

ദേശ ഭാഷാ വ്യത്യാസമില്ലാതെ ലോകം ഒറ്റ ജനതയായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു വരുന്നത്. ഈ സ്വാതന്ത്ര്യം ഒന്നുമാത്രമാണ് , മയിരെന്ന പദം ഇത്ര ലാഘവത്തോടെ ഉപയോഗിക്കാനനുവദിക്കുന്നത് എന്ന തിരിച്ചറിവാണ് ഈ പോസ്റ്റിലൂടെ ഞാന്‍ വെളിവാക്കാനാഗ്രഹിക്കുന്നത്. “കോടീശ്വരനായ ചേരിപ്പട്ടി” എന്ന ആംഗലേയ സിനിമ നമുക്ക് സമ്മാനിച്ചതും അത്തരം ഒരു തിരിച്ചറിവാണ്. “എടാ പട്ടീ” എന്ന് സായിപ്പന്മാര് പരസ്പരം സ്നേഹത്തോടെ വിളിക്കുന്ന പദത്തിനു സമാനമാണ് “സ്ലം ഡോഗ്ഗ്” എന്നതുകോണ്ട് ഉദ്ദേശിക്കുന്നുള്ളൂ എന്നാണ് നമ്മുടെ ഭാഷാ വിദഗ്ധര്‍ വിശദീകരിക്കുന്നത്. വിളിച്ചത് സായിപ്പായതിനാല് അതിനെ എതിര്‍ക്കുന്നത് നമ്മുടെ അപകര്‍ഷതാ ബോധമായി വ്യാഖ്യാനിക്കപ്പെടുമെന്ന് മറ്റൊരു കൂട്ടര്. അതിലുമുപരി ഇന്ത്യാ മഹാരാജ്യം ചേരികളുടേയും ദാരിദ്ര്യ പരിഷകളുടേയും നാടുകൂടി ആണെന്ന് നമ്മൂടെ പല മഹാത്മാക്കളായ നിരൂപകരും അഭിമാനത്തോടെ പറയാനാരംഭിച്ചതും കോടീശ്വരനാകുന്ന ഈ പട്ടിയുടെ കഥക്കു ശേഷമാണ്. ഇന്ത്യ തിളങ്ങുന്നു എന്ന് പരസ്യം ചെയ്ത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിക്ക് , ഇന്ത്യയുടെ കഥ തിളക്കമാര്‍ന്നതു മാത്രമല്ലെന്നു ബോദ്ധ്യപ്പെടാന്‍ ഒരു തിരഞ്ഞെടുപ്പ് പരാജയം വേണ്ടിവന്നു. ഇന്ത്യയുടെ ദേശീയ സമ്പത് വളര്‍ച്ച രണ്ടക്കത്തിലേക്കു കുതിക്കുന്നുവെന്നും, ഇന്ത്യ സാമ്പത്തിക വളര്‍ച്ചനേടുന്നു എന്നും ഘോഷിക്കുന്ന ഗാന്ധി ശിഷ്യര്‍ക്ക് ഈ തിരിച്ചറിവുണ്ടാക്കാന്‍ ഒരു സിനിമ മതിയാവില്ല എന്ന് കാലം തെളിയിക്കുമായിരിക്കും. കടലില്‍നിന്നും നല്ലൊരു ചെമ്മീന്‍ കിട്ടിയാല്‍ പോലും സായിപ്പിനായ് കൊണ്ടോടുന്ന നാട്ടില്‍ സിനിമകളും സമാന ചെരുവയില്‍ തന്നെ കയറ്റിയയക്കപ്പെടട്ടെ എന്ന് ആശംസിക്കാം.
ജീവിത പ്രതിസന്ധിയില്‍പ്പെട്ട് വ്യഭിചാര വഴിയില്‍ ചെന്നുചാടിയ സഹോദരിമാരോട് നമുക്ക് തോന്നുക ഒരു പക്ഷെ, സഹതാപമായിരിക്കാം. എന്നാല്‍ സ്വന്തം പെങ്ങളെ കൂട്ടിക്കൊടുക്കുന്ന പിമ്പായ സഹോദരനൊട് നമുക്കെന്ത് തോന്നും?








വെളിച്ചപ്പാടിനും കഴകക്കാരനായ വാര്യര്‍ക്കും മാത്രമേ ക്ഷേത്രകാര്യങ്ങളില്‍ താല്‍പ്പര്യം ഉള്ളൂ എന്നു തന്നെ പറയാം. ക്ഷേത്രത്തിനുള്ള ദാരിദ്ര്യം അതിന്റെ ആശ്രിതരിലും പ്രതിഫലിക്കുക സ്വാഭാവികം. പഴയ ശാന്തി, ആ പണി ഉപേക്ഷിച്ചു മറ്റു ജീവിതമാര്‍ഗ്ഗം തേടിപ്പോകുമ്പോള്‍ ചെറുപ്പക്കാരനായ പുതിയൊരാള് ശാന്തിക്കെത്തുന്നു. വെളിച്ചപ്പാടിന്റെ മകളും യുവാവായ പുതിയ ശാന്തിക്കാരനും തമ്മില്‍ വളരുന്ന പ്രണയം, മകനായ സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, എന്നിവ മനസ്സില്‍ നിന്നും മായുന്നില്ല. വാളും ചിലമ്പും വില്ക്കാന് ശ്രമിക്കുന്ന മകനിലൂടെ പുതു തലമുറയുടെ നിരാശയും അവിശ്വാസവും നമുക്കു കാണാനാകും "ശ്രീ മഹാദേവന് തന്റെ " എന്നു തുടങ്ങുന്ന ഗാനത്തിലൂടെ സമൃദ്ധിയുടെ ഗതകാലത്തിലേക്കൊരു എത്തിനോട്ടവും മറക്കാനാവില്ല.
ദാരിദ്ര്യവും, സഹചാരിയായ കടഭാരവും വെളിച്ചപ്പാടിനെ അലട്ടുന്നു.ഭിക്ഷക്കായ് വാളും ചിലമ്പുമായി തട്ടകത്തിലിറങ്ങുന്ന അയാളെ വ്യത്യസ്ഥരീതിയിലാണ് നാട്ടുകാര്‍ സ്വീകരിക്കുന്നത് . അവസാനം അതു സംഭവിക്കുന്നു, നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന വസൂരി ദൈവ കോപത്തിന്റെ ലക്ഷണമായിക്കണ്ട് ക്ഷേത്ര ഉത്സവവും ഗുരുതിയും ഗംഭീരമാക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുന്നിടത്ത് ശുഭ പ്രതീക്ഷ നമ്മുടെ മനസ്സിലും പടരുക തന്നെ ചെയ്യും. തിരക്കുകളില്‍ വീട്ടുകാര്യം പോലും ശ്രദ്ധിക്കാന്‍ വെളിച്ചപ്പാടിനു സമയം ലഭിക്കുന്നില്ല. ഉത്സവത്തലേന്ന് ക്ഷേത്രത്തിലേക്കു പുറപ്പാടിനൊരുങ്ങാന് വീട്ടിലെത്തുന്ന അയാള്‍ കാണുന്നത്, തന്റെ ശരീരം ഉരിഞ്ഞു നല്കി കടക്കാരനെ യാത്രയാക്കുന്ന ഭാര്യയെയാണ്. മനസ്സു തകര്‍ന്ന് ഉടവാളും കയ്യിലേന്തി ഉറയവേ, വെട്ടിപ്പൊളിക്കുന്ന നെറ്റിയില്‍ നിന്നും ചിതറുന്ന രക്തം നമ്മുടെ മനസ്സിലാണ് തെറിച്ചു വീഴുക. അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ തന്റെ ഉള്ളിലെ സര്‍വ്വ വികാരങ്ങളും പുറന്തള്ളിക്കോണ്ട് ദേവീ വിഗ്രഹത്തിന്റെ മുഖത്തേക്കയാള്‍ കാര്‍ക്കിച്ചു തുപ്പുന്നു. നടുക്കം വിട്ടുമാറാത്ത പ്രേക്ഷകന്റെ മനസ്സില്‍ കനല് കോരിയിട്ട് തന്റെ ഉടവാളാല്‍ നെറുക പിളര്‍ന്ന് വെളിച്ചപ്പാട് മരണത്തിലേക്കു യാത്രയാകുമ്പോള്‍ നിര്‍മ്മാല്യം അവസാനിക്കുന്നു.