രി / + 2 എന്നിവയുടെ ഒറിജിനൽ, കോപ്പി, എല്ലാറ്റിന്റെയും മാർക്ക് ലിസ്റ്റ് ഒറിജിനൽ, കോപ്പി എന്നിവയും അതാത് യൂണിവേഴ്സിറ്റികൾ പറയുന്ന തുകക്കുള്ള ഡി ഡി എന്നിവ സഹിതം യു എ ഇയിലെ എംബസ്സിയിൽ ചെന്ന് ജെന്യൂനസ്സിനായി അപേക്ഷ കൊടുക്കു. സർട്ടിഫിക്കറ്റ് വരുന്നതു വരെ കാത്തിരിക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റ് തിരികെ എടുക്കാൻ മറക്കണ്ട.
ഈക്വലൻസ് സർട്ടിഫിക്കറ്റ് സീൽഡ് കവറിൽ മിനിസ്ട്രി ഓഫ് ഹയർ ഏഡുക്കേഷൻ, അബുദാബി എന്ന വിലാസമെഴുതിയാണ് ലഭിക്കുക.
4.പ്രീഡിഗ്രി / +2 സർട്ടിഫിക്കറ്റുമായി മിനിസ്ട്രി ഓഫ് എഡുക്കേഷനിൽ പോവുക, അതിനു ഈക്വലൈസേഷൻ വാങ്ങുക. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇ ദിർഹം വഴിയാണ് പേയ്മെന്റ് എന്ന് ഓർക്കുക.
5.ഓണലൈനായി മിനിസ്ട്രി ഓഫ് ഹയർ എഡുക്കേഷനിൽ പോയി അപേക്ഷ കൊടുത്ത് സർട്ടിഫിക്കറ്റുകളുടെ കോപ്പി അപ്ലോഡ് ചെയ്യുക.
6. എല്ലാ സാമഗ്രികളും സഹിതം അബുദാബി ഓഫീസിൽ നേരിട്ട് ചെല്ലുക, പാസ്സ്പോർട്ട്, ഡിഗ്രി , പ്രീ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജന്യൂന്നെസ്സ് സർട്ടിഫിക്കറ്റ് എന്നിവ.
7. ഡിഗ്രി ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ് തയ്യാറാവുന്ന മുറക്ക് അത് കൊറിയർ ആയി ലഭിക്കാം/ നേരിൽ വാങ്ങാം. ഓരോ അപ്ഡേറ്റുകളും മൊബൈലിൽ ലഭിക്കുന്നതാണ്.

Subscribe to:
Posts (Atom)