3/26/2014

സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ - യു എ ഇ

യു എ യിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഈക്വലൈസേഷൻ ചെയ്യാൻ വേണ്ട കാര്യങ്ങൾ. 
1. നിങ്ങളുടെ ഡിഗ്രി, പ്രീഡിഗ്രി + എസ് എസ് എൽ സി / +2 സർട്ടിഫിക്കറ്റുകൾ ആദ്യം നോർക്ക തുടർന്ന് ഇന്ത്യയിലെ യു എ ഇ എംബസ്സിയിൽ അറ്റസ്റ്റ് ചെയ്യണം.
2. യു എ ഇയിൽ എത്തിയാൽ മിനിസ്ട്രി ഓഫ് ഫോറിൻ അഫ്ഫയേഴ്സ് സ്റ്റാമ്പ് വക്കണം.
3. പാസ്സ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രീഡിഗ്രി / + 2 എന്നിവയുടെ ഒറിജിനൽ, കോപ്പി, എല്ലാറ്റിന്റെയും മാർക്ക് ലിസ്റ്റ് ഒറിജിനൽ, കോപ്പി എന്നിവയും അതാത് യൂണിവേഴ്സിറ്റികൾ പറയുന്ന തുകക്കുള്ള ഡി ഡി എന്നിവ സഹിതം യു എ ഇയിലെ എംബസ്സിയിൽ ചെന്ന് ജെന്യൂനസ്സിനായി അപേക്ഷ കൊടുക്കു. സർട്ടിഫിക്കറ്റ് വരുന്നതു വരെ കാത്തിരിക്കുക. ഒറിജിനൽ സർട്ടിഫിക്കറ്റ് തിരികെ എടുക്കാൻ മറക്കണ്ട.
ഈക്വലൻസ് സർട്ടിഫിക്കറ്റ് സീൽഡ് കവറിൽ മിനിസ്ട്രി ഓഫ് ഹയർ ഏഡുക്കേഷൻ, അബുദാബി എന്ന വിലാസമെഴുതിയാണ് ലഭിക്കുക.
4.പ്രീഡിഗ്രി / +2 സർട്ടിഫിക്കറ്റുമായി മിനിസ്ട്രി ഓഫ് എഡുക്കേഷനിൽ പോവുക, അതിനു ഈക്വലൈസേഷൻ വാങ്ങുക. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഇ ദിർഹം വഴിയാണ് പേയ്മെന്റ് എന്ന് ഓർക്കുക.
5.ഓണലൈനായി മിനിസ്ട്രി ഓഫ് ഹയർ എഡുക്കേഷനിൽ പോയി അപേക്ഷ കൊടുത്ത് സർട്ടിഫിക്കറ്റുകളുടെ കോപ്പി അപ്ലോഡ് ചെയ്യുക.
6. എല്ലാ സാമഗ്രികളും സഹിതം അബുദാബി ഓഫീസിൽ നേരിട്ട് ചെല്ലുക, പാസ്സ്പോർട്ട്, ഡിഗ്രി , പ്രീ ഡിഗ്രി സർട്ടിഫിക്കറ്റുകൾ, ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ജന്യൂന്നെസ്സ് സർട്ടിഫിക്കറ്റ് എന്നിവ.
7. ഡിഗ്രി ഈക്വലൈസേഷൻ സർട്ടിഫിക്കറ്റ് തയ്യാറാവുന്ന മുറക്ക് അത് കൊറിയർ ആയി ലഭിക്കാം/ നേരിൽ വാങ്ങാം. ഓരോ അപ്ഡേറ്റുകളും മൊബൈലിൽ ലഭിക്കുന്നതാണ്.