6/06/2011

പുല്കൃഷി യന്ത്രം

കൃഷി ചെയ്യാനുള്ള അടിസ്ഥാന ഘടകങ്ങളില്‍ പ്രമുഖമായ ഒന്നാണു മണ്ണ് .
സസ്യങ്ങള്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്ക്കുന്ന മീഡിയം എന്ന നിലയിലും സസ്യങ്ങളെ താങ്ങി നിര്‍ത്തുന്ന അടിത്തറ എന്ന നിലയിലും മണ്ണ് ഒരു അവശ്യ വസ്തുവാണ്‍ . ഈ രണ്ട് ധര്മ്മങ്ങളും പരിഗണിച്ചാല്‍ മനസ്സിലാക്കാവുന്ന ലളിതമായ ഒന്നുണ്ട്, മണ്ണിന്റെ താങ്ങ് ഒഴിവാക്കാന്‍ സാധിക്കുന്ന സസ്യങ്ങള്ക്ക്, പോഷണം ലഭിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന പക്ഷം മണ്ണില്ലാതെയും വളരുവാന്‍ സാധിക്കും . ഹൈഡ്രോ പോണിക്സ് എന്ന് വിളിക്കപ്പെടുന്ന ഈ സങ്കല്പം 5000 വര്‍ഷങ്ങള്ക്ക് മുമ്പ് ബാബിലോണില്‍ ആരംഭിച്ചു എന്നു വേണം കരുതാന്‍ . ബിലോണിലെ ഹാങിങ് ഗാര്ഡന്‍ ആയിരുന്നു അത് . ജലം എന്ന അര്‍ത്ഥം വരുന്ന "ഹൈഡ്രോ", ജോലി എന്ന അര്‍ഥം വരുന്ന "പോണിക്സ്" എന്നിവ ചേര്ന്ന ഹൈഡ്രോപോണിക്സിന്റെ അര്‍ത്ഥം ഏറെ വിശദമാക്കേണ്ടുന്നതല്ലല്ലോ. സസ്യങ്ങള്ക്കാവശ്യമായ ധാതു പോഷണങ്ങള്‍ കലര്‍ന്ന ജലത്തില്‍ ഇവയെ വളര്‍ത്തുന്നു എന്ന് ലളിതമായി പറയാം. ഇന്ന് ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ വളരെ വളരുകയും ഏതാണ്ട് എല്ലാ സസ്യങ്ങളെയും ഈ രീതിയില്‍ വിജയകരമായി വളര്‍ത്താന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു വ്യാവസായിക അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിക്ക് ഈ വിദ്യ പ്രയോജനപ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. ഇന്ത്യന്‍ കമ്പനിയായ ഡാബറിന്റെ അനിമല്‍ ഹെല്ത് വിഭാഗമായ ആയൂര്‍വെറ്റാണു പൂര്ണ്ണമായും പ്രവര്ത്തന സജ്ജമായ ഒരു ഹൈഡ്രോപോണിക്സ് പുല്ലു വളര്ത്തു യന്ത്രവുമായി മാര്ക്കറ്റില്‍ എത്തിയിരിക്കുന്നത് .

എന്തുകൊണ്ട് ഹൈഡ്റോ പോണിക്സ് :

നമ്മുടെ നാട്ടില്‍ ഇന്നു ഏറ്റവും വിലയേറിക്കൊണ്ടിരിക്കുന്ന ഒന്നാണു ഭൂമി, അഥവാ മണ്ണ്. വിലയേറ്റത്തെക്കാള്‍ പ്രധാനം ആളൊഹരി ലഭ്യതയിലുള്ള കുറവാണു. ലഭ്യമായ ഭൂമിയില്‍ തന്നെ ആവശ്യം വരുന്ന തൊഴിലിനു നല്കേണ്ടി വരുന്ന കൂലി,നല്കുന്ന കൂലിക്ക് തിരികെ ലഭിക്കുന്ന ക്ഷമത എന്നിവകൂടി കണക്കിലെടുത്താല്‍ ഏക്കറ് കണക്കിനാവശ്യമായി വരുന്ന കൃഷിഭൂമി മൃഗസംരക്ഷണ പ്രവര്ത്തനങ്ങള്ക്ക് ലഭിക്കുക ആസാദ്ധ്യം. ഇനി മിഡില്‍ ഈസ്റ്റ് പോലെയുള്ള സ്ഥലങ്ങളിലെ കാര്യമെടുക്കുകയാണെങ്കില്‍ കൃഷിയോഗ്യമായ ഭൂമി ലഭിക്കുക അത്ര എളുപ്പമല്ല. അതിലുമുപരി 5 ഡിഗ്രി മുതല്‍ 50 ഡിഗ്രി വരെ താപ നിലകളിലെ വ്യതിയാനം, ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവു എന്നിവ പുല്കൃഷിയെ അസാദ്ധ്യമാക്കുന്നു. ഈ സാഹചര്യത്തിലാണു പുല്‍കൃഷിക്ക് ഹൈഡ്രോ പോണിക്സ് മെഷീന്‍ കടന്നു വരുന്നത്.

മെഷീന്‍ :



പൂര്ണ്ണമായും അടഞ്ഞ ഒരു മൂറിയോടോ, കണ്ടൈനറ് ലോറിയുടെ കണ്ടൈനറിനോടോ ഇതിനെ ഉപമിക്കാം. ഇതില്‍ താപനില, ഈര്പ്പം, സൂര്യപ്രകാശം, വായു സഞ്ചാരം, ജല വിതരണം എന്നിവയെല്ലാം ഒരു മൈക്രോപ്രോസസറിനാല്‍ നിയന്ത്രിക്കപ്പെടുന്നു. കണ്ടൈനറിലെ വായുവാകട്ടെ പൂര്ണ്ണമായും ഓസോണേറ്റ് ചെയ്ത് ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഇപ്രകാരം നിയന്ത്രിതമായ കൃത്രിമ അന്തരീക്ഷത്തിലാണു പുല്‍വിത്ത് മുളച്ച് വളരുന്നത്.

കൃഷി രീതി

ഓരോ ദിവസം എന്ന കണക്കില്‍ എട്ടു ചാക്രിക ഘട്ടങ്ങളിലായാണു ഇതു പ്രവര്ത്തിക്കുന്നതെന്ന് പറയാം, ഓരോ ദിവസവും ഓരോ ട്രേ വീതം വിത്തുകള്‍ ലോഡ് ചെയ്തുകൊണ്ടേ ഇരിക്കും, ഒരോ ട്രേ വരുന്നതിനനുസരിച്ച് ആദ്യ ട്രേ മുന്നോട്ട് നീങ്ങുന്നു. ഒരോ ട്രേയിലേക്കും പ്രത്യേകമായി തയ്യാറാക്കിയ ധാതുലവണ ലായനി, നിശ്ചിത ഇടവേളകളില്‍ തളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.സൂര്യ പ്രകാശത്തിന്റെ അളവ് ആവശ്യാനുസരണം നിയന്ത്രിക്കാം. ഏഴാം ദിവസം കഴിയുമ്പോഴേക്കും ആദ്യ ട്രേയിലെ വിത്ത് വളര്ന്നു തീറ്റാന്‍ പരുവത്തിനു വളര്‍ ച്ചയെത്തുന്നത് മെഷീനിന്റെ മറുപുറത്തുകൂടി പുറത്തെടുക്കാന്‍ സാധിക്കുന്നതാണു.

ഘട്ടം 1.


മുളപ്പിക്കാനാവശ്യമായ ഉയര്ന്ന മേന്മയുള്ള വിത്ത് പ്രത്യേക ലായനിയില്‍ കഴുകി കുതിര്ത്തു വക്കുന്നു.

ഘട്ടം 2.


കുതിര്‍ത്ത വിത്തുകള്‍ മെഷീനിലെ കണ്വേയറില്ക്ക് മാറ്റുന്നു, അടുത്ത ട്രേയില്‍ വിത്തു കഴുകി കുതിര്‍ത്തു വക്കുന്നു.

ഘട്ടം 3.


മുള പൊട്ടിത്തുടങ്ങുന്നു. ട്റേ മുന്നോട്ട് തള്ളിയ ശേഷം തലേ ദിവസത്തെ കുതിര്ത്ത ട്രേ ലോഡ്‌ ചെയുന്നു.

ഘട്ടം 4.


ഘട്ടം 5.


ഘട്ടം 6.


ഘട്ടം 7.


പൂര്‍ത്തിയായ പുല്‍ ട്രേ


ഏഴു ദിവസം കഴിയുന്നതോടെ പുല്ലു തയ്യാറായി.
ട്രെയിലെ പുല്ലു, വേരും സ്റെമും അടക്കം തീറ്റയായി നല്‍കുന്നു.
ഒരു കിലോ ചോള വിത്ത് 8-10 കിലോ വരെ തീറ്റയായി ലഭിക്കുന്നു

കേരളത്തെ പോലെയുള്ള സ്ഥലങ്ങളില്‍ എത്രത്തോളം ലാഭകരം ആകും എന്ന്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.മിഡില്‍ ഈസ്റ്റില്‍ ഒരു കിലോ പുല്ലു വാങ്ങുന്നതിനേക്കാള്‍ ലാഭകരമായി ഇത് പ്രവര്‍ത്തിപ്പിക്കാം എന്ന് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഡല്ഹിയിലും രാജസ്ഥാനിലും ഈ യന്ത്രം പ്രവര്ത്തിക്കുന്നുണ്ട്. ഭൂമിയിലെ കൃഷിക്ക് ബദലായി ഇതു ഉയര്‍ന്നു വരാനുള്ള സാദ്ധ്യത അത്ര വിരളമല്ല എന്ന് പറയാന്‍ മാത്രമേ ഈ സമയത്ത് പറയാനാകൂ, കാരണം 460 കിലോ പുല്ലു വീതം ദിനം പ്രതി വിളവെടുക്കാവുന്ന ഒരു മെഷീന്റെ വില 10 ലക്ഷം ഇന്ത്യന്‍ രൂപയുടെ അടുത്തു വരുന്നുണ്ട്.

മെച്ചങ്ങള്‍ :
1. കുറച്ചു സ്ഥലം .
2. കുറച്ച് വെള്ളം
3. കുറഞ്ഞ ജോലി
4. കുറഞ്ഞ സമയം
5. കൂടിയ പോഷക മൂല്യം

കുറിപ്പ് :
ഡല്‍ഹിയില്‍ നടത്തിയ പരീക്ഷണത്തില്‍ ഞാറു തയ്യാറാക്കാന്‍ വിജയകരമായി ഇത് ഉപയോഗിച്ചിട്ടുണ്ട് .

31 comments:

അനില്‍@ബ്ലോഗ് // anil said...

പുല്ലു വളര്‍ത്താന്‍ യന്ത്രം.

bright said...

കേരളത്തിലെ സാഹചര്യത്തില്‍ ദിവസം 460 കിലോ പുല്ലു വീതം 365 ദിവസവും ലഭിക്കത്തക്ക രീതിയില്‍ കൃഷി ചെയ്യാന്‍ എത്ര സ്ഥലം വേണ്ടിവരും?പത്തുലക്ഷം രൂപയ്ക്കു അത്രയും സ്ഥലം കേരളത്തില്‍ കിട്ടുമോ?യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ എത്രപേര്‍ വേണ്ടിവരും?അത്രയും പേര്‍ ഭൂമിയില്‍ കൃഷി ചെയ്താല്‍ ഇത്രയും പുല്ലുണ്ടാക്കാന്‍ പറ്റുമോ?

ബാബുരാജ് said...

അനില്‍ജി,
വിശദവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു വിഷയം ആണിത്. എനിക്ക് പച്ചക്കറി കൃഷിയിലാണ് താല്പര്യം. ഇതിന്റെ പോഷകങ്ങളും സാന്കേതിക വിവരങ്ങളും ഇവിടെ കേരളത്തില്‍ എവിടെ കിട്ടും എന്നറിയാമോ?

ഷാ said...

ഇങ്ങനെയൊരു സംഭവം ആദ്യമായി കേള്‍ക്കുകയാണ്. തികച്ചും പുതിയതായ ഈ അറിവുകള്‍ക്ക് നന്ദി.

ജോ l JOE said...

ഇങ്ങനെയൊരു സംഭവം ആദ്യമായി കേള്‍ക്കുകയാണ്.

ഹരീഷ് തൊടുപുഴ said...

വൌ..!!

വിസ്മയകരമായ ഈ വിവരങ്ങള്‍ക്ക് നന്ദി..!

നികു കേച്ചേരി said...

:)))

ഷൈജൻ കാക്കര said...

പുതിയ അറിവിന് നന്ദി...

കേരളത്തിൽ സാമ്പത്തിക ലാഭം ഉണ്ടാകുമോ എന്നത് സംശയം ആണ്...

ഭൂമിയുടേ വില മാത്രം നോക്കിയാൽ പോരാ... യന്ത്രത്തിന്റെ അപചയം, പരിചരിക്കാനുള്ള ചിലവ്... അങ്ങനെ പലതും...

ബയാന്‍ said...

5000 വര്‍ഷങ്ങള്ക്ക് മുമ്പ് ബാബിലോണില്‍ തുടങ്ങിയതാണെങ്കിലും ഇപ്പോഴാ അറിയുന്നേ..:)

N.J Joju said...

കാർഷികരംഗത്തു താങ്കൾ കാണിക്കുന്ന താത്പര്യത്തിനും അതു ബ്ലോഗുവഴി പ്രചരിപ്പിക്കാനുള്ള ശ്രമത്തിനും അഭിനന്ദനങ്ങൾ.

Irshad said...

കൊള്ളാം..., പോസ്റ്റും യന്ത്രവും

ജസ്റ്റിന്‍ said...

മുന്‍പ് പലപ്പോഴും അറിയുകയും കേള്‍ക്കുകയും ചെയ്തിരുന്നെങ്കിലും, ഇത്രയും അടുത്തറിയുന്നത് അദ്യം. നന്ദി

N.J Joju said...

അനിൽ,

ബാംഗളൂർ കമ്മനഹള്ളിയിൽ ഇതേ രീതിയിൽ ആണെന്നു തോന്നുന്നു കൃഷി നടത്തുന്നതായി ഒരു കാർഷിക മാസികയിൽ വായിച്ചു. വിശദവിവരങ്ങൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

അനില്‍@ബ്ലോഗ് // anil said...

പ്രിയ ബ്രയിറ്റ്,
പ്രസക്തമായ കാര്യം.
പോസ്റ്റില്‍ തന്നെ അത്തരം ഡാറ്റ ചേര്‍ക്കേണ്ടതായിരുന്നു, വിസ്താര ഭയത്താല്‍ ഒഴിവാക്കിയതാണ്.
ഒരു ഏക്കര്‍ സ്ഥലം 40 പ്ലോട്ടാക്കി തിരിച്ചു ഓരോ പ്ലോട്റ്റ് ഓരോ ദിവസം പുല്ലു നട്ടാല്‍ ഒരു ദിവസം കിലോ വീതം പുല്ലു 365 ദിവസം എടുക്കാം (ഏകദേശം)
അതിനുള്ള ലേബര്‍ എത്രയാകും എന്ന് കണക്കാക്കണം. 12 പേര്‍ വേണ്ടി വരും എന്നൊരു കണക്കു ലഭിച്ചിട്ടുണ്ട്.
പിന്നെ വെള്ളം കറന്റ് , വളം, കീടനാശിനി, പണിയായുധങ്ങള്‍ തുടങ്ങിയവ വേറെ.

ബാബുരാജ്,
പച്ചക്കറി കൃഷി ചെയ്യാന്‍ ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. നീളവും ഭാരവും ഉള്ള സ്റെം താങ്ങി നിര്‍ത്താന്‍ നിലവില്‍ ഇതില്‍ സംവിധാനം ഇല്ല. അതിനുള്ള ശ്രമത്തിലാണ് ഞാന്‍.
നുടിയന്റ്സ് സോലുഷനായി ആയൂര്വേറ്റ് തയ്യാറാക്കിയിട്ടുണ്ട്, കേരളത്തില്‍ നിലവില്‍ ലഭ്യമല്ല എന്നാണ് അറിവ്. കൂടുതല്‍ അന്വേഷിക്കാം.

ഷാ,ജോ, ഹരീഷ് ,നികു കേച്ചേരി, സന്ദര്‍ശനത്തിനു നന്ദി.

കക്കര,
കേരളത്തിലെ കറന്റ് ചാര്‍ജ് ഒരു വില്ലനാവും. എന്നാലും ഒരു പഠനം നടത്തേണ്ടി വരും.

യരലവ,
:)

ജോജു,
നല്ല വാക്കുകള്‍ക്കു നന്ദി, ഒരുപാടു ഏജന്‍സികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് , ഇതേപോലെ ഒരു സ്ടാന്റ്റ് എലോണ്‍ മെഷീന്‍ ആദ്യമാണ്.

പഥികന്‍, ജസ്റ്റിന്‍, നന്ദി.

പട്ടേപ്പാടം റാംജി said...

എനിക്ക് ബന്ധമില്ലാത്ത മേഖല എങ്കിലും ബ്ലോഗിലൂടെ നടത്തുന്ന ഈ ശ്രമം ആ മേഖലയില്‍ ഉള്ളവര്‍ക്ക്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിന് കഴിയും.
അഭിനന്ദനങ്ങള്‍.

K.P.Sukumaran said...

ഇതെന്താ അനിലേ ഈ പോസ്റ്റിന് പുല്‍കൃഷി യന്ത്രം എന്ന് പേര് കൊടുത്തിരിക്കുന്നത്. ഹൈഡ്രോപോണിക്സ് രീതിയില്‍ നമുക്കാവശ്യമുള്ള എല്ലാ പച്ചക്കറികളും കൃഷി ചെയ്യാമല്ലൊ. ഞാന്‍ രാസവളങ്ങള്‍ വിഷമല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടി ചില പോസ്റ്റുകള്‍ എഴുതിയപ്പോള്‍ ഹൈഡ്രോപോണിക്സ് രീതിയെ പറ്റി ഇവിടെയാര്‍ക്കും അറിയില്ലല്ലൊ എന്ന് ആരോ അവിടെ കമന്റ് എഴുതിയിരുന്നു.ബ്രൈറ്റ് ആണോ എന്ന് സംശയം. ആ പോസ്റ്റുകള്‍ എഴുതാന്‍ വേണ്ട വിവരങ്ങള്‍ ശേഖരിക്കുമ്പോഴാണ് ഹൈഡ്രോപോണിക്സിനെ പറ്റി ഞാന്‍ മനസ്സിലാക്കുന്നത്. കൃഷി ചെയ്യാന്‍ മണ്ണിന്റെ ആവശ്യമില്ല എന്നതാണല്ലോ ആ രീതി. എന്നാല്‍ ആ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് ആഹാരം കൊടുക്കേണ്ടതുണ്ട്. അപ്പോള്‍ എന്തൊക്കെ മൂലകങ്ങളാണ് ചെടികള്‍ക്ക് വേണ്ടത് എന്ന് മനസ്സിലാക്കേണ്ടി വരും. 16മൂലകങ്ങള്‍ ചെടികള്‍ക്ക് വേണം. ഇതില്‍ ഹൈഡ്രജന്‍ , കാര്‍ബണ്‍ , ഹൈഡ്രജന്‍ എന്നിവ അന്തരീക്ഷത്തില്‍ നിന്നും എടുക്കും. ബാക്കി 13 എണ്ണം ചെടികള്‍ക്ക് കൊടുക്കേണ്ടതുണ്ട്. അത് തന്നെയാണ് രാസവളവും. അപ്പോള്‍ രാസവളം എങ്ങനെ വിഷമാകും എന്നാണ് ഞാന്‍ പോസ്റ്റില്‍ ചോദിച്ചത്. ഒന്നോ രണ്ടോ ആള്‍ മാത്രമാണ് എന്നെ അനുകൂലിച്ചത്. ഹൈഡ്രോപോണിക്സ് രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് എന്ന മീഡിയം ഇല്ലാത്തതിനാല്‍ ഇപ്പറഞ്ഞ 13മൂലകങ്ങളും നാം കൃത്രിമമായി കൊടുക്കേണ്ടതുണ്ട്. അപ്പോള്‍ ഈ വിഷപ്രചാരകര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റുമോ?

ഹൈഡ്രോപോണിക്സ് കൃഷിയെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ ബന്ധപ്പെടുക: http://www.indianhydroponics.com/about.html

ഈ ബ്ലോഗില്‍ വായിക്കുകയുമാവാം: http://indianhydroponics.blogspot.com/

bright said...

ഹൈഡ്രോപോണിക്സനെ സംശയിച്ചത് ഞാനല്ല. ഞാനതിനെപ്പറ്റിയോക്കെ മുന്‍പേ കേട്ടിട്ടുണ്ട്. താങ്കങ്ങളുടെ പോസ്റ്റില്‍ അഭിപ്രായം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും രാസ വളങ്ങളുടെ വിഷയത്തിലും എന്റോസള്‍ഫാന്‍ വിഷയത്തിലും താങ്കളെ അനുകൂലിക്കുന്ന ആളാണ് ഞാന്‍.പരിസ്ഥിതി സപ്നജീവികളെ വലിയ മതിപ്പൊന്നുമില്ലെന്നു എന്റെ ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

കെ പി എസ് മാഷേ,
മാഷിന്റെ പോസ്റ്റ്‌ ഞാന്‍ കണ്ടിട്ടുള്ളതാണ്.
ഇവിടെ പരാമര്‍ശിച്ചത് ടെക്നോളജി അല്ല, മറിച്ചു ഈ ഹൈഡ്രോ പോനിക്സ് മെഷീന്‍ ആണ്, ആ പേരില്‍ തന്നെ മാര്‍ക്കറ്റില്‍ വരാന്‍ പോകുന്ന സാധനം.
ഈ മെഷീന്‍ സ്പെസിഫിക്കായി ഫോടര്‍ (തീറ്റപ്പുല്‍ ) കൃഷി ചെയ്യാനായി ഡിസയിന്‍ ചെയ്തതാണ്, ചിത്രം കണ്ടു കാണുമല്ലോ അല്ലെ.
അതുകൊണ്ടു പുല്കൃഷി യന്ത്രം എന്ന് തന്നെ ഇതിനെ വിളിക്കുന്നു.
മെഷീനില്‍ ഉപയോഗിക്കുന്ന ട്രേ കണ്ടുകാണുമല്ലോ , അത് പച്ചക്കറിക്ക് പറ്റില്ല, പല സെറ്റിങ്ങുകളും .

ഹൈഡ്രോ പോനിക്സ് ടെക്നോളജി ഒരുപാടു ഗവേഷണങ്ങള്‍ നടക്കുന്ന മേഖലയാണ്, ഒരുപാടു ഏജന്‍സികളും ഇതില്‍ ഉണ്ട്.
ഇനി മൈക്രോ നുട്രിയന്റ്സിന്റെ കാര്യം, ജൈവ വളം ആയാലും അതില്‍ അടങ്ങിയ മിനറല്‍സ് ഒന്ന് തന്നെ ആണ് , ഇവിടെ രാസ വസ്തുക്കളല്ല ഇതിന്റെ സൊല്യൂഷനില്‍ ഉള്ളത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി അങ്ങിനെ ആയാലും മിനറല്‍സ്, ജൈവം ആയാലും രാസം ആയാലും വ്യത്യാസം ഇല്ലല്ലോ .
വ്യക്തമായ അനാലിസിസ് ഇല്ലാതെ രാസവളം ചേര്‍ക്കുന്നതിനു എതിരാണ് ഞാന്‍ .

വീകെ said...

പുതിയ അറിവിന്‌ നന്ദി....

raspberry books said...

pls visit raspberry blog

വി കെ ബാലകൃഷ്ണന്‍ said...

പുതിയ അറിവ്!

ശങ്കരനാരായണന്‍ മലപ്പുറം said...

നന്നായി!

Anonymous said...

ഇതൊരു പുതിയ അറിവാണ്....കൊള്ളാം.....
ആശംസകള്‍.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെയൊക്കെ ഇതുപ്യോഗിച്ച് തന്നെയാണ് കൃഷി..
നല്ലരീതിയിൽ എല്ലാകാര്യങ്ങളും പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പോസ്റ്റിന്റെ ലിങ്ക് ഞങ്ങൾ ബിലാത്തി മലയാളിയുടെ ഈ ആഴ്ച്ചത്തെ വരാന്ത്യത്തിൽ ഇട്ടിട്ടുണ്ട് കേട്ടൊ ഭായ്
http://sites.google.com/site/bilathi/vaarandhyam

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........

smitha adharsh said...

പതിവായി ഇവിടെ വരാത്തത് കൊണ്ട് ഇത്തരം പുതിയ അറിവുകള്‍ എനിക്ക് കിട്ടാതെ പോകുന്നു..

അനിലേട്ടാ..സുഖമല്ലേ?

ഒടിയന്‍/Odiyan said...

ഇതൊരു പുതിയ അറിവായിരുന്നു..വളരെ നന്ദി ഇത്തരം വിഷയങ്ങള്‍ അവതരിപ്പിച്ചതിന്..ഉത്പ്പാദനം കൂറ്റന്‍ ഇത്തരം യെന്ത്രങ്ങളും കൃഷി രീതികളും ആവശ്യമാണ്‌ ..

Salu AbdulSalam said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.. സാധാരണ പച്ചകറി കൃഷിക്ക് പറ്റിയ നല്ലയിനം രാസവളം ഏതാണ്..അതിന്റെ മിശ്രിതം, എങ്ങിനെ മിക്സ് ചെയ്യണം..ഉപയോഗ രീതി എല്ലാം അറിയാന്‍ താല്പര്യമുണ്ട്...അറിയിക്കുമല്ലോ...നന്ദി

Salu AbdulSalam said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്.. സാധാരണ പച്ചകറി കൃഷിക്ക് പറ്റിയ നല്ലയിനം രാസവളം ഏതാണ്..അതിന്റെ മിശ്രിതം, എങ്ങിനെ മിക്സ് ചെയ്യണം..ഉപയോഗ രീതി എല്ലാം അറിയാന്‍ താല്പര്യമുണ്ട്...അറിയിക്കുമല്ലോ...നന്ദി

Geethakumari said...

എനിക്ക് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുണ്ട് .കുറെ കൃഷിയുണ്ട് .
വളരെ പുതിയ അറിവുകളാണ് പലതും .ഗള്‍ഫില്‍ ഇങ്ങനെയാണോ പുല്ലുകള്‍ വളര്‍ത്തുന്നത് .
പല അറിവുകളും നല്‍കുന്ന ഈ പോസ്റ്റിനു വളരെ നന്ദിയുണ്ട് .വീണ്ടും എഴുതുക.ആശംസകള്‍ .